ഒരു തുള്ളി എണ്ണ ചേർക്കാതെ വായിലിട്ടാൽ അലിഞ്ഞുപോകുന്ന കിടിലൻ പലഹാരം

ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു മധുരപലഹാരം തയ്യാറാക്കി യാലോ. വളരെ സിമ്പിളായും, എന്നാൽ വളരെ ടേസ്റ്റിയായും ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്വീറ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അരക്കപ്പ് ശർക്കര ഒരു പാത്രത്തിലേക്ക് എടുക്കുക. എന്നിട്ട്
അര കപ്പ് വെള്ളവും ചേർത്ത് ശർക്കര ഉരുക്കി എടുക്കുക. നല്ലപോലെ ഉരുകി വന്ന ശർക്കരയെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക.

ഇനി ഒരു പാത്രത്തിലേക്ക് ഒരുടീസ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യ് ചൂടായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ നെറ്റ്‌സ് പൊടിയായരിഞ്ഞത്, കുറച്ച് കിസ്മിസും ചേർത്ത് വറുത്ത് കോരി യെടുക്കുക. ശേഷം ബാക്കിയുള്ള നെയ്യിലേക്ക് അര കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ഒന്ന് വറുത്തെടുക്കുക. ശേഷം അതിലേക്ക് അരടീസ്പൂൺ ഏലക്ക പൊടിച്ചതും കൂടി ചേർത്ത് ഇളക്കുക. ശേഷം മൂന്ന് ചെറിയ പഴം ചെറിയ പീസുകളായി മുറിച്ചെടുക്കുക. എന്നിട്ട് അത് ഈ തേങ്ങയുടെ മിക്സിലേക്ക് ചേർത്ത് കൊടുക്കുക.

എന്നിട്ട് തേങ്ങയും പഴവും നട്സും എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ഇനി നല്ലപോലെ വെന്തു വന്ന പഴത്തെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം അരിപ്പൊടി നല്ലപോലെ ഒന്നു റോസ്റ്റാക്കിയെടുക്കുക. ശേഷം പൊടിയിലേക്ക് ഒരു ടീസ്പൂൺ നെയ്യ് ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. റോസ്റ്റായി വന്ന അരിപ്പൊടി യിലേക്ക് രണ്ട് കപ്പ് പാൽ ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

അരിപ്പൊടിയും പാലും നല്ലപോലെ മിക്സ് ആയി വന്നിട്ടുണ്ട്. എന്നിട്ട് ഈ മിക്സ് പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ നേരത്തെ ഉരുക്കി വച്ചിട്ടുള്ള ശർക്കര പാനി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം അരിപൊടിയും ശർക്കര പാനിയുമെല്ലാം നല്ലപോലെ യോജിച്ച് വരുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം പാനിൽ നിന്ന് വിട്ടുവരുന്ന പരുവമാകുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള പഴത്തിന്റെ ഫില്ലിംഗ് കൂടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

പഴവും അരിപൊടിയും നല്ലപോലെ ഇളക്കി മിക്‌സാക്കിയ ശേഷം
സോഫ്റ്റായി വന്ന മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ഒരു ട്രെയിലേക്ക് കുറച്ചു നെയ്യ് തടകി കൊടുത്ത ശേഷം ഈ മിക്സിനെ ആ പാത്രത്തിലേക്ക് വെച്ച് സെറ്റാക്കുക. സെറ്റായി വരുമ്പോൾ ചെറിയ പീസുകളായി മുറിച്ചു സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയാ യിട്ടുള്ള വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരത്തിലുള്ള ഒരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page