പാലും, പഞ്ചസാരയും കൊണ്ട് നാവിൽ അലിഞ്ഞിറങ്ങും മധുരം

ഇന്നത്തെ തലമുറയ്ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് പുഡ്ഡിംഗ്. എന്നാൽ ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു പുഡ്ഡിംഗ് പരിചയപ്പെട്ടാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു സോസ് പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാരയെ ക്യാരമലൈസ് ചെയ്തെടുക്കുക. ശേഷം പഞ്ചസാര ബ്രൗൺ കളറായി വന്നാൽ ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്തിളക്കുക.

ശേഷം ഒരു കപ്പ് പാല് കുറേശ്ശെയായി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് നല്ലപോലെ തിളച്ചുവന്നാൽ ഫ്ളൈയിം ഓഫ് ചെയ്തു ഈ മിക്സി നെ തണുക്കാനായി വെക്കുക. ഒരു ബൗളിലേക്ക് മൂന്നു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് രണ്ടു നുള്ള് ഏലക്കാ പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം മുട്ടയിലേക്ക് ചൂടാറി വന്ന പാലിൻറെ മിക്സിനെ ചേർത്തുകൊടുക്കുക. എന്നിട്ട് ഇത് നല്ലപോലെ മിക്സ് ആക്കി എടുക്കുക. ഇനിയൊരു ട്രേയിലേക്ക് കുറച്ച് എണ്ണ തടവിയ ശേഷം ഈ മിക്സ് അതിലേക്ക് ഒഴിക്കുക. ശേഷം ട്രേയെ അടച്ചു വയ്ക്കുക. എന്നിട്ട് ഒരു സ്റ്റീമെറിൽ വെള്ളം വച്ച് തിളപ്പിക്കുക.

ശേഷം വെള്ളത്തിൻറെ മുകളിലേക്ക് തട്ട് വെച്ചശേഷം ട്രേ അതിലേക്ക് ഇറക്കി വെച്ച് ആവിയിൽ വേവിച്ചെടുക്കുക. 35 മിനിട്ട് ആയപ്പോൾ പുഡിങ് നല്ലപോലെ വെന്ത് പാകമായി കിട്ടിയിട്ടുണ്ട്. ശേഷം ചൂടാറാനായി വെക്കുക. ഇനി ചൂടാറി വന്ന പുഡിങ്ങിനെ വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കുക. അപ്പോൾ വളരെ ടേസ്റ്റിയിട്ടുള്ള പാലും പഞ്ചസാരയും കൊണ്ട് തയ്യാറാക്കിയ പുഡ്ഡിംഗ് എല്ലാവരും ഈ രീതിയിൽ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page