ഇന്ന് നമുക്ക് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് റെസിപ്പി തയ്യാറാക്കിയാലോ. വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ കഴിയുന്ന ഒരു സൂപ്പർ പലഹാരമാണിത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം മൈദയിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് മിക്സ് ആക്കുക. ശേഷം മാവിലേക്ക് ഒരു ടേബിൾസ്പൂൺ സൺഫ്ലവർ ഓയിലും, ഒരു ടീസ്പൂൺ ഈസ്റ്റും, ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.
ഇനി മാവിലേക്ക് അരക്കപ്പ് ഇളംചൂടുള്ള വെള്ളം ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഒരു ടീസ്പൂൺ പഞ്ചസാര കൂടി ചേർത്ത് എല്ലാം കൂടി നല്ലപോലെ കുഴച്ചെടുക്കുക. കയ്യിൽ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ ഒരു ടീസ്പൂൺ ഓയിലും കൂടി ചേർത്ത ശേഷം നല്ലപോലെ കുഴക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ഓയിൽ തടകിയ പാത്രത്തിലേക്ക് വെച്ച് അടച്ചുവയ്ക്കുക. എന്നിട്ട് മാവിലേക്ക് കുറച്ചു ഓയിൽ തടകി കൊടുക്കുക. എന്നിട്ട് രണ്ടുമണിക്കൂറോളം മാവിനെ റസ്റ്റ് ചെയ്യാനായി വയ്ക്കുക.
ഒരു മണിക്കൂർ ആയപ്പോൾ മാവ് ഇരട്ടിയായി വന്നിട്ടുണ്ട്. ശേഷം മാവിനെ ഒന്നുകൂടി കുഴച്ച ശേഷം കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം ചപ്പാത്തി മാവിന്റെ പരുവത്തിൽ ഈ മാവിനെയും ഉരുട്ടിയെടുക്കുക. ശേഷം ഉരുട്ടിയെടുത്ത മാവിനെ കൌണ്ടർ ടോപ്പിലിട്ട് നല്ലപോലെ പരത്തുക. കുറച്ചു കട്ടിയിൽ വേണം ഈ പലഹാരം പരത്തി എടുക്കാൻ. ഇനി പരത്തിയെടുത്ത മാവിൻറെ മുകളിലേക്ക് കുറച്ച് വെള്ളം തടവുക. എന്നിട്ട് കുറച്ച് കറുത്ത എള്ളും കൂടി മുകളിലായി സ്പ്രെഡ് ആക്കുക.
ശേഷം കുറച്ചു മല്ലിയില കൂടി മുകളിലായി ഇട്ടു കൊടുക്കുക. എന്നിട്ട് കൈ കൊണ്ട് ഒന്ന് പ്രസ്സാക്കി പരത്തിയ ശേഷം ഒരു പാൻ ചൂടാക്കിയെടുക്കുക. ശേഷം ചൂടായ പാനിലേക്ക് ഈ പലഹാരം ഇട്ടു കൊടുക്കുക. എന്നിട്ട് സൈഡിലായി കുറച്ച് വെള്ളം കുടഞ്ഞു കൊടുക്കുക. എന്നിട്ട് അടച്ചുവെച്ച് പലഹാരം വേവിച്ചെടുക്കുക. ഒരു സൈഡ് വെന്തുവരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. എന്നിട്ട് അതിൻറെ മുകളിൽ ആയി കുറച്ച് ബട്ടർ തേച്ചശേഷം തിരിച്ചും മറിച്ചുമിട്ട് പലഹാരം മൂപ്പിച്ചെടുക്കുക.
എല്ലാ മാവുകൊണ്ടു ഇതുപോലെതന്നെ പലഹാരം തയ്യാറാക്കി എടുക്കാവുന്നതാണ്. വളരെ ടേസ്റ്റിയായിട്ടുള്ള ബ്രേക്ക്ഫാസ്റ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു ബ്രേക്ഫാസ്റ്റ് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
