ഇന്ന് നമുക്ക് ബ്രേക്ക്ഫാസ്റ്റായും, സ്നാക്കായുമെല്ലാം കഴിക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ കുറച്ച് ചേരുവകൾ കൊണ്ടുമാണ് ഈ പലഹാരം തയ്യാറാക്കിയിരിക്കുന്നത്. അപ്പോൾ നമുക്കി ത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി നല്ലപോലെ കഴുകിയ ശേഷം ഒരു മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തെടുക്കുക. ശേഷം കുതിർന്നു കിട്ടിയ പച്ചരിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ഒരു കപ്പ് ശർക്കര ചീകിയതും, ഒരു കപ്പ് തേങ്ങ ചിരകിയതും, അര കപ്പ് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക.
നല്ല സ്മൂത്തായി അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക. ശേഷം നെയ്യ് ചൂടായി വരുമ്പോൾ കാൽക്കപ്പ് തേങ്ങാക്കൊത്ത് നെയ്യിലേക്ക് ചേർത്ത് വറുത്തെടുക്കുക. ശേഷം വറുത്തെടുത്ത തേങ്ങാക്കൊത്തും നെയ്യും കൂടി അരച്ചെടുത്തിട്ടുള്ള ബാറ്ററിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം അര ടീസ്പൂൺ ഏലക്കാ പൊടിച്ചതും, കാൽ ടീസ്പൂൺ ഉപ്പും ചേർത്ത് ഇളക്കുക.
ശേഷം ഒരു സ്റ്റീൽ പാത്രത്തിലേക്ക് അല്ലെങ്കിൽ കേക്ക് ബേക്ക് ചെയ്യുന്ന പാത്രത്തിലേക്ക് കുറച്ചു നെയ്യ് തടവി കൊടുക്കുക. എന്നിട്ട് അതിലേക്ക് ബാറ്റർ ഒഴിച്ച് കൊടുക്കുക. ശേഷമൊരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം അതിൻറെ മുകളിലേക്ക് ഒരു തട്ട് വച്ചു കൊടുക്കുക. എന്നിട്ട് അതിലേക്ക് ബാറ്റർ ഒഴിച്ച് വെച്ച പാത്രം ഇറക്കി വെച്ച് അടച്ചുവെച്ച് വേവിക്കുക. ശേഷം 25 മിനിട്ട് മീഡിയം ഫ്ളൈമിൽ വെച്ച് പലഹാരം വേവിച്ചെടുക്കുക. 25 മിനിറ്റായപ്പോൾ ഒരു സ്റ്റിക് കൊണ്ട് കുത്തി നോക്കുക. ശേഷം സ്റ്റിക്കിൽ ഒട്ടിപ്പിടിക്കുന്നുണ്ടെങ്കിൽ കുറച്ചു നേരം കൂടി വേവിക്കുക.
ശേഷം നല്ലപോലെ വെന്തു കിട്ടിയ പലഹാരത്തെ ചൂടാറാനായി മാറ്റിവയ്ക്കുക. ശേഷം തണുത്തു വരുമ്പോൾ ചെറിയ പീസുകളായി മുറിച്ച് സെർവ് ചെയ്യാം. അപ്പോൾ എല്ലാവരും ഈ രീതിയിൽ ഒരു പല ഹാരം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
