പല സാധനങ്ങൾ കൊണ്ടും നമ്മൾ പായസം ഉണ്ടാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് തികച്ചും വ്യത്യസ്തമായ ഒരു സാദനം കൊണ്ട് ഒരു അടിപൊളി പായസം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം കാൽ കിലോ ചേന നല്ല പോലെ കഴുകി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം വീണ്ടും നല്ല പോലെ കഴുകി എടുക്കുക. ഇനി കുക്കറിൽ ഇട്ടു നല്ല പോലെ വേവിച്ചെടുക്കുക. ഇനി വേവിച്ചെടുത്ത ചേനയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം നന്നായി അരച്ചെടുക്കുക. ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ
നെയ്യ് ചേർത്ത് കൊടുക്കുക.
ഇനി അരച്ചെടുത്ത ചേന പേസ്റ്റിനെ നെയ്യിലേക്ക് ചേർത്ത് ഒരു മിനിറ്റോളം വഴറ്റുക. ഇനി വഴറ്റി എടുത്ത മിക്സിലേക്ക് നൂറ്റി അൻപത് ഗ്രാം ശർക്കര പാനി ചേർത്ത് കൊടുക്കുക. കുറെച്ചെയായി വേണം ശർക്കര പാനി ചേർത്ത് കൊടുക്കാൻ. ശേഷം തിളച്ചു വന്ന ശർക്കര പാനിയെ ഇളക്കി ഇളക്കി കുറുക്കി എടുക്കുക. ഇനി തേങ്ങയുടെ രണ്ടാം പാൽ ഒരു കപ്പോളം ചേർത്ത് ലോ ഫ്ളൈമിൽ വേവിച്ചു കുറുക്കി എടുക്കുക. ഇനി കുറുകി വന്ന പായസത്തിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത് ഇളക്കുക.
ഇനി ഒരു നുള്ളു ജീരകപ്പൊടിയും, ഒരു നുള്ള് ചുക്ക് പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി നല്ല പോലെ തിളച്ചു വരുമ്പോൾ തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് ഇളക്കുക. അര കപ്പ് ഒന്നാം പാലാണ് പായസത്തിലേക്ക് ചേർത്തിട്ടുള്ളത്. ശേഷം ഒന്നാം പാൽ ചേർത്ത് പായസം ഒന്ന് ചൂടായി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി കുറച്ചു നെയ്യിൽ നട്ട്സും കിസ്മിസും തേങ്ങാകൊത്തും ചേർത്ത് വറുത്തെടുക്കുക. എന്നിട്ട് അത് പായസത്തിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം പായസം ഒന്ന് ചൂടാറി വന്നാൽ ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് ഇളക്കുക. ഇനി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചേന പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പായസം തയ്യാറാക്കി നോക്കണേ. ജയാസ് റെസിപ്പീസ് മലയാളം എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
