ബീഫ് ചീന്താണ് ഇപ്പോഴത്തെ ട്രെൻഡിങ് ഐറ്റം

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളാണ് ബീഫ് റെസിപ്പികൾ. ബീഫ് പലരീതിയിൽ നമ്മൾ തയ്യാറാക്കുന്നുണ്ട് എങ്കിൽപോലും ബീഫ് കൊണ്ടുള്ള പുതുമയുള്ള റെസിപ്പികൾ കഴിക്കാൻ നമുക്കെല്ലാം ഏറെ ഇഷ്ടമാണ്. എന്നാൽ ഇന്ന് നമുക്ക് ബീഫ് ചീന്ത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. ഇത് തയ്യാറാക്കാനായി ഒരു കിലോ ബീഫ് കുറച്ചു കനത്തിൽ നീളത്തിൽ മുറിച്ചെടുക്കുക. ശേഷം ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. എന്നിട്ട് ബീഫിനെ ഒരു കുക്കറിലേക്ക് മാറ്റുക.

ശേഷം അതിലേക്ക് മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ ഉപ്പും, ഒരു ടീസ്പൂൺ പെരുംജീരകം പൊടിയും, ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നല്ലപോലെ കൈകൊണ്ട് മിക്‌സാക്കി എടുക്കുക. എന്നിട്ട് കുക്കർ അടച്ചു വെച്ച് ഏഴ് വിസിൽ വരുന്നതുവരെ ബീഫ് വേവിക്കുക. ശേഷം വെന്തുവന്ന ബീഫിലെ വെള്ളം വേറൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ബീഫിനെ തണുക്കാനായി വയ്ക്കുക. ശേഷം തണുത്തു വരുമ്പോൾ ബീഫിനെ കൈകൊണ്ട് ചെറിയ ചെറിയ പീസുകളായി ഇളക്കി ഒരു പാത്രത്തിലേക്ക് മാറ്റുക.

ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി വരുമ്പോൾ ഒരു വലിയ കഷ്ണം ഇഞ്ചി നീളത്തിൽ കീറിയത് ചേർക്കുക. ശേഷം 9 വെളുത്തുള്ളി നീളത്തിൽ മുറിച്ചതും, കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ വഴറ്റുക. നല്ലപോലെ വഴറ്റിയ ശേഷം നേരത്തെ ചീന്തി വെച്ചിട്ടുള്ള ബീഫിനെ അതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക.
എന്നിട്ട് അതിനൊപ്പം മൂന്ന് സവാള സ്ലൈസാക്കി അരിഞ്ഞതും കുറച്ച് പച്ചമുളക് ചെറുതായി അരിഞ്ഞതും, മൂന്നു വറ്റൽമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ഇനി ഈ മസാലയ്ക്ക് ആവശ്യമായ ഉപ്പും കൂടി ചേർത്ത് ഇളക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വച്ച് ബീഫ് നല്ലപോലെ വഴറ്റുക. ശേഷം സവാളയും ബീഫും നല്ലപോലെ കളർ മാറി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, ഒരു ടീസ്പൂൺ കുരുമുളകുപൊടിയും, മുക്കാൽ ടീസ്പൂൺ ഗരം മസാല പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. ബീഫ് നല്ലപോലെ ഇളക്കി മസാലയുമായി നല്ലപോലെ യോജിച്ചു വരുമ്പോൾ അരമുറി നാരങ്ങാ നീര് പിഴിഞ്ഞ് ബീഫിലേക്ക് ചേർത്ത് കൊടുക്കുക.

ശേഷം ഇളക്കി നാരങ്ങാനീരും മസാലയും ബീഫിൽ നല്ലപോലെ പിടിച്ചു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ബീഫ് ചീന്ത് തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായും, ടേസ്റ്റിയായും, ചെയ്ത് എടുക്കാൻ കഴിയുന്ന ഒരു ബീഫ് റെസിപ്പിയാണിത്. എല്ലാവരും ഈ രീതിയിൽ ഒരു ബീഫ് റെസിപ്പി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page