ബക്കറ്റ് ചിക്കൻ എങ്ങനെ ഉണ്ടാക്കാം…

ബക്കറ്റ് ചിക്കൻ ,ഇപ്പോൾ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഒന്നാണ്.ലോക്കഡോൺ ആയി വീട്ടിലിരിക്കുന്ന പലരും ബക്കറ്റ് ചിക്കൻ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ചിലരുടെ ഒക്കെ വിജയിക്കും,പക്ഷെ കൂടുതൽ പേർക്കും കരിഞ്ഞു പോകുന്നത് കാണാം.എന്നാൽ ഈ വിഡിയോയിൽ എങ്ങനെ നന്നായി ബക്കറ്റ് ചിക്കൻ ഉണ്ടാക്കാം എന്നാണ് പരിചയപ്പെടുത്താൻ പോകുന്നത്.അതിനായി ആദ്യം വേണ്ടത് ഒരു മരത്തിന്റെ കുറ്റിയാണ്.നമുക്ക് മലബാർ ലീഫ് എന്നൊക്കെ പറയുന്ന മരത്തിന്റെ കുറ്റിഎടുത്ത് തറയിൽ അടിച്ചുറപ്പിക്കുക. ഇതിന്റെ കുറ്റിയ്ക്ക് പ്രത്യേക മണം ഉണ്ട്.ഇതിലെ ഇലകൾ സ്‌പൈസി ആയി ഉപയോഗിക്കാറുണ്ട്.നമുക്ക് ഒരു ബക്കറ്റും ആവശ്യമുണ്ട്. ബക്കറ്റ് ഇറങ്ങാൻ പാകത്തിനുള്ള ഉയരത്തിൽ മാത്രം കുറ്റി വെക്കുക.ബാക്കി ഭാഗം അടിച്ചു താഴ്ത്തുക.

ഈ കുറ്റിയിൽ ആയി ചിക്കൻ കുത്തി വെക്കുന്നത്.അതിന് മുൻപായി ഈ കുറ്റിയുടെ തൊലി മുഴുവനും കളയുക.ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഇതിലേക്ക് ചിക്കൻ ഇറക്കി വെക്കുമ്പോൾ നല്ലൊരു മണം കിട്ടും. ചില സ്ഥലങ്ങളിൽ ഈ തൊലിയും സ്‌പൈസി ആയി ഉപയോഗിക്കാറുണ്ട്.തൊലി മുഴുവൻ കത്തി കൊണ്ട് കളഞ്ഞതിന് ശേഷം ചിക്കൻ റെഡി ആക്കാം.ആദ്യം ചിക്കന്റെ കഴുത്ത് അകത്തേക്ക് കയറ്റി വെക്കുക.ശേഷം നന്നയി വരാഞ്ഞതിന് ശേഷം മസാല ചേർക്കുക.ഇനി ഓരോ മസാലകളായി ചേർക്കാം.ആദ്യം ഉപ്പ്,ശേഷം മഞ്ഞപ്പൊടി,ഗരം മസാല,കാശ്മീരി ചില്ലി,ക്രഷ്ഡ് ചില്ലി,കുരുമുളക് പൊടി,കുറച്ചു മല്ലി പൊടി.ശേഷം ഒരു നാരങ്ങാ മുറിച്ചു ഇതിലേക്ക് പിഴഞ്ഞു ഇടുക.ശേഷം ചിക്കെനിൽ അകത്തും പുറത്തും ഒക്കെ നന്നായി തേയ്ച്ചു പിടിപ്പിക്കുക.

എല്ലാ സ്ഥലത്തും മസാല ചേർത്ത് പീഡിപ്പിച്ചതിന് ശേഷം ഇതിനുള്ളിലേക് ഇടന ഇല രണ്ടെണ്ണം ഇതിന്റെ ഉള്ളിലേക്ക് ഇറക്കി വെക്കണം. ശേഷം കുറ്റിയിലേക്ക് ഇറക്കി വെക്കണം.ഇത് ചെയ്യുമ്പോൾ ഒരു കമ്പി എടുത്ത് കാലുകൾ ക്രോസ് വെച്ച് കെട്ടണം.ശേഷം അത് കുറ്റിയിലേക്കും മുറുക്കി കെട്ടണം ഇല്ലെങ്കിൽ ഇത് ചൂട് പിടിച്ചു താഴെ വീഴാൻ സാധ്യതയുണ്ട്.കൈകളും ഇത് പോലെ കെട്ടണം. ശേഹം ഇതിന്റെ മൂട്ടിലേക്ക് വാഴയില ഇടുകയും ശേഷം ബക്കറ്റ് കൊണ്ട് മൂടണം.ബക്കറ്റ് അതിൽ തട്ടിയില്ലെന്ന് ഉറപ്പ് വരുത്തുക. ശേഷം കരിയിലായിട്ട് മൂടുക.അതിന്റെ മുകളിൽ പേപ്പറും,ശേഷം വിറകും അടുക്കി വെക്കുക.അതിന്റെ കരിയില മുഴുവൻ അതിന്റെ അടുക്കലേക്ക് കൂട്ടി ഇട്ട് മൂടുക.ശേഷം തീ വെക്കുക,എല്ലാ സൈഡിൽ നിന്നും അകത്ത് വെച്ച പേപ്പറിൽ തീ കൊടുക്കുക.എല്ലാം കത്തി അണഞ്ഞിട്ട് മാറ്റി നോക്കുക.വെന്തില്ലെങ്കിൽ ഒന്നുടെ കത്തിക്കാം.

You cannot copy content of this page