നമ്മൾ ചിക്കൻ 65, എഗ്ഗ് 65 ഒക്കെ കഴിച്ചിട്ടു ള്ളവരായിരിക്കുമല്ലേ . എന്നാൽ ഇന്ന് നമുക്ക് സോയ കൊണ്ട് സിക്സ്റ്റി ഫൈവ് തയ്യാറാക്കിയാലോ. വളരെ ഈസിയായിട്ടുള്ള ഒരു റെസിപ്പിയാണിത്. ചോറിനൊപ്പം കഴിക്കാനും പലഹാരത്തിനൊപ്പം കഴിക്കാനും നല്ല ടേസ്റ്റാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് സോയ 65 തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 150 ഗ്രാം സോയ എടുക്കുക. എന്നിട്ട് സോയയെ നല്ല തിളച്ച വെള്ളത്തിലേക്ക് ഇട്ടുവയ്ക്കുക.
ശേഷം 15 മിനിട്ടോളം റസ്റ്റ് ചെയ്യാനായി വയ്ക്കുക. 15 മിനിറ്റ് ആയപ്പോൾ സോയ നല്ലപോലെ കുതിർന്നു കിട്ടിയിട്ടുണ്ട്. എന്നിട്ട് നല്ലപോലെ കുതിർന്നു കിട്ടിയ സോയയെ ഒരു മൂന്നുതവണ കഴുകിയശേഷം പിഴിഞ്ഞെടുക്കുക. ശേഷം അതിലേക്ക് അഞ്ച് കാശ്മീരി വറ്റൽമുളക് കുറച്ച് ചൂടുവെള്ളത്തിൽ കുതിർത്തെടുക്കുക. എന്നിട്ട് അതിനെ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം സോയയിലേക്ക് അരച്ചെടുത്ത പിരിയൻ മുളക് പേസ്റ്റ് രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക.
എന്നിട്ട് അതിനൊപ്പം രണ്ട് ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരംമസാല പൊടിച്ചതും, ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അര ടീസ്പൂൺ പെരുംജീരകം പൊടിച്ചതും, കാൽടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മുളകുപൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം അതിനൊപ്പം അരമുറി ചെറുനാരങ്ങയുടെ നീരും, രണ്ട് ടേബിൾ സ്പൂൺ തൈര്, രണ്ട് ടീസ്പൂൺ മൈദയും, രണ്ടു ടീസ്പൂൺ അരിപ്പൊടിയും ചേർത്ത് നല്ലപോലെ കൈ കൊണ്ട് ഇളക്കി എടുക്കുക.
ശേഷം മസാല തേച്ചു വച്ചിട്ടുള്ള സോയയെ 10 മിനുട്ടോളം അടച്ചു മാറ്റി വയ്ക്കുക. ശേഷം ഒരു കടായിലേക്ക് അര ഭാഗത്തോളം എണ്ണ വച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് മസാല തേച്ചു വച്ചിട്ടുള്ള സോയ ഓരോന്നായി ഇട്ട് കൊടുക്കുക. എന്നിട്ട് നല്ല ബ്രൗൺ കളറായി വരുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് എണ്ണയിലേക്ക് കാൽടീസ്പൂൺ ചെറിയ ജീരകം ചേർത്ത് പൊട്ടിച്ചെടുക്കുക.
എന്നിട്ട് അതിനൊപ്പം നീളത്തിൽ മുറിച്ചെടുത്ത ഒരു ടീസ്പൂൺ ഇഞ്ചിയും ഒരു ടീസ്പൂൺ വെളുത്തുള്ളിയും കൂടി എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം കുറച്ച് കറിവേപ്പിലയും 2 പച്ചമുളക് കീറിയതും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക. ശേഷം വെളുത്തുള്ളിയും, ഇഞ്ചിയുമെല്ലാം നല്ലപോലെ മൂത്ത് വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ ചില്ലി സോസ് ചേർത്ത് ഇളക്കുക. ശേഷം കാൽ ടീസ്പൂൺ പഞ്ചസാരയും കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കുക.
എന്നിട്ട് നേരത്തെ അരച്ചെടുത്ത മുളക് പേസ്റ്റ് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം ഈ സോസിലേക്ക്ഫ്രൈ ചെയ്തു വെച്ചിട്ടുള്ള സോയയും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സോയ 65 തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
