റെസ്റ്റോറെന്റുകളിലെ ചിക്കൻ നൂഡിൽസ് കഴിക്കാൻ ഇഷ്ടമാണോ. എങ്കിൽ ഈ രീതിയിൽ തയ്യാറാക്കിയാൽ മതി

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു വിഭവമാണ് ന്യൂഡിൽസ്. എന്നാൽ
റെസ്റ്റോറെന്റുകളിൽ നിന്നും കഴിക്കുന്ന ചിക്കൻ ന്യൂഡിൽസാണ്‌ നമുക്കെല്ലാം ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് റസ്റ്റോറൻറ് കളിൽ നിന്നും കിട്ടുന്ന അതേ ടേസ്റ്റിലുള്ള ചിക്കൻ നൂഡിൽസ് വീട്ടിൽ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ നൂഡിൽസ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 150 ഗ്രാം ബോൺലെസ്സ് ചിക്കൻ കഴുകി വൃത്തിയാക്കി ചെറിയ പീസുകളായി മുറിച്ചെടുക്കുക.

ശേഷം ചിക്കനിലേക്ക് കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, പാകത്തിന് ഉപ്പും, ഒരു ടീസ്പൂൺ വിനാഗിരിയും, ഒരു കോഴി മുട്ട പൊട്ടിച്ചതും, ഒരു ടേബിൾസ്പൂൺ കോൺഫ്ലോർ പൗഡറും, ചേർത്ത് നല്ലപോലെ കൈകൊണ്ട് ഇളക്കി മിക്‌സാക്കി എടുക്കുക. ശേഷം അടച്ചു മാറ്റി വയ്ക്കുക. ഇനി ഒരു സോസ് പാനിലേക്ക് അര ഭാഗത്തോളം വെള്ളം വച്ച് തിളപ്പിക്കുക.ശേഷം തിളച്ച വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിലും, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കുക.

എന്നിട്ട് വെള്ളത്തിലേക്ക് 250 ഗ്രാം നൂഡിൽസ് ചേർത്ത് കൊടുക്കുക. എഗ്ഗ് നൂഡിൽസാണ് ഇവിടെ ചേർത്തിട്ടുള്ളത്. ശേഷം നല്ലപോലെ വെന്തു വന്നാൽ ഉടനെ അടുപ്പിൽ നിന്ന് മാറ്റുക. ഇനി ഒരു സ്‌ട്രെയ്നറിൽ ഇട്ട് വെള്ളം കളഞ്ഞ ശേഷം കുറച്ചു തണുത്ത വെള്ളം ഒഴിച്ച് കഴുകി എടുക്കുക. എന്നിട്ട് വീണ്ടും സ്‌ട്രെയ്നറിൽ ഇട്ടുവയ്ക്കുക. ശേഷം നൂഡിൽസിലേക്ക് കുറച്ച് വെള്ളം ചേർത്ത് മിക്‌സാക്കുക. ഇനിയൊരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.

ശേഷം നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള ചിക്കൻ എണ്ണയിലേക്ക് ചേർത്ത് ഒന്ന് ഫ്രൈ ആക്കി എടുക്കുക. ഫ്രൈ ആയി വന്ന ചിക്കൻ ഒരു പ്ലേറ്റിലേക്ക് മാറ്റുക. ശേഷം ഒരു ബൗളിലേക്ക് രണ്ടു കോഴിമുട്ട പൊട്ടിച്ച് നല്ലപോലെ അടിച്ചെടുക്കുക. ശേഷം ചിക്കൻ ഫ്രൈ ചെയ്ത അതേ പാനി ലേക്ക് തന്നെ ഈ മുട്ടയും ചേർത്തു കൊടുക്കുക. എന്നിട്ട് ഒന്ന് ചിക്കി തോർത്തി എടുക്കുക. ശേഷം മുട്ടയിലേക്ക് ഉപ്പും കുറച്ച് കുരുമുളകു പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം ഫ്രയായിവന്ന മുട്ടയെ കോരി മാറ്റുക. പിന്നെ അതേ പാനിലേക്ക് തന്നെ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.

ശേഷം അതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം അതിലേക്ക് ഒരു ചെറിയ സവാള സ്ലൈസാക്കിയത് ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം സവാള നല്ലപോലെ വാടി വരുമ്പോൾ രണ്ട് ക്യാരറ്റ് കനം കുറച്ച് അരിഞ്ഞെടുത്തതും, ഒരു ക്യാപ്സികം നീളത്തിൽ അരിഞ്ഞത്, കുറച്ച് ക്യാബേജ് നീളത്തിലരിഞ്ഞതും ചേർത്ത് നല്ലപോലെ ഇളക്കി ഒന്ന് വഴറ്റിയെടുക്കുക. ശേഷം വെജിറ്റബിൾസ് എല്ലാം നല്ലപോലെ ഒന്ന് വാടി വരുമ്പോൾ മുട്ടയും ചിക്കനും കൂടി ചേർക്കുക. എന്നിട്ട് അതിനൊപ്പം ഒന്നര ടേബിൾ സ്പൂൺ സോയാസോസും, ഒരു ടീസ്പൂൺ ചില്ലി സോസ്, രണ്ട് ടീസ്പൂൺ വിനാഗിരിയും ചേർത്ത് കൊടുക്കുക.

ശേഷം ഒരല്പം ഉപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള നൂഡിൽസ് ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള റസ്റ്റോറൻറ് സ്റ്റൈലിലുള്ള ന്യൂഡിൽസ് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page