മസ്കോത് ഹൽവയാണ് ഹൽവകളിൽ രാജാവ്. ഇത്രയും ടേസ്റ്റിലൊരു ഹൽവ ഇതുവരെ ആരും കഴിച്ചുകാണില്ല

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് ഹൽവ. പല രീതിയിലുള്ള ഹൽവകൾ നാം കഴിച്ചിട്ടുണ്ടായിരിക്കുമല്ലേ. എന്നാൽ മാസ്കോത് ഹൽവ നിങ്ങൾ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായിട്ടുള്ള വെറും 3 ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഒരു ഹൽവയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഹൽവ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് മൈദ എടുക്കുക. ശേഷം മൈദയിലേക്ക് കുറെചെയായി വെള്ളം ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക.

ശേഷം കുഴച്ചെടുത്ത മാവിലേക്ക് 5 കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. ശേഷം വെള്ളത്തിലിട്ട് മാവിനെ നല്ലപോലെ ഒന്ന് ഇളക്കി മിക്‌സാക്കുക. ശേഷം അര മണിക്കൂറോളം മാവിനെ വെള്ളത്തിലിട്ട് അടച്ചുവയ്ക്കുക. ഒരുമണിക്കൂറായപ്പോൾ മാവ് വെള്ളത്തിലിട്ട് കുതിർന്നു വന്നിട്ടുണ്ട്. ശേഷം മാവിനെ കൈകൊണ്ട് നല്ലപോലെ ഒന്ന് ഉടച്ചെടുക്കുക. മൈദയുടെ പാല് മുഴുവനായും വെള്ളത്തിൽ അലിഞ്ഞു കിട്ടുന്നതുവരെ വെള്ളത്തിലിട്ട് നല്ലപോലെ കുഴച്ചെടുക്കുക. മൈദയുടെ പാല് മുഴുവൻ വെള്ളത്തിലേക്ക് ആയ ശേഷം ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.

ശേഷം ബാക്കിയുള്ള മൈദ വേസ്റ്റിനെ എടുത്തുമാറ്റുക. എന്നിട്ട് മൈദയുടെ പാലിനെ ഒരു ഗ്ലാസ് ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒരു ഗ്ലാസ് വെള്ളവും കൂടി ചേർത്ത് കൊടുക്കുക. ശേഷം പാലിനെ അടച്ച് ഒരുമണിക്കൂറോളം അനക്കാതെ വയ്ക്കുക. ഒരു മണിക്കൂർ ആയപ്പോൾ കട്ടിയുള്ള പാല് അടിയിലും വെള്ളം മുകളിലുമായി തെളിഞ്ഞു കിട്ടുന്നതായിരിക്കും. ശേഷം മുകളിലായി തെളിഞ്ഞു വന്നിരിക്കുന്ന വെള്ളത്തെ പതിയെ ഒഴിച്ചു കളയുക. ശേഷം ഈ മൈദയുടെ പാലിലെ ഒരു പാത്രത്തിലേക്ക് മാറ്റുക.

അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് വേണം ഇത് ഒഴിച്ചു കൊടുക്കാൻ. ശേഷം രണ്ട് ടേബിൾസ്പൂൺ വെള്ളവും കൂടി ചേർത്ത് മിക്‌സാക്കുക. ഇനി അതിലേക്ക് മൂന്ന് തേങ്ങയുടെ പാൽ ഒഴിച്ചു കൊടുക്കുക. എന്നിട്ട് അടുപ്പിലേക്ക് വച്ച് നല്ലപോലെ കൈ വിടാതെ ഇളക്കുക. ശേഷം ഇളക്കി ഇളക്കി ഇത് കുറുകി കിട്ടുന്നതുവരെ ഇളക്കി കൊടുക്കുക. ഇനി ഇതൊന്നു ചൂടായി വരുമ്പോൾ അരക്കപ്പ് പഞ്ചസാര കാരമലൈസായി എടുത്ത ശേഷം അത് തേങ്ങാപ്പാലിനൊപ്പം ചേർത്ത് കൊടുക്കുക.

എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒന്നര കപ്പ് പഞ്ചസാരയും കൂടി ചേർത്ത് നല്ലപോലെ ഇളക്കുക. ഈ മിക്സ് നല്ലപോലെ ഒട്ടിപ്പിടിക്കുന്ന പരുവം വരെ ഇളക്കി കൊടുക്കുക. ശേഷം ഒട്ടിപ്പിടിക്കുന്ന പരുവമാകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ട്രേയിലേക്ക് കുറച്ച് നെയ്യ് തടവുക. എന്നിട്ട് ഹൽവയെ അതിലേക്ക് വെച്ച് മുകൾഭാഗം നല്ലപോലെ ഒന്ന് ഷെയ്‌പ്പാക്കി കൊടുക്കുക. ഒരു നെയ്യ് തടകിയ സ്പൂൺ ഉപയോഗിച്ച് മുകൾഭാഗം ഷെയ്പ്പാക്കി എടുത്താൽ മതിയാകും.

ശേഷം പുറത്ത് വെച്ച് തണുത്തു വരുമ്പോൾ സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മസ്കോത് ഹൽവ തയ്യാറായിട്ടുണ്ട്. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു ഹൽവയാണിത്. തേങ്ങാപ്പാലിൽ തയ്യാറാക്കിയത് കൊണ്ട് തന്നെ നല്ല ടേസ്റ്റാണ് ഇത് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page