സ്വീറ്റ് റെസിപ്പികളിൽ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റാണ് ജിലേബി. എന്നാൽ നമ്മൾ പലപ്പോഴും ജിലേബി കഴിക്കുന്നത് കടയിൽ നിന്നും വാങ്ങിയിട്ട് ആകും. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങുന്ന അതെ ടേസ്റ്റിലുള്ള ജിലേബി എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു സോസ് പാൻ അടുപ്പിലേക്ക് വയ്ക്കുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം പഞ്ചസാരയിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് പഞ്ചസാര നല്ലപോലെ ഉരുക്കി എടുക്കുക.
നല്ലപോലെ ഉരുകി കട്ടിയായി വന്ന പഞ്ചസാര ലായനിയിലേക്ക് കാൽ ടീസ്പൂൺ ഏലക്കാപ്പൊടി ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം പഞ്ചസാരയിലേക്ക് ആവശ്യമുണ്ടെങ്കിൽ കുറച്ച് ഫുഡ് കളറും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് മൈദ ചേർത്ത് കൊടുക്കുക. ശേഷം മൈദയിലേക്ക് ഒരു ചെറിയ പാക്കറ്റ് ഈനോ ചേർത്ത് കൊടുക്കുക. ശേഷം ഒരു നുള്ള് ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം ഒന്നര ടേബിൾ സ്പൂൺ നെയ്യും കൂടി മാവിലേക്ക് ചേർത്ത് കൊടുക്കുക.
എന്നിട്ട് മൈദയുമായി നല്ലപോലെ ഇളക്കി മിക്‌സാക്കുക.ശേഷം മുക്കാൽ കപ്പ് വെള്ളം കുറെച്ചെയായി ചേർത്ത് കലക്കി എടുക്കുക. ഒട്ടും കട്ടയില്ലാതെ കലക്കിയെടുത്ത മാവിനെ ഒരു പൈപ്പിംഗ് ബാഗിലേക്ക് ഒഴിക്കുക. ഇനി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കാൽഭാഗത്തോളം ഓയിൽ ഒഴിച്ചു കൊടുക്കുക. ഓയിൽ ചൂടായി വരുമ്പോൾ മീഡിയം ഫ്ളൈമിലേക്ക് മാറ്റിയശേഷം പൈപ്പിംഗ് ബാഗിന്റെ അറ്റത്തായി ഒരു ഹോളിട്ട് കൊടുക്കുക. എന്നിട്ട് ജിലേബിയുടെ ഷെയ്പ്പിൽ കറക്കി എണ്ണയിലേക്ക് ചുറ്റിച്ച് വീഴ്ത്തുക.
എന്നിട്ട് ഒരു സൈഡ് മൂത്ത് വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. ശേഷം ഇതു പോലെ തന്നെ ഫ്രൈ ചെയ്ത് കോരിയെടുക്കുക. ശേഷം നല്ലപോലെ ക്രിസ്പിയായി വന്ന ഓരോ ജിലേബിയും നേരത്തെ തയ്യാറാക്കിവെച്ച ഷുഗർ സിറപ്പിൽ ഇട്ടു കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ മുക്കി എടുക്കുക. എന്നിട്ട് എല്ലാം ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കുക. മീഡിയം ഫ്ളൈമിലിട്ടു വേണം ഈ ജിലേബി തയ്യാറാക്കി എടുക്കാൻ.
അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ജിലേബി ഇവിടെ തയ്യാറായിട്ടുണ്ട്.
വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പി ആണിത്. എല്ലാവരും ട്രൈ ചെയ്ത് നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
