ബധാം മിൽക്ക് ഷേക്ക് ഇതാണ് ഷേക്കുകളിൽ കേമൻ.

ബധാം കഴിക്കാൻ ഇഷ്ടമുള്ളവരാണോ നിങ്ങൾ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ബധാം മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഷേക്ക് നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി അര കപ്പ് ബധാം വെള്ളത്തിൽ ഇട്ടു കുതിർത്തി തൊലി കളഞ്ഞെടുക്കുക. ശേഷം ബധാമിന്റെ വെള്ളം തുടച്ചെടുക്കുക. എന്നിട്ട് മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം കാൽ കപ്പ് പാൽ കൂടി ബധാമിലേക്ക് ചേർത്ത് അരച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് ഒരു ലിറ്റർ ചേർത്ത് കൊടുക്കുക.

എന്നിട്ട് പാലിനെ അടുപ്പിലേക്ക് വെച്ച് തിളപ്പിക്കുക. ശേഷം ലോ ഫ്ളൈമിലിട്ടു പാൽ വേവിച്ചു കുറുക്കി എടുക്കുക. ഒരു ലിറ്റർ പാൽ മുക്കാൽ ഭാഗം വരെ വെന്തു വറ്റി വരുന്നത് വരെ പാൽ അടുപ്പിൽ വെച്ച് കുറുക്കുക. ശേഷം അരച്ചെടുത്ത ബധാം മിക്സിനെ പാലിലേക്ക് ചേർത്ത് ഇളക്കുക. എന്നിട്ട് അതും നന്നായി ലോ ഫ്ളൈമിലിട്ടു വേവിക്കുക. ശേഷം കാൽ കപ്പ് പഞ്ചസാരയും കൂടി പാലിലേക്ക് ചേർത്ത് യോജിപ്പിക്കുക.

ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും, ചേർത്ത് മിക്‌സാക്കുക. എന്നിട്ട് രണ്ട് ടേബിൾ സ്പൂൺ കസ്റ്റാഡ് പൌഡർ ഒരു ബൗളിലേക്ക് എടുക്കുക. ശേഷം കസ്റ്റാഡ് മിക്സിനെ കുറച്ചു വെള്ളത്തിൽ കട്ടയില്ലാതെ കലക്കി എടുക്കുക. എന്നിട്ട് ആ മിക്സിനെ പാലിലേക്ക് ചേർത്ത് കൈ വിടാതെ ഇളക്കുക. കസ്റ്റാഡ് ചേർത്ത് നന്നായി തിളച്ചു തുടങ്ങുമ്പോൾ തന്നെ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ഈ മിക്സ് ചൂടാറാനായി മാറ്റി വെക്കുക.

ശേഷം ചൂടറി വന്ന മിക്സിനെ ഒരു മിക്സിയിലിട്ട് ഒന്ന് കറക്കി എടുക്കുക. ശേഷം ഒരു സെർവിങ് ഗ്ലാസ്സിലേക്ക് കുറച്ചു തേൻ സൈഡിലായും ഗ്ലാസിന്റെ ഉള്ളിലായും സ്പ്രെഡ്ടാക്കുക. ശേഷം ഈ അടിച്ചെടുത്ത മിക്സിനെ ഗ്ലാസ്സിലേക്ക് പകരുക. ശേഷം മുകളിലായി ഒരു സ്‌കൂപ്പ് വാനില ഐസ്ക്രീമും വെച്ച് കൊടുക്കുക. ശേഷം കുറച്ചു ബധാം ഗ്രേറ്റാക്കിയത് മുകളിലായി ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ബധാം മിൽക്ക് ഷേക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മിൽക്ക് ഷേക്ക് തയ്യാറാക്കി നോക്കണേ.

Leave a Reply