എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ചപ്പാത്തി. ചപ്പാത്തീടെ കൂടെ ഉരുളകിഴങ്ങ് കറിയാണെങ്കിലോ ടേസ്റ്റിൻറെ കാര്യത്തിൽ ഒരു രക്ഷയുമില്ല. അപ്പോൾ ഇന്ന് നമുക്ക് ചപ്പാത്തിക്ക് ഒപ്പം കഴിക്കാൻ പറ്റിയ ഒരു അടിപൊളി ഉരുളകിഴങ്ങ് കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മൂന്ന് ഉരുളകിഴങ്ങ് വേവിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം കുറച്ചു വെളിച്ചെണ്ണ ചേർത്ത് ചൂടാക്കിയ ശേഷം ഒന്നര ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക.
അതിനു ശേഷം രണ്ട് പിഞ്ച് നല്ല ജീരകം,ഇനി കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും കൂടി ഒന്ന് ചതച്ചു ചേർത്ത് കൊടുക്കുക. ഇനി വാടി വന്ന മിക്സിലേക്ക് ഒരു സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി ഒരു ഏഴ് പച്ചമുളക് ചേർത്ത് നല്ല പോലെ വഴറ്റുക. ശേഷം കുറച്ചു ഉപ്പ് ചേർത്ത് ഒന്ന് കൂടി വഴറ്റിയ ശേഷം ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി,ഒന്നേകാൽ ടീസ്പൂൺ മല്ലിപ്പൊടി,കാൽ ടീസ്പൂൺ മുളക്പൊടി,കാൽ ടീസ്പൂൺ കുരുമുളക് പൊടി ചേർത്ത് നല്ല പോലെ മൂപ്പിക്കുക.
ഇനി പകുതി തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായിട്ട് വേവിക്കുക. ഇനി വേവിച്ചു വെച്ചിട്ടുള്ള ഉരുളകിഴങ്ങ് ഉടച്ചു ചേർത്ത് മിക്‌സാക്കുക. ഇനി ആവശ്യത്തിന് ഉപ്പും ഒന്നര ഗ്ലാസ് വെള്ളവും ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ഇനി കറി നന്നായിട്ട് തിളച്ചു കുറുകി വരുന്നത് വരെ വേവിക്കുക. ഇനി മൂന്നു മിനിറ്റോളം ഗ്രേവി ലോ ഫ്ളൈമിൽ അടച്ചു വെച്ച് വേവിച്ചെടുക്കുക.
ഇനി നല്ല പോലെ കുറുകി വന്ന കറി ഫ്ളൈയിം ഓഫ് ചെയ്ത ശേഷം ഒരു പിടി മല്ലിയില കുഞ്ഞായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇനി ഒരു കാൽ ടീസ്പൂൺ ഗരം മസാല പൊടി ചേർത്ത് ഇളക്കുക. അപ്പോൾ ഇത്രേയുള്ളൂ ചപ്പാത്തീടെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് ഇത്. എല്ലാവരും ഈ കറി ട്രൈ ചെയ്തു നോക്കണേ. നീതാസ് ടേസ്റ്റ്ലാൻഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
