നമ്മുടെ വീട്ടിൽ ഒഴിയാതെ കാണുന്ന ഒരു സാധനമാണ് ഗോതമ്പ് മാവ്. എന്നാൽ ഇന്ന് നമുക്ക് ഗോതമ്പ് മാവ് കൊണ്ട് ഒരു അടിപൊളി പലഹാരം ഉണ്ടാക്കിയാലോ. ഉള്ളിൽ ഫില്ലിംഗ് നിറച്ചിട്ടാണ് ഈ പലഹാരം തയ്യാറാക്കുന്നത്. ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് ഗോതമ്പ് മാവ് എടുക്കുക. ശേഷം അര കപ്പ് മൈദ കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് മൂന്നു ടേബിൾ സ്പൂൺ ബട്ടർ ഒന്ന് മെൽറ്റാക്കി എടുക്കുക. ശേഷം ബട്ടറും, രണ്ട് ടേബിൾ സ്പൂൺ ഷുഗറും, ആവശ്യത്തിനുള്ള ഉപ്പും, ഒന്നര ടീസ്പൂൺ ഇൻസ്ടാന്റ്റ് ഈസ്റ്റും, ഒരു മുട്ട ബീറ്റാക്കിയതും, അര കപ്പ് പാലും ചേർത്ത് മാവിനെ നന്നായി മിക്‌സാക്കുക.
ഇളം ചൂടുള്ള പാൽ വേണം മാവിലേക്ക് ചേർക്കുവാൻ. നല്ല സോഫ്റ്റായി വേണം മാവിനെ കുഴച്ചെടുക്കുവാൻ. മാവ് കട്ടിയായി തോന്നുന്നു എങ്കിൽ കുറച്ചും കൂടി പാൽ ചേർത്ത് മാവിനെ കുഴക്കുക. നല്ല സോഫ്റ്റായ മാവാണ് ഈ പലഹാരം തയ്യാറാക്കാനായി വേണ്ടത്. ശേഷം ഒരു പാത്രത്തിൽ കുറച്ചു എണ്ണ തടവുക. എന്നിട്ട് മാവിലേക്കും കുറച്ചു എണ്ണ തടകി അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ഒന്നര മണിക്കൂറാണ് മാവ് ഇരട്ടിയാക്കാൻ വേണ്ട സമയം. ഇനി ഇരുന്നൂറ് ഗ്രാം ചിക്കൻ നല്ല പോലെ കഴുകി ചെറിയ പീസായി മുറിച്ചെടുക്കുക. ശേഷം ചിക്കനിലേക്ക് കാൽ ടീസ്പൂൺ കുരുമുളക് പൊടിയും, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ ഗരം മസാലയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, രണ്ട് ടീസ്പൂൺ കോൺ ഫ്ലോർ എന്നിവ ചേർത്ത് നന്നായി മിക്‌സാക്കുക.
ഇനി അര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ സോയ സോസും, അര ടീസ്പൂൺ നാരങ്ങാ നീരും ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി പത്തു മിനിറ്റോളം ചിക്കൻ റെസ്റ്റ് ചെയ്യാനായി വെച്ച ശേഷം ഒരു പാനിൽ കുറച്ചു ഓയിൽ ചേർത്ത് ഫ്രൈ ചെയ്തു എടുക്കുക. ഇനി ബാക്കിയുള്ള ഓയിലിൽ മൂന്നു അല്ലി വെളുത്തുള്ളി അരിഞ്ഞതും, ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞതും, ഒരു പച്ചമുളക് അരിഞ്ഞതും, ചേർത്ത് വഴറ്റുക. ഇനി ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ക്യാപ്‌സിക്കം പൊടിയായി അരിഞ്ഞതും ചേർത്ത് വഴറ്റുക. എന്നിട്ട് ഒരു ടീസ്പൂൺ സോയ സോസും ഒരു ടീസ്പൂൺ ടൊമാറ്റോ സോസും ചേർത്ത് ഇളക്കുക. ഇനി കാൽ ടീസ്പൂൺ കുരുമുളക്പൊടിയും, ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് ഇളക്കിയ ശേഷം ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് മിക്‌സാക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യുക.
ഇനി പൊങ്ങി വന്ന മാവിനെ ഒന്നും കൂടി ഉരുട്ടി എടുക്കുക. ഇനി മാവിനെ രണ്ട് ഭാഗമാക്കി മുറിക്കുക. എന്നിട്ട് ഒരു ട്രേയിൽ കുറച്ചു ബട്ടർ തേച്ചു കൊടുക്കുക. ശേഷം പകുതി മാവിനെ ഒന്ന് പരത്തുക. ശേഷം ബട്ടർ തേച്ചു വെച്ചിട്ടുള്ള ട്രേയിൽ മാവിനെ വെച്ച് കൊടുക്കുക. ശേഷം അതിന്റെ മുകളിലും കുറച്ചു ബട്ടർ തേച്ചു കൊടുക്കുക. ഇനി തയ്യാറാക്കി വെച്ചിട്ടുള്ള ഫില്ലിംഗ് മുകളിലായി വെച്ച് കൊടുക്കുക. ഇനി ബാക്കിയുള്ള മാവിനേയും പരത്തിയ ശേഷം ഫില്ലിങ്ങിന്റെ മുകളിലായി വെച്ച് സൈഡ് ഒന്ന് ഒട്ടിച്ചു കൊടുക്കുക.
ശേഷം ഒരു ബൗളിൽ രണ്ട് ടീസ്പൂൺ ബട്ടറും, ഒരു അല്ലി വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, ഒരു ടീസ്പൂൺ മല്ലിയില പൊടിയായി അരിഞ്ഞതും, ഒരു പൊടി ഉപ്പും ചേർത്ത് ഇളക്കി ഈ പലഹാരത്തിന്റെ മുകളിലായി ഒന്ന് വരഞ്ഞ ശേഷം ഈ മിക്സ് ഒന്ന് ബ്രെഷ് ചെയ്തു കൊടുക്കുക. ശേഷം ഒരു ചട്ടി വെച്ച് ചൂടാക്കുക. എന്നിട്ട് ഒരു സ്റ്റാൻഡ് ഇട്ട ശേഷം ഈ ട്രേയ് ഇറക്കി വെച്ച് ഈ പലഹാരം വേവിച്ചെടുക്കുക. മുപ്പത് മിനിറ്റോളം മീഡിയം ഫ്ളൈമിലിട്ടു ഇത് ബേക്കാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പലഹാരം തയ്യാറാക്കി നോക്കണേ.
