നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്ക്സ് റെസിപ്പിയാണ് കട്ട്ലെറ്റ്. പല രീതിയിൽ നമ്മൾ കട്ലറ്റ് തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് ഇതുവരെയും കഴിച്ചിട്ടില്ലാത്ത രീതിയിൽ ഒരു അടിപൊളി കട്ലറ്റ് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാക്കറ്റ് നൂഡിൽസ് എടുക്കുക. ശേഷം ഒരു സോസ് പാനിലേക്ക് ഒന്നേkaal കപ്പ് വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ച വെള്ളത്തിലേക്ക് ഒരു പാക്കറ്റ് നൂഡിൽസ് ചേർത്ത് കൊടുക്കുക.
ശേഷം അതിനൊപ്പം നൂഡിൽസിൽ കിട്ടുന്ന മസാലയും കൂടി പൊട്ടിച്ച് ചേർത്തിളക്കുക. ശേഷം ന്യൂഡിൽസിനെ പാകത്തിന് വേവിച്ചെടുക്കുക.
ഇനി പകുതിയോളം വെന്തു വന്ന നൂഡിൽസിലേക്ക് ഒരു ടീസ്പൂൺ ഓയിലും കൂടി ചേർത്ത് നല്ലപോലെ ഇളക്കി വേവിച് വെള്ളം വറ്റിച്ചെടുക്കുക. ശേഷം വെന്തുവന്നാൽ ന്യൂഡിൽസിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക.
ശേഷം എണ്ണയിലേക്ക് 2 സവാള പൊടിയായി അരിഞ്ഞതും, അരക്കപ്പ് ക്യാരറ്റ് പൊടിയായരിഞ്ഞത്, ഒന്നര ടീസ്പൂൺ ഇഞ്ചി പൊടിയായി അരിഞ്ഞതും, കുറച്ച് പച്ചമുളക് പൊടിയായി അരിഞ്ഞതും, കറിവേപ്പിലയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി വഴറ്റുക. ശേഷം പച്ചക്കറികളെല്ലാം നല്ലപോലെ വാടി വരുമ്പോൾ മസാലകൾ ചേർത്ത് കൊടുക്കുക. അതിനായി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ ഗരംമസാലപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, ഒന്നര ടീസ്പൂൺ ചിക്കൻ മസാലയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക.
ശേഷം മസാലകളെല്ലാം നല്ലപോലെ മൂത്തുവരുമ്പോൾ 200 ഗ്രാം
ബോൺലെസ്സ് ചിക്കൻ ചെറിയ പീസുകളായി ഫ്രൈ ചെയ്തെടുത്തത്
മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ചിക്കൻ ചേർത്ത് കൊടുക്കുമ്പോൾ ചെറുതായി ചോപ്പ് ചെയ്തതിനുശേഷം മാത്രം ഈ മസാലയിലേക്ക് ചേർത്തു കൊടുക്കുക. ശേഷം കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് ഈ മസാലയിലേക്ക് ചിക്കൻ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് നേരത്തെ വേവിച്ച് മാറ്റി വെച്ചിട്ടുള്ള നൂഡിൽസും കൂടി ഈ സമയം ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക.
ശേഷം രണ്ട് ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചെടുക്കുക. എന്നിട്ട് അതിനെയും ഈ മസാലയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഈ മിസ്സിനെ തണുക്കാനായി വയ്ക്കുക.എന്നിട്ട് ഒന്ന് ചൂടാറി വന്ന മിക്സി നല്ലപോലെ കൈകൊണ്ട് ഇളക്കി കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മിസ്സിനെ കൈകൊണ്ട് ഒന്ന് ഷേപ്പ് ആക്കി എടുക്കുക. കട്ലറ്റ് ഷേപ്പിൽ ആക്കിയെടുക്കുക. എല്ലാ മസാലയും ഇതുപോലെതന്നെ കട്ട്ലെറ്റ് പോലെ ഷേപ്പ് ആക്കിയ ശേഷം ഇനി ഒരു ബൗളിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചു നല്ലപോലെ അടിച്ചെടുക്കുക. ശേഷം കുറച്ച് ബ്രെഡ് പൊടിയും രണ്ട് ടേബിൾ സ്പൂൺ മൈദയും വേറെ വേറെ പാത്രങ്ങളിലായി എടുക്കുക.
എന്നിട്ട് ഷേപ്പ് ആക്കി വച്ചിട്ടുള്ള ഓരോ കട്ലെറ്റിനെയും മൈദമാവിൽ കോട്ടാക്കി എടുക്കുക. എന്നിട്ട് മുട്ടയിൽ മുക്കി ബ്രഡ് പൊടിയിൽ പൊതിഞ്ഞ് എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കട്ലറ്റ് ഇവിടെ തയ്യാറായിട്ടുണ്ട്. നൂഡിൽസും ചിക്കനും ചേർത്തിട്ടുള്ള ഫില്ലിംഗ് ആയതുകൊണ്ട് തന്നെ നല്ല ടേസ്റ്റാണ് ഈ കട്ട്ലറ്റ് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
