*ചെകുത്താന്റെ പ്രണയം 21*
പിറ്റെ ദിവസം എല്ലാം വളരെ പെട്ടെന്നായിരുന്നു…. അലീനയു റാണിയും എല്ലാം രാവിലെ തന്നെ വീട്ടിൽ എത്തി….
റജിസ്റ്റർ ഓഫീസിൽ പോയി മുദ്ര പത്രവും രേഖകൾ എല്ലാം രാവിലെ തന്നെ പോയി ജയനും സണ്ണിയും നൽകി…
2 ആഴ്ച എങ്കിലും എടുക്കും വിവാഹം രജിസ്റ്റർ ആകി തരാൻ…
തൽക്കാലം നാടുകരുടെം വീടുകരുടെം മുന്നിൽ പിടിച്ചു നിൽക്കാൻ ചെറിയ ഒരു മിന്ന് അവളുടെ കഴുത്തിൽ ഇട്ടു കൊടുക്കാം…ചെറിയ ഒരു സദ്യ പരിപാടിയും
ചെറിയ ഒരു പന്തൽ വീടിൻ്റെ മുന്നിൽ റെഡി ആയിരുന്നു…..
അമ്മു അലീന കൊണ്ട് വന്ന ഒരു മെറൂൺ കളർ സാരീ എടുത്ത് അണിഞ്ഞു…
അലീന തന്നെ അവളെ മിതം ആയി ഒരുക്കി…
“ഇതൊക്കെ സ്വപ്നം ആണോ അമ്മു….എനിക് തന്നെ ആകെ കിളി പോയ പോലെ…ഒരു ദിവസ്സം കൊണ്ട് വീട് മുറ്റത്ത് പന്തൽ … റജിസ്റ്റർ ഓഫീസിൽ പോയ സണ്ണി ചാച്ചൻ….എല്ലാം ഒരു മാജിക് പോലെ”അലീന പറഞ്ഞു
“എനിക്കും അങ്ങനെ തോന്നുന്നത്…പക്ഷേ ഉള്ളിൽ എവിടെയോ ഒരു കുറ്റ ബോധം..സ്നേഹം പിടിച്ചു വാങ്ങുന്ന…സ്വാർത്ഥ അല്ലേ ഞാൻ???അമ്മു ചോദിച്ചു
“ആണോ ചോദിച്ചാൽ ആണ്…നിനക്ക് എന്ത് വേണം എങ്കിലും പറഞ്ഞു ഇവിടെ തൂങ്ങി നിൽക്കാം ആയിരുന്നു…പക്ഷേ എൻ്റെ ചാച്ചൻ മേലേ ആരോപിച്ച ഗർഭം അത് എനിക് അങ്ങ് accept ചെയ്യാൻ പറ്റുന്നില്ല..”അലീന പറഞ്ഞു
‘”സോറി….അപ്പോഴത്തെ വാശിയിൽ…അച്ഛൻ എന്നെ കൊണ്ട് പോവാതെ ഇരിക്കാൻ…വേറെ വഴി ഒന്നും കണ്ടില്ല…തെറ്റ് ആണ്… ആ തെറ്റ് ഇനി ഒരിക്കലും ഇച്ഛാ എന്നോട് ക്ഷമിക്കുക ഇല്ല…”അമ്മുവിൻ്റെ കണ്ണുകൾ നിറഞ്ഞു
“കരഞ്ഞു കൊണ്ട് ഇനി eye liner കളയണ്ട
..സാരമില്ല…സ്നേഹം കൊണ്ട് പറ്റി പോയത് അല്ലേ…ഇനി എല്ലാം നിൻ്റെ കഴിവ് ആണ് പൂച്ച പോലെ പതുങ്ങി ഇരിക്കാതെ…ചാച്ചൻ ഉള്ളിൽ കയറി പറ്റാൻ നോക്ക്….എന്നിട്ട് മനസ്സ് അറിഞ്ഞു ഒരു ക്ഷമ ചോദിച്ചോ.”അവളുടെ കവിളിൽ തലോടി അലീന പറഞ്ഞു…
അപ്പോഴേക്കും റാണി ഉള്ളി കയറി
‘ എൻ്റെ നാതൂനെ ഒന്ന് കാണട്ടെ”
അമ്മുവിന് എന്തോ ചമ്മൽ തോന്നി…അലീന യുടെ മമ്മിയെ ഇത് വരെ ആൻ്റി എന്നാണ് വിളിച്ചത്…ഇപ്പൊ ബന്ധം മാറി ഇരിക്കുന്നു…
“സാരമില്ല…മോൾടെ മനസ്സിൽ ഇപ്പൊ എന്താ എനിക് അറിയാം…സണ്ണി പാവം ആണ്..കുറച്ച് സമയം അവൻ നീ കൊടുക്ക്…എന്ന് കരുതി മിണ്ടാതെ ഇരുന്ന അവൻ അവൻ്റെ പാട്ടിന് പോവും…പതുക്കെ എല്ലാം ശെരി ആവും”
അമ്മു അവരെ നോക്കി പുഞ്ചിരിച്ചു…
മറിയയുടെ വാശി പുറത്ത് താൽപര്യം ഇല്ലെങ്കിലും സണ്ണി പള്ളിയിൽ ഉള്ള അച്ഛനെ വരെ വിളിച്ചിരുന്നു…
രണ്ട് മതത്തിൽ പെട്ട വിവാഹം ആയത് കൊണ്ട് തന്നെ….പള്ളിയിൽ വെച്ച് നടത്തുന്നത് നിയമങ്ങൾക്ക് എതിരാണ്…
എങ്കിലും അച്ഛൻ ആ കുടുംബത്തിന് വേണ്ടി ..
സണ്ണിയുടെ അമ്മുവിനെ ജീവിതത്തിന് വേണ്ടി പ്രാർത്ഥിച്ചു…
അമ്മു ഒളി കണ്ണിട്ടു സണ്ണിയെ നോക്കി…
ഗൗരവം നിറഞ്ഞ മുഖം തന്നെ….മെറൂൺ ഷർട്ടും മുണ്ടും ആണ് വേഷം…പ്രാർത്ഥനക്ക് അനുസരിച്ച്..എന്തോ ആമേൻ എന്നൊക്കെ പറയുന്നുണ്ട്…കൂടുതൽ ക്രിസ്തീയ മതത്തെ പറ്റിയോ അവരുടെ പ്രാർത്ഥനയും രീതികളും ഒന്നും അവൾക് അറിയില്ല…
എല്ലാവരും എഴുന്നേറ്റ് നിൽകുമ്പോൾ അവളും നിൽക്കും…കണ്ണടച്ച് പ്രാർത്ഥിക്കും…അതുപോലെ ഇരിക്കുമ്പോൾ അവളും ഇരിക്കും…
പ്രാർത്ഥന കഴിഞ്ഞ ശേഷം താലി കെട്ടാൻ അമ്മച്ചി പറഞ്ഞു….
ജയനും സണ്ണിയെ നോക്കി all the best… എന്ന് പറഞ്ഞു…
അവൻ്റെ മനസ്സിൽ സംഘർഷം നിറഞ്ഞു…തൻ്റെ ഭാവി ..ഇനി എന്ത്…അവൻ ചിന്തിച്ചു..
അലീന അമ്മുവിനെ നടുവിൽ കൊണ്ട് നിർത്തി..
അയൽക്കാരും…അടുത്ത വീട്ടുകാരും എല്ലാം കൂട്ടം കൂടി നിന്നു…..
ചുവന്ന ബോക്‌സിൽ നിന്നും സ്വർണ്ണത്തിൻ്റെ മിന്നും എടുത്ത് അവൻ അവളുടെ അടുത്തേക്ക് നടന്നു…
തന്നെ നോക്കി നിൽക്കുന്ന പെണ്ണിൻ്റെ മുഖം കണ്ടപ്പോൾ…അവൻ ചെറുതായി പതറി …
കയ്യിൽ ഉള്ള മിന്നും എടുത്ത് അവളുടെ കഴുത്തിൽ ഇട്ടു കൊടുത്തു…
എല്ലാവരും ചേർന്ന് കയ്യ് അടിക്കുന്ന ശബ്ദം കേൾക്കുന്നു…അവളുടെ കണ്ണ് നീർ തുള്ളികൾ തൻ്റെ കയ്യ് തണ്ടായിൽ ആണ് വീണത്…
സണ്ണി വേഗം പുറത്തേക് ഇറങ്ങി…
മുറ്റത്ത് ചെറിയ ചെമ്പിൽ ബിരിയാണി ഉണ്ടാക്കുന്ന മണം…
അയൽക്കാരും തൻ്റെ കുടുംബവും..ചില സുഹൃത്തുക്കളും മാത്രവും ഉള്ളൂ…
എല്ലാവർക്കും ബിരിയാണി വിളമ്പി കൊടുക്കുന്ന തിരക്കിൽ ആയിരുന്നു സണ്ണി
ചായ കടയിൽ ഉള്ള സേതു എട്ടാനും ഉണ്ടായിരുന്നു..
“മണവാളൻ ആണോ ഇവിടെ ഇന്ന് വിളമ്പുന്ന”സേതു ചിരിച്ചു കൊണ്ട് ചോദിച്ചു
“എല്ലാം പെട്ടന്ന് അല്ലേ സേതു ഏട്ടാ….ഇവിടെ ഇതൊക്കെ ചെയ്യാൻ വേറെ ആരെ ഏൽപിക്കാൻ സമയം കിട്ടിയില്ല…ഇത് തന്നെ അമ്മച്ചിയുടെ നിർബന്ധം ആണ്”സണ്ണി മറുപടി പറഞ്ഞു
“എന്നാലും എൻ്റെ സണ്ണി..നിങൾ എത്ര വട്ടം എൻ്റെ കടയിൽ വന്നു ചായ കുടിച്ചത് ആണ്… അന്നൊന്നും നിങൾ പ്രേമത്തിൽ ആണ് എന്ന് ഞങൾ നാട്ടുകാർ അറിഞ്ഞില്ലല്ലോ…..എന്തായാലും നിൻ്റെ ഭാഗ്യം തന്നെ…സുന്ദരി ആയ ഒരു പെണ്ണ് അല്ലേ കിട്ടിയത്” സേതു കുശലം പറഞ്ഞു
“ഞാൻ തന്നെ ഇന്നലെ അല്ലേ അറിഞ്ഞത്….പിന്നെ ആണോ നിങൾ ” ദേഷ്യത്തിൽ ബിരിയാണി പത്രം അവിടെ വെച്ച് സണ്ണി പോകുന്നത് ജനലിൽ കൂടി അമ്മു കണ്ടിരുന്നു…
ജയൻ വേഗം അവൻ്റെ പിന്നാലെ പോയി
വീടിൻ്റെ പിന്നിൽ നിന്നും സിഗരറ്റ് വലിച്ച് നിൽകുന്ന സണ്ണിയെ കണ്ട് അവൻ പറഞ്ഞു
“എന്താ…നാട്ടുകാർ ചോദിക്കുന്ന കേട്ട് നീ തുള്ളാൻ നിന്നാൽ..നിനക്ക് അതിനെ സമയം കാണ്….നിൻ്റെ പെണ്ണ് ആണ്..നിൻ്റെ സ്വന്തം…അവളെ സ്നേഹിക്കാൻ നോക്ക്..കൂടെ കൂട്ടി ജീവിക്കാൻ നോക്ക്….അല്ലാതെ ഇങ്ങനെ മോന്ത വീർപ്പിച്ച് ഇവിടെ നിക്കല്ലെ” ജയൻ പറഞ്ഞു
“എന്നെ ചതിച്ചില്ലെ ഡാ….ഞാനും ഇപ്പൊ ഒരു പെണ്ണിനെ പിഴപ്പിച്ച് കൊണ്ട് വന്നവൻ ആയില്ലേ…എൻ്റെ അപ്പനെ പോലെ”ഉള്ളിൽ അടക്കി പിടിച്ചു വെച്ച കണ്ണീർ പുറത്തേക് ഇറങ്ങി…
ജയൻ അവനെ പുണർന്നു…
“നിനക്ക് ഇപ്പൊ കിട്ടിയിരിക്കുന്ന ..നിനക്ക് വേണ്ടി സ്വന്തം മാനം പോയാലും കുഴപ്പം ഇല്ല എന്ന് ചിന്തിക്കുന്ന ഒരു പെണ്ണിനെ ആണ്..നിൻ്റെ വാശി വിട്ട്…കൂടെ പിടിച്ചു സ്നേഹിക്കാൻ നോക്ക്…പെട്ടന്ന് തന്നെ വേണ്ട..പതുക്കെ..പതുക്കെ..”ജയൻ അവനെ നോക്കി പറഞ്ഞു
സണ്ണി. ഒന്ന് മൂളുക മാത്രം ചെയ്തു
സണ്ണി ജയൻ്റെ കൂടെ വീണ്ടും പന്തലിൻ്റെ അവിടെ പോയപ്പോൾ കണ്ടൂ…
സാരീ ഇടുപ്പിൽ കുത്തി..എല്ലാവരോടും ചിരിച്ചു സംസാരിച്ചു വിളമ്പി കൊടുക്കുന്ന അമ്മു…
സണ്ണി ദേഷ്യത്തിൽ അവകുടെ കയ്യിൽ നിന്ന് പാത്രം വാങ്ങി
“ഉള്ളിൽ കയറി പോ… ഞാൻ ചെയ്തോളാം”,അവൻ ഗൗരവത്തിൽ പറഞ്ഞു
“അല്ല..ഞാൻ…ഇച്ഛാ പോയപ്പോൾ???അമ്മു പറഞ്ഞു
“നീ നിൻ്റെ മണിയറയില് പോയി ഇരിക്ക്…അവിടെ കേറി ഇരിക്കാൻ അല്ലേ ഈ പേ കൂത്ത് മുഴുവനും എന്നെ കൊണ്ട് ചെയ്യിപ്പിച്ച….എന്തായാലും നിന്നേ ഇന്ന് എനിക് മുഴുവൻ ആയി ഒന്ന് കാണണം” സണ്ണി അവളെ ഉഴിഞ്ഞു നോക്കി പറഞ്ഞു
അമ്മു വേഗം അവൻ്റെ കയ്യിൽ പാത്രം കൊടുത്തു..ഉള്ളിലേക്ക് ഓടി പോയി
തുടരും
