ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് പാവക്ക. ഈ പാവക്കയിൽ കയ്പ്പ് രസം ആയതു കൊണ്ട് തന്നെ ഇത് കഴിക്കാൻ പലരും മടിക്കുന്നു എന്നതാണ് യാഥാർഥ്യം. എന്നാൽ പാവയ്ക്കാ വെച്ച് ഒട്ടും തന്നെ കയ്പ്പ് തോന്നാത്ത രീതിയിൽ ഒരു അച്ചാറ് തയ്യാറാക്കിയാലോ. അപ്പോൾ ഈ അച്ചാറ് എങ്ങനെയാണ് തയ്യാറാകുന്നത് എന്ന് നോക്കാം. അച്ചാറിനു വേണ്ടി മുന്നൂറ്റി അൻപത് ഗ്രാം പാവക്കയാണ് എടുത്തിട്ടുള്ളത്. അത് നല്ല പോലെ കഴുകി ചെറുതായി അരിഞ്ഞെടുക്കുക. ഇനി അരിഞ്ഞെടുത്ത പാവക്കയെ ഒരു അരിപ്പയിലേക്ക് ഇട്ടു വെക്കുക. ഇനി ഒരു ടേബിൾ സ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ വിനെഗറും ചേർത്ത് പാവക്ക നല്ല പോലെ യോജിപ്പിക്കുക.
ഇനി അര മണിക്കൂറോളം ഇത് ഉപ്പും വിനെഗറും ചേർത്ത് മാറ്റി വെക്കുക. അര മണിക്കൂറിനു ശേഷം പാവക്കയിൽ നിന്നും വെള്ളം ഊറി വന്നിട്ടുണ്ട്. അത് ഒന്ന് പിഴിഞ്ഞ് കളയുക. ഇനി പിഴിഞ്ഞെടുത്ത പാവക്ക ഫ്രൈ ആക്കി എടുക്കുക. അതിനായി ഒരു പാനിലേക്ക് ആവശ്യമായ നല്ലെണ്ണ ചേർത്ത് കൊടുക്കുക. ശേഷം പിഴിഞ്ഞെടുത്ത പാവക്ക പാനിലേക്ക് ഇട്ടു കൊടുക്കുക. ഇതൊരു ബ്രൗൺ കളർ ആകാൻ തുടങ്ങിയാൽ എണ്ണയിൽ നിന്നും കോരി മാറ്റുക. ഇനി മറ്റൊരു പാനിലേക്ക് കുറച്ചു നല്ലെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ കടുക്,ഒരു പിടി വെളുത്തുള്ളി തൊലി കളഞ്ഞു എടുത്തതും കൂടി എണ്ണയിലേക്ക് ചേർത്ത് വഴറ്റുക.
ഇനി മൂന്നു പച്ചമുളക്,കുറച്ചു കറിവേപ്പില, ചേർത്ത് ഒന്ന് മൂപ്പിച്ച ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ഇത് ഒന്ന് തണുത്തതിനു ശേഷം മൂന്നു ടേബിൾ സ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ വറുത്തു പൊടിച്ച ഉലുവപ്പൊടി, രണ്ട് നുള്ള് മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ കായപ്പൊടി ഇനി ഫ്ളയിം ഓണാക്കിയ ശേഷം മസാലകൾ എല്ലാം നല്ല പോലെ ചൂടാക്കുക. ഇനി പച്ചമണം മാറി വന്ന മസാലയിലേക്ക് രണ്ട് നാരങ്ങാ വലിപ്പത്തിലുള്ള പുളി പിഴിഞ്ഞ വെള്ളം ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും, രണ്ട് ടീസ്പൂൺ ശർക്കര ചേർത്ത് തിളപ്പിക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ വിനെഗറും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക.
ഇനി തിളച്ചു വറ്റി വന്ന മസാലയിലേക്ക് ഫ്രൈ ആക്കി എടുത്ത പാവക്ക ചേർത്ത് മിക്‌സാക്കുക. ഇനി ഫ്ളയിം ഓഫ് ചെയ്ത് തണുക്കാനായി മാറ്റി വെക്കാം. അപ്പോൾ നല്ല ടേസ്റ്റിലുള്ള പാവയ്ക്കാ അച്ചാർ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഷീബാസ് റെസിപ്പീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
