ചിക്കൻ വെച്ചിട്ട് തയ്യാറാക്കുന്ന എല്ലാ റെസിപ്പികളും വളരെ ടേസ്റ്റാണ് അല്ലെ. ചിക്കൻ വെച്ചിട്ട് ഒത്തിരി റെസിപ്പികളും നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ചിക്കൻ വെച്ച് തയ്യാറാക്കാവുന്ന ഒരു അടിപൊളി റെസിപ്പിയായ ചിക്കൻ കൊണ്ടാട്ടം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായിട്ട് ഒരു മുക്കാൽ കിലോ ചിക്കാനാണ് എടുത്തിട്ടുള്ളത്. എല്ലോടുകൂടിയ ചെറിയ പീസുകളാക്കിയ ചിക്കനിലേക്ക് മസാലകൾ ചേർത്ത് കൊടുക്കുക. ആദ്യം ഒരു ബൗളിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപൊടി,ഒരു ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടി, ഒരു ടേബിൾ സ്പൂൺ ലെമൺ ജ്യൂസ്, ഒരു ടേബിൾ സ്പൂൺ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ് ഇത്രയും ചേർത്ത് നല്ല പോലെ ഒന്ന് മിക്സാക്കുക.
ഇനി മസാലയിലേക്ക് ചിക്കൻ ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. ഇനി ഈ മിക്സിനെ ഇരുപത് മിനിറ്റോളം ഫ്രിഡ്ജിൽ വെക്കുക. ഇനി ഫ്രിഡ്ജിൽ നിന്നെടുത്ത ചിക്കൻ ഫ്രൈ ആക്കാൻ തുടങ്ങാം. അതിനായിട്ട് ഒരു പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന എണ്ണയിൽ ചിക്കൻ ഫ്രൈ ആക്കി കോരി മാറ്റാം. ഇനി ബാക്കിയുള്ള ആ എണ്ണയിൽ ആറ് വറ്റൽമുളക് ഒന്ന് മുറിച്ചിട്ട് കൊടുത്ത ശേഷം എണ്ണയിൽ മൂപ്പിച്ചു കോരി മാറ്റാം. ഇനി മൂന്ന് ടേബിൾ സ്പൂണോളം നേരത്തെ ഫ്രൈ ആക്കിയ എണ്ണയിൽ കുറച്ചു കറിവേപ്പില, ഒരു പിടി ചെറിയ ഉള്ളി,മൂന്നു പച്ചമുളക്,കുറച്ചു ഉപ്പും, ചേർത്ത് ഉള്ളി ചെറുതായി ഒന്ന് വാട്ടി എടുക്കുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ്,കുറച്ചു വറ്റൽമുളക് ചതച്ചതും ചേർത്ത് നല്ല പോലെ വഴറ്റി എടുക്കുക.
ആദ്യം കാൽ ടീസ്പൂൺ മഞ്ഞൾപൊടി, ഒരു സ്പൂൺ കാശ്മീരി മുളക്പൊടി, അര ടീസ്പൂൺ മല്ലിപൊടി, അര ടീസ്പൂൺ ഗരം മസാല പൊടി, ഇത്രയും ചേർത്ത് മാസാലകൾ എല്ലാം കൂടി നല്ല പോലെ വഴറ്റി എടുക്കുക. ഇനി ഈ മസാലയിലേക്ക് നാല് ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർത്ത് നല്ല പോലെ ഇളക്കി കൊടുക്കുക. ശേഷം കാൽ ഗ്ലാസ്സോളം ചൂടുവെള്ളം
ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി തിളച്ചു വന്ന ഗ്രെവിയിലേക്ക് ഫ്രൈ ആക്കി എടുത്ത ചിക്കൻ ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിക്കുക. ഇനി നേരത്തെ വറുത്തു കോരി മാറ്റി വെച്ച വറ്റൽമുളക് കൂടി ചിക്കനിലേക്ക് ചേർക്കുക.
ശേഷം കുറച്ചു കറിവേപ്പില കൂടി ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിച്ചു ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ എന്നാൽ നല്ല സ്പൈസിയുമായ ഈ ചിക്കൻ കൊണ്ടാട്ടം ചോറിനൊപ്പവും പലഹാരത്തിന് ഒപ്പവും കഴിക്കാൻ നല്ല ടേസ്റ്റാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
