ഒരു മാസം വരെ കേടുകൂടാതിരിക്കുന്ന ചമ്മന്തി പൊടി.

ഒരു മാസം വരെ കേടുകൂടാതിരിക്കുന്ന ഒരു ചമ്മന്തി പരിചയപ്പെട്ടാലോ. അതെ ചോറിന്റെ കൂടെയും പലഹാരങ്ങൾക്ക് ഒപ്പവും ഈ ചമ്മന്തി വളരെ ടേസ്റ്റിയാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ഈ ചമ്മന്തി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് ഒന്നര കപ്പ് തേങ്ങാ ചേർത്ത് കൊടുക്കുക. ശേഷം തേങ്ങാക്കൊപ്പം പത്തു പീസ് ചെറിയ ഉള്ളി, നാല് പീസ് വെളുത്തുള്ളി, ഒരു പീസ് ഇഞ്ചി, മുക്കാൽ ടീസ്പൂൺ ഉഴുന്ന് പരിപ്പ്, മുക്കാൽ ടീസ്പൂൺ കുരുമുളക്, കുറച്ചു കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക.

ഇനി തേങ്ങാ ഒന്ന് കളർ മാറി വരുന്നത് വരെ കൈ വിടാതെ ഇളക്കി മിക്‌സാക്കുക. ശേഷം പന്ത്രണ്ട് പീസ് വറ്റൽമുളക് ചേർത്ത് കൊടുക്കുക. ശേഷം എല്ലാം കൂടി ഇളക്കി മൂപ്പിക്കുക. ഇനി കാൽ ടീസ്പൂൺ കായപ്പൊടിയും ചേർത്ത് തേങ്ങാ നല്ല മൂത്തു വരുന്നത് വരെ ഇളക്കുക. ഇനി നല്ല പോലെ തേങ്ങയും മറ്റ് സാധനങ്ങളും മൂത്തു വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ചെറിയ നെല്ലിക്ക വലിപ്പത്തിലുള്ള പുളി കൂടി ഈ സമയം ചമ്മന്തിയിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ചൂടാറാൻ മാറ്റി വെക്കുക. ശേഷം മിക്സിയുടെ ചെറിയ ജാറിലേക്ക് ഈ ചമ്മന്തി ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ ചമ്മന്തി പൊടിച്ചെടുക്കുക. ഒരു മാസം വരെ പുറത്തു വെച്ച് ഈ ചമ്മന്തി ഉപയോഗിക്കാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചമ്മന്തി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ചമ്മന്തി തയ്യാറാക്കി നോക്കണേ. ചോറിനൊപ്പവും അപ്പത്തിന് ഒപ്പവും കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടാനും നല്ലൊരു ചമ്മന്തി റെസിപ്പിയാണ് ഇത്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page