മൈദയും, മുട്ടയും ഇരിപ്പുണ്ടോ ? എങ്കിൽ ഇപ്പോൾ തന്നെ ഈ സ്നാക്ക് തയ്യാറാക്കികോളൂ

ഇന്ന് നമുക്ക് വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെ ടേസ്റ്റിയായി ചെയ്തെടുക്കാൻ കഴിയുന്ന ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും, നല്ല ടേസ്റ്റിയായി ട്ടുള്ളതുമായ ഒരു പലഹാരമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ എടുക്കുക. എന്നിട്ട് മൈദയിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം അതിനൊപ്പം ഒരു ടേബിൾസ്പൂൺ സൺ ഫ്ലവർ ഓയിലും, ഒരു ടീസ്പൂൺ കറുത്ത എള്ളും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം കുറെച്ചെയായി വെള്ളം ചേർത്ത് മാവ് നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുക്കുക. ഇനി ഒരു മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് അതിലേക്ക് കുറച്ച് സവാള ചെറുതായി അരിഞ്ഞതും, ഒരു ചെറിയ തക്കാളി അരിഞ്ഞതും, എരിവിനാവശ്യമായ പച്ചമുളകും, കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞത്, പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക.

ഇനി കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം ഓരോ ബോളും കൗണ്ടർ ടോപ്പിൽ വെച്ച് പരത്തുക. വളരെ കനം കുറച്ചു വേണം ഇത് പരത്തി എടുക്കാൻ. ശേഷം പരത്തിയെടുത്ത മാവിലേക്ക് ഇപ്പോൾ തയ്യാറാക്കി വെച്ചിട്ടുള്ള ഫില്ലിംഗ് രണ്ട് ടീസ്പൂൺ വച്ച് കൊടുക്കുക. എന്നിട്ട് നാലു സൈഡും മടക്കി ഒരു ചതുരാകൃതിയിൽ ഒട്ടിക്കുക. എല്ലാ സ്നാക്കും ഇതുപോലെത്തന്നെ ചേർത്ത് ഒട്ടിച്ച ശേഷം ഒരു കടായിയിൽ എണ്ണ വച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഓരോ സ്നാക്കായിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക. തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ ഫ്രൈ ചെയ്ത് കോരിയെടുക്കുക.

സ്നാക്ക് തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ ഫ്രയായി വരുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. രാവിലെ ബ്രേക്ക്ഫാസ്റ്റായും, വൈകുന്നേര ങ്ങളിൽ സ്നാക്കായും കഴിക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page