ബട്ടർ പത്തിരിയും ബട്ടർ എഗ്ഗ് മസാലയും ഒരു കൈ കുമ്പിളിൽ

ബട്ടർ പത്തിരി കഴിച്ചിട്ടുള്ളവരാണോ നിങ്ങൾ. വളരെ ടേസ്റ്റിയായ ഈ പലഹാരം നല്ല സ്വാദാണ് കഴിക്കാൻ. കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമാകുന്ന രീതിയിലാണ് ഈ റെസിപ്പിയുടെ പ്രെപറേഷൻ. അപ്പോൾ കാണാം വളരെ സ്വാദിഷ്ടമായ ഈ പലഹാരം എങ്ങനെയാണ് സ്വാദിഷ്ടമായി തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു ബൗളിലേക്ക് ഒന്നര കപ്പ് അരിപ്പൊടി ഇട്ടുകൊടുക്കുക. ശേഷം അതിലേക്ക് ഒന്നര കപ്പ് മൈദാ മാവും കൂടി ചേർത്ത് കൊടുക്കുക.

ഇനി ഒന്നര ടേബിൾ സ്പൂണോളം ബട്ടർ മാവിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം പാകത്തിനുള്ള ഉപ്പും,ചേർത്ത് മിക്‌സാക്കുക. ഇനി ഒന്നര കപ്പ് വെള്ളം കുറെച്ചെയായി ചേർത്ത് മാവിനെ കുഴച്ചെടുക്കുക. നന്നായിട്ട് കുഴച്ചെടുത്ത മാവിനെ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി പാകമായി വന്ന മാവിനെ ചെറിയ ബോളുകളാക്കി ഉരുട്ടി എടുക്കുക.

ഇനി കൗണ്ടർ ടോപ്പിൽ കുറച്ചു മാവ് വിതറിയ ശേഷം പരത്തി എടുക്കുക. ചെറിയ കട്ടിയിൽ വേണം മാവിനെ പരത്തിയെടുക്കാൻ. ഇനി നന്നായി ചൂടായി വന്ന പാനിലേക്ക് തിരിച്ചും മറിച്ചുമിട്ട് റൊട്ടി ചുട്ടെടുക്കുക. ഈ റെസിപ്പിയെ കുറിച്ചും ബട്ടർ എഗ്ഗ് മസാല എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നും കൂടുതൽ അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ട് മനസിലാക്കാവുന്നതാണ്. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ സാലു കിച്ചൺ എന്ന ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page