ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ സിമ്പിളായും, ടേസ്റ്റിയായും ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. അപ്പോൾ നമുക്ക് വളരെ രുചികരമായിട്ടുള്ള ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ആറ് ചെറിയ പഴം തൊലി കളഞ്ഞെടുക്കുക. എന്നിട്ട് ചെറിയ പീസുക ളായി മുറിച്ചെടുക്കുക. ഏത് പഴം കൊണ്ടും ഈ പലഹാരം തയ്യാറാക്കി എടുക്കാവുന്നതാണ്. ശേഷം ചെറിയ പീസുകളായി മുറിച്ച പഴത്തെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
എന്നിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു കാഷ്യൂ പൊടിയായി അരിഞ്ഞതും, ചേർത്ത് ഒന്ന് റോസ്റ്റാക്കി കോരി എടുക്കുക. ഇനി അതേ നെയ്യിലേക്ക് തന്നെ അടിച്ചെടുത്ത പഴത്തിന്റെ പേസ്റ്റ് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നെയ്യിലിട്ട് പഴത്തിൻറെ പേസ്റ്റിനെ നല്ലപോലെ ഇളക്കി ഒന്ന് കുറുക്കിയെടുക്കുക. ശേഷം പാനിൽ നിന്ന് വിട്ടു വരുന്ന പരുവം വരെ ഇളക്കി കൊടുക്കുക. എന്നിട്ട് അതിലേക്ക് അരകപ്പ് പഞ്ചസാര കൂടി ചേർത്ത് ഇളക്കുക.
ശേഷം ഒന്നു കുറുകി വന്ന മിക്സിലേക്ക് ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് ഇളക്കുക. എന്നിട്ട് നല്ലപോലെ കളറൊക്കെ മാറി ബ്രൗൺ കളർ ആകുന്നത് വരെ ഇളക്കി കൊടുക്കുക. ബ്രൗൺ കളറായി വരുമ്പോൾ കുറച്ച് നെയ്യും കൂടി ചേർത്ത് നല്ലപോലെ ഇളക്കി കൊടുക്കുക. എന്നിട്ട് നേരത്തെ വറുത്തു വെച്ചിട്ടുള്ള നട്സ് കൂടി ചേർത്ത് ഇളക്കുക. ശേഷം അതിനൊപ്പം അരടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി എടുത്തശേഷം ഒരു ബൗളിലേക്ക് കുറച്ച് നെയ്യ് തടകിയ ശേഷം
ഈ പലഹാരം അതിലേക്ക് വെച്ചു കൊടുക്കുക. എന്നിട്ട് തണുക്കാനായി വയ്ക്കുക.
ശേഷം ഒരു സ്പാച്ചുല കൊണ്ട് മുകൾഭാഗം ലെവലാക്കിയശേഷം തണുക്കാനായി വയ്ക്കുക. നല്ലപോലെ തണുത്തു വരുമ്പോൾ ചെറിയ പീസുകളായി മുറിച്ച് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള നല്ലൊരു പലഹാരമാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
