ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് തയ്യാറാക്കിയാലോ. വൈകുന്നേരങ്ങ ളിൽ ചായക്കൊപ്പം കഴിക്കാനും, കുട്ടികൾക്ക് സ്നാക്ക് ബോക്സിൽ കൊടുത്തു വിടാനും പറ്റിയ നല്ലൊരു സ്നാക്കാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 3 പൊട്ടറ്റോ നല്ല പോലെ പുഴുങ്ങി യെടുക്കുക. പുഴുങ്ങി യെടുത്ത പൊട്ടറ്റോയെ ഒരു ഫോർക്ക് കൊണ്ടോ കൈ കൊണ്ടോ നല്ലപോലെ ഉടച്ചെടുക്കുക.
ശേഷം അതിലേക്ക് ഒരു കാൽ കപ്പ് സവാള പൊടിയായരിഞ്ഞതും, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, മുക്കാൽ ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, കാൽ ടീസ്പൂൺ ഗരം മസാലപ്പൊടിയും, ആവശ്യത്തി നുള്ള ഉപ്പും, മൂന്ന് ടേബിൾ സ്പൂൺ മല്ലിയില ചെറുതായരിഞ്ഞതും, അര ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ കുരുമുളക് പൊടിയും, ആവശ്യത്തിനുള്ള ഉപ്പും, അര ടീസ്പൂൺ ചിക്കൻ മസാലയും, ഒരു ടീസ്പൂൺ വറ്റൽമുളക് ക്രഷ് ചെയ്തതും ചേർത്ത് നല്ലപോലെ കലക്കിയെടുക്കുക.
ശേഷം അതിനൊപ്പം രണ്ട് ടീ സ്പൂൺ മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം 8 സ്ലൈസ് ബ്രെഡ് എടുക്കുക. എന്നിട്ട് ബ്രെഡിൻറെ സൈഡിലായി കാണുന്ന മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. ശേഷം മുറിച്ചെടുത്ത ഓരോ ബ്രെഡിന്റെയും നടുവിലായി ഫില്ലിംഗ് വച്ച് എല്ലാ വശത്തേക്കും സ്പ്രെഡാക്കുക. എന്നിട്ട് അതിൻറെ മുകളിൽ വേറൊരു ബ്രഡ് വച്ച് ചേർത്തൊട്ടിക്കുക. ശേഷം ഓരോ ബ്രെഡും മൂന്നായി മുറിച്ചെടുക്കുക. എല്ലാ ബ്രെഡും ഇതുപോലെ തന്നെ ഫില്ലിംഗ് വെച്ചശേഷം നീളത്തിൽ മുറിച്ചെടുക്കുക.
ശേഷം ഒരു പാത്രത്തിലേക്ക് കുറച്ച് ബ്രഡ് പൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഓരോ ബ്രെഡും നേരത്തെ കലക്കി വെച്ചിട്ടുള്ള മുട്ട മിക്സിൽ മുക്കിയ ശേഷം ബ്രഡ്പൊ ടിയിൽ പൊതിഞ്ഞെടുക്കുക. ശേഷം എല്ലാ ബ്രെഡും ഇത് പോലെ തന്നെ തയ്യാറാക്കി എടുത്തശേഷം 15 മിനിട്ടോളം ഫ്രീസറിൽ വച്ച് ഒന്ന് സെറ്റാക്കി എടുക്കുക. ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക.
ശേഷം എണ്ണ നല്ല ചൂടായി വരുമ്പോൾ തയ്യാറാക്കി വെച്ചിട്ടുള്ള ഓരോ സ്റ്റാക്കും എണ്ണയിലിട്ട് ഫ്രൈ ചെയ്ത് കോരിയെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ബ്രഡ് പൊട്ടറ്റോ ഫ്രൈ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന നല്ലൊരു സ്നാക്ക് റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ട് നോക്കാവുന്നതാണ്.
