നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു ബ്രേക്ഫാസ്റ്റാണ് പാലപ്പം. എന്നാൽ ഇന്ന് നമുക്ക് ബേക്കിങ് സോഡയോ ഈസ്റ്റോ ചേർക്കാതെ എങ്ങനെ പാലപ്പം ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം രണ്ട് കപ്പ് പച്ചരി നല്ല പോലെ കഴുകുക. ശേഷം അഞ്ചു മണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തുക. നല്ല പോലെ കുതിർന്നു കിട്ടിയ പച്ചരിയെ മിക്സിയുടെ ജാറിലേക്ക് മാറ്റുക. ഇനിയൊരു തേങ്ങാ ചിരകി എടുക്കുക. ശേഷം അതും പച്ചരിയിലേക്ക് കുറെച്ചെയായി ചേർത്ത് കൊടുക്കുക. ശേഷം ഒരു കപ്പ് ചോറും കൂടി എടുക്കുക. ഏത് ചോറായാലും കുഴപ്പമില്ല.
ഇനി ആവശ്യമായ വെള്ളം ചേർത്ത് അരിയും തേങ്ങയും ചോറും കുറെച്ചെയായി ചേർത്ത് അരച്ചെടുക്കുക. ശേഷം ബാറ്റർ ഒരു പാത്രത്തിലേക്ക് മാറ്റുക. നന്നായി അരഞ്ഞു കിട്ടുന്നതാണ് നല്ലത്. ശേഷം അരച്ചെടുത്ത ബാറ്ററിലേക്ക് ഒരു തേങ്ങയുടെ വെള്ളവും ഒരു ടീസ്പൂൺ ഷുഗറും ചേർത്ത് മിക്‌സാക്കുക. ശേഷം മാവിനെ ഏകദേശം എട്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. റെസ്റ്റ് ചെയ്യാനായി വെക്കുന്നതിനു മുൻപ് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് വേണം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുവാൻ.
എട്ട് മണിക്കൂറായപ്പോൾ മാവ് നല്ല സോഫ്റ്റായി കിട്ടിയിട്ടുണ്ട്. ഇനി ഒരു അപ്പ ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി ചട്ടിയിലേക്ക് എണ്ണ തടകി കൊടുക്കുക. ശേഷം ചട്ടിയിലേക്ക് ഓരോ തവി വീതം മാവിനെ ഒഴിച്ച് കൊടുക്കുക. ശേഷം അടച്ചു വെച്ച് അപ്പം ചുട്ടെടുക്കുക. ആദ്യം ഹൈ ഫ്ളൈമിലും പിന്നീട് ലോയിലും ഇട്ട് അപ്പം ചുട്ടെടുക്കുക. എല്ലാ മാവിനേയും ഇതുപോലെ അപ്പം ചുട്ടെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ പാലപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ പാലപ്പം തയ്യാറാക്കി നോക്കണേ. ഈസ്റ്റും സോഡയും ചേർത്തിട്ടില്ല എങ്കിലും നല്ല സോഫ്റ്റായ ടേസ്റ്റിയായ അപ്പമാണ് ഇത്. ബിസ്മി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും ഒത്തിരി നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.
