50 രൂപ ചിലവിൽ ക്രീം, മുട്ട, ബീറ്റർ, ഓവൻ ഇല്ലാതെ ഒരു കിടിലൻ കേക്ക്.

ഒരു കേക്ക് ഉണ്ടാക്കുക എന്നത് നിസാരപ്പെട്ട കാര്യമല്ല. ഒരു കേക്ക് വാങ്ങുവാൻ മിനിമം നൂറ് രൂപയെങ്കിലും വേണം എന്നതാണ് യാഥാർഥ്യം. അപ്പോൾ ഇന്ന് നമുക്ക് വെറും അൻപത് രൂപ ചിലവിൽ ഒരു കിടിലൻ കേക്ക് ഉണ്ടാക്കിയാലോ. മുട്ട,ക്രീം,ബീറ്റർ,ഓവൻ എന്നിങ്ങനെ ഒന്നും വേണ്ടാതെ തയ്യാറാക്കാൻപറ്റിയ ഈ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസിന്റെ പകുതി പഞ്ചസാര പൊടിച്ചത് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കാൽ ഗ്ലാസ് അളവിൽ ഓയിൽ, ഒരു ടീസ്പൂൺ വാനില എസ്സെൻസും, മുക്കാൽ ഗ്ലാസ് വെള്ളവും ചേർത്ത് ഇളക്കി കൊടുക്കുക.

ഇനി നല്ല പോലെ മിക്‌സാക്കി എടുത്ത ശേഷം ഒരു ഗ്ലാസ് മൈദാ, അര ഗ്ലാസ് പാൽപ്പൊടി,മുക്കാൽ ടീസ്പൂൺ ബേക്കിങ് പൗഡർ, കാൽ ടീസ്പൂൺ ബേക്കിങ് സോഡാ ഒരു നുള്ള് ഉപ്പും കൂടി ചേർത്ത് അരിച്ചു ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി ഒരു കേക്ക് ടിന്നിലേക്ക് ഓയിൽ സ്പ്രെഡ്ടാക്കി കൊടുത്ത ശേഷം ഒരു ബട്ടർ പേപ്പർ വെച്ച് കൊടുക്കുക. ശേഷം ഈ ബാറ്റർ ടിന്നിലേക്ക് ഒഴിച്ച് ഒന്ന് ടാപ്പ് ചെയ്യുക. ഇനി ഒരു കുക്കറിൽ സ്റ്റാൻഡ് ഇട്ട ശേഷം ടിന്നിനെ ഇറക്കി വെച്ച് നാൽപ്പത്തിയഞ്ച് മിനിറ്റോളം ലോ ഫ്ളൈമിൽ വേവിച്ചെടുക്കുക.

ഇനി മറ്റൊരു ബൗളിലേക്ക് അര ഗ്ലാസ് റവ ചേർത്ത് കൊടുക്കുക. മുക്കാൽ ഗ്ലാസ് പാൽ,ഒരു ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് മിക്‌സാക്കുക. ഇനി പത്തു മിനിറ്റോളം മാറ്റി വെച്ച ശേഷം ഇനി മിക്സിയുടെ ജാറിലേക്ക് ഈ മിക്സിനെ ഒഴിച്ച് കൊടുക്കുക. ഇനി അര കപ്പ് പാലും നാല് ടേബിൾ സ്പൂൺ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. ഇനി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഒരു സ്പൂൺ നെയ്യും കൂടി ഈ മിക്സിലേക്ക് ചേർത്ത് ഇളക്കുക.

ഇനി നല്ല പോലെ കുറുകി വന്ന മിക്സിനെ തണുപ്പിച്ച ശേഷം ഒന്നോ രണ്ടോ ഡ്രോപ്പ് കളറും കൂടി ചേർത്ത് മിക്‌സാക്കുക. ഇനി രണ്ട് ലെയറുകളായി മുറിച്ചെടുത്ത കേക്കിൽ ഈ ക്രീം വെച്ച് ഡെക്കറേറ്റ് ചെയ്തു എടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ വെറും അൻപത് രൂപ ചിലവിൽ ചെയ്തെടുക്കാൻപറ്റിയ കിടിലൻ കേക്കാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സുമിസ് ടേസ്റ്റി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page