*ചെകുത്താന്റെ പ്രണയം 26*
അന്ന് കോളജ് വിട്ട് അമ്മു …പതിവ് പോലെ മറിയയുടെ കൂടേ പ്രാർത്ഥന ചൊല്ലിയും..ഫോണിൽ തോണ്ടിയും സമയം കളഞ്ഞു…
“സമയം കുറെ ആയല്ലോ ..അമ്മച്ചി.
എന്താ ഇച്ഛാ വരാത്ത? അമ്മു ക്ലോക്കിൽ നോക്കി ചോദിച്ചു…
“ഞാനും അത് തന്നെയാ ആലോചിക്കുന്ന
..എന്തോ പറ്റി ആവോ?? അവർ സ്വയം പറഞ്ഞു…
വാതിലിൽ ശക്തമായ മുട്ട് കേട്ട് …അമ്മു വേഗം തുറന്നു
തൻ്റെ മുന്നിൽ പരുങ്ങി നിൽക്കുന്ന ജയൻ..
“എന്താ ജയേട്ടാ
..ഒറ്റക്ക്..ഇച്ഛാ എവിടെ??അമ്മു ചോദിച്ചു
“അത്..അത്..കാര്യം ആയിട്ട് ഒന്നും ഇല്ല.
ഒരു കുഞ്ഞി ആക്സിഡൻ്റ്..നമ്മുടെ ജീപ്പ് ഒന്ന് മറിഞ്ഞു…അവൻ ഇപ്പൊ ഹോസ്പിറ്റലിൽ ആണ്…”ജയൻ്റെ വാക്കുകൾ കേട്ട് തൻ്റെ ഹൃദയം നിലച്ചു പോയി തോന്നി അമ്മുവിന്…
######
ഹോസ്പിറ്റൽ മുറിയിൽ…
തൻ്റെ വലത്തേ കാലിൽ പ്ലാസ്റ്റർ ഇട്ട് ഇരിക്കുക ആണ് അവൻ…ചെറിയ ഒരു ക്ഷീണം മുഖത്ത് ഉണ്ട്…എന്നല്ലാതെ വേറെ കുഴപ്പങ്ങൾ ഒന്നും തന്നെ അവനു ഇല്ലാ…
അമ്മച്ചി കരഞ്ഞു കൊണ്ട് അവൻ്റെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട്…
സണ്ണി എന്തൊക്കയോ പറഞ്ഞു ആശ്വസിപ്പിക്കുന്നു…
അമ്മുവിന് അവൻ്റെ അടുത്ത് ഒന്ന് ഇരിക്കണം എന്ന് തോന്നി…പക്ഷേ അവരുടെ ഇടയിൽ ഏങ്ങനെ ആണ് ഇടയിൽ കയറുക…അമ്മു സ്വയം ഓർത്തു..
“ചേച്ചിയെ ഇങ്ങ് വന്നേ…അവനും അവൻ്റെ കെട്ടിയോളും കുറച്ച് സംസാരിക്കട്ടെ…നമുക്ക് ക്യാൻ്റീനിൽ പോയി ഭക്ഷണം വാങ്ങി വര” അമ്മുവിൻ്റെ നിൽപ്പ് കണ്ട് പാവം തോന്നി മത്തായി തന്നെ ആണ് അങ്ങനെ ഒരു അവസരം ഉണ്ടാക്കി കൊടുത്തത്….
മറിയ അമ്മുവിൻ്റെ മുഖം നോക്കി…ശെരിയാണ് എന്ന തോന്നലിൽ പുറത്തേക്ക് ഇറങ്ങി….
സണ്ണി വേറെ ഭാഗത്തേയ്ക്ക് തല ചെരിച്ചു കിടന്നു…
അമ്മു അവൻ്റെ അടുത്തേക്ക് പതിയെ വന്നു..
ബെഡിൽ ഇരുന്നു..
അവൻ്റെ മുഖം അവളുടെ നേരെ പിടിച്ച് വെച്ചു…
“നൊന്തോ ഒരുപാട്” അമ്മു കണ്ണ് നിറച്ചു കൊണ്ട് ചോദിച്ചു..
“ഹേയ്…. കാൽ ഒടിയുമ്പോൾ നല്ല സുഖം ഉണ്ട്… എന്തെ ഒടിച്ചു തരണോ ഞാൻ” ഗൗരവത്തിൽ അവൻ ചോദിച്ചതും…
അമ്മു അവൻ്റെ നെഞ്ചില് ചാരി കരയാൻ തുടങ്ങി…
“നിൻ്റെ കെട്ടിയോൻ ചത്തു തുലക്കുമ്പോൾ
..ഇങ്ങനെ കരഞ്ഞാൽ മതി…ഇത് വെറും ഒരാഴ്ച കേസ് ആണ്” സണ്ണി അവളെ തല ഉയർത്തി പറഞ്ഞു..
“എന്തിനാ ഇങ്ങനെ ഉള്ള വാക്കുകൾ പറയുന്ന…” അമ്മു കണ്ണ് തൂടച്ച് കൊണ്ട് പറഞ്ഞു…
അവൻ ഒന്നും മിണ്ടിയില്ല..അവളെ തന്നെ നോക്കി നിന്നു…കരഞ്ഞു വീർത്ത് കണ്ണും…മൂക്കും…എല്ലാം തനിക്ക് വേണ്ടി ആണല്ലോ എന്ന് ഓർക്കുമ്പോൾ ഉള്ളിൽ മഞ്ഞ് വീഴുന്ന സുഖം…
“ഇന്ന് തന്നെ ഡിസ്ചാർജ് ആവോ?? അമ്മു ചോദിച്ചു..
“ഈ നട്ട പാതിരാ നേരത്ത് എന്തായാലും ആവില്ല…നേരം വെളുക്കുമ്പോൾ വിടാം എന്ന് പറഞ്ഞു..ഒരു ആഴ്‌ച്ച റെസ്റ്റ് എടുക്കാൻ പറഞ്ഞിട്ടുണ്ട്…അതാണ് എനിക് പറ്റാത്ത… ഏത് നേരത്ത് ആണോ ആവോ ആ പൂച്ചയ്ക്ക് എൻ്റെ വണ്ടിയുടെ കുറുകെ ചാടാൻ തോന്നിയത്” സണ്ണി ദേഷ്യത്തിൽ പറഞ്ഞു
“ഒരു ആഴ്ച അല്ലേ ഉള്ളൂ…ഞാനും അമ്മച്ചിയും ഇല്ലെ….നോക്കാൻ” അമ്മു കാര്യമായി പറഞ്ഞു
“നീയോ..നീ എന്തിനാ..നിനക്ക് ക്ലാസ്സിൽ പോകണ്ടേ….പോയി പഠിക്കാൻ നോക്ക്…അവള് എന്നെ നോക്കാൻ വന്നിരിക്കുന്നു” സണ്ണി ദേഷ്യത്തിൽ പറഞ്ഞു
“അത് ഞാൻ തീരുമാനിച്ചാൽ മതി…നിങൾ അഭിപ്രായം പറയണ്ട” അമ്മു വാശിയിൽ പറഞ്ഞു
“അല്ലെങ്കിലും വാശി അല്ലേ….എന്തും വാശി പിടിച്ചു നേടിയിട്ടും ഉണ്ടല്ലോ” സണ്ണി ദേഷ്യത്തിൽ പറഞ്ഞു…
അമ്മു അപ്പോഴേക്കും അവൻ്റെ ഉണ്ട കവിളിൽ ഒരു ഉമ്മ കൊടുത്തു…
സണ്ണി കണ്ണുകൾ മിഴിച്ചു അവളെ നോക്കി…
“ഇത് ഇപ്പൊ എന്തിനാ” അവൻ കപട ദേഷ്യത്തിൽ ചോദിച്ചു..
“എൻ്റെ അല്ലേ…എനിക് അപ്പോ ഉമ്മ വെച്ചൂടെ” അമ്മു കുറുമ്പ് കാട്ടി പറഞ്ഞതും…അവൻ്റെ ചുണ്ടിൽ ചെറുതായി ഒരു പുഞ്ചിരി വന്നിരുന്നു…അവൻ അത് കഷ്ടപ്പെട്ട് മറക്കാൻ ശ്രമിച്ചു
“ഇച്ഛാ…ഇപ്പൊ ചിരിച്ചില്ലെ…എന്തിനാ..അത് ഒളിപ്പിച്ചു വെക്കുന്നത്…ഇങ്ങനെ ബ്ലഷ് അടിച്ചു നിൽക്കുന്ന നിങ്ങളുടെ മുഖം നല്ല ഭംഗി ഉണ്ട്” അമ്മു പറഞ്ഞു…
“ചിരിയോ…ആർക്ക് ചിരി…എൻ്റെ കാൽ ഒടിഞ്ഞു കിടന്നത് നിൻ്റെ ഭാഗ്യം…അല്ലെങ്കിൽ നിൻ്റെ ഈ കുരുത്തം കെട്ട പണിക്ക് ..ഞാൻ ഒരു തൊഴി വച്ചേനെ ” സണ്ണി കപട ദേഷ്യത്തിൽ പറഞ്ഞു
“ഓ പിന്നേ ..ഞാൻ എൻ്റെ കെട്ടിയവനേ ആണ് ഉമ്മ വെച്ചത്…നിങ്ങളെ അല്ലാതെ അപ്പുറത്ത് ഉള്ള ജയൻ ചേട്ടനെ ഉമ്മ വെക്കാൻ പറ്റുമോ…'” അമ്മു കത്തി കയറി പറയാൻ തുടങ്ങിയത്…
സണ്ണി അവളെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു…
“നിൻ്റെ കെട്ടിയോൻ…..ഒന്ന് രണ്ട് കാലും തറയിൽ കുത്തട്ടെ…ഇപ്പൊ കാട്ടി കൂട്ടുന്നതിന് എല്ലാം പലിശ സഹിതം തരാം…അതൊക്കെ എൻ്റെ മോൾക്ക് താങ്ങിയാൽ മതി”
അമ്മു പിടച്ചിലോടെ നോക്കി…അവനും അവളുടെ പിടച്ചിൽ ആസ്വദിച്ചു…
“വിട്ടെയ്….അമ്മച്ചി ഇപ്പൊ വരും” അമ്മു അവൻ്റെ കയ്യ് വിടാൻ ശ്രമിച്ചു..
“അയ്യോ…അമ്മച്ചി വരുവോ..എനിക് അറിയാൻ മേലായിരുന്നൂ…. നാഴികക്ക് നാൽപത് വട്ടം ഞാൻ നിൻ്റെ കെട്ടിയോൻ ആണ് എന്ന് പറഞ്ഞു നടക്കുന്ന നിനക്ക് ഞാൻ ഒന്ന് ചേർത്ത് പിടിച്ചാൽ ഇങ്ങനെ മീൻ വലയിൽ കുടുങ്ങിയത് പോലെ കിടന്നു പിടയും….ഇത്രയേ ഉള്ളൂ അമ്മു നീ…ഞാൻ ഒന്ന് ചേർത്ത് പിടിച്ചാൽ….പതുങ്ങി പോവുന്ന പെണ്ണ്” സണ്ണി അവസാന വാചകം കുറച്ച് വശ്യം ആയി അവളുടെ ചെവിയിൽ പറഞ്ഞു…
വാതിൽ തുറന്ന് വന്ന മറിയ മത്തായി ഇവരുടെ കിടപ്പ് കൊണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും…
മത്തായി വേഗം ഒന്ന് ചുമച്ചു…
സണ്ണി വേഗം കയ്യ് അവളിൽ നിന്നും എടുത്തു്…
അമ്മു വേഗം എഴുന്നേറ്റ് നിന്നും
.
“ഇതാ കട്ടൻ ചായ….പിന്നെ ഈ ദോശ ചമ്മന്തി മാത്രമേ ഇപ്പൊ ഉള്ളൂ…തൽകാലം ഇത് കഴിക്കു” മത്തായി എല്ലാവർക്കും നേരെ പൊത്തി വിളമ്പി…
അമ്മു കഴിക്കുന്ന ഇടയിൽ അവനെ നോക്കി
“എവടെ…. ഫുഡ് കണ്ടാൽ പിന്നെ പെറ്റ തള്ളയെ പോലും ഓർമ ഇല്ലാ…”അമ്മു അവനെ നോക്കി മനസ്സിൽ പറഞ്ഞു
“എന്താ ഡീ…ഇങ്ങനെ നുള്ളി പെറുക്കി തിന്നുന്ന…വേണ്ടങ്കിൽ ഇങ്ങോട്ട് താ..എനിക് വിശക്കുന്നു”സണ്ണി അവളുടെ നേരെ നോക്കി പറഞ്ഞു…
“ഇന്നാ മുണുങ്ങിക്കോ” അമ്മു അവൻ്റെ പ്ലേറ്റിൽ ദോശ ഇട്ടു കൊണ്ട് കയ്യ് കഴുകാൻ പോയി…
അമ്മച്ചി അവനെ നോക്കി അന്തം വിട്ടു …എന്താ സംഭവം എന്ന് ചോദിച്ചു..
സണ്ണി ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു…
അന്നത്തെ രാത്രി മറിയ അമ്മുവും നിലത്ത് പായ വിരിച്ച് കിടന്നു…
മത്തായി റൂമിൽ ഉള്ള വിസിറ്റിംഗ് ബെഞ്ചിൽ. കിടന്നു….
റൂമിൽ ഉള്ള അരണ്ട വെളിച്ചത്തിൽ അവൻ അമ്മുവിനെ നോക്കി…
അമ്മച്ചിയെ കെട്ടി പിടിച്ചു കിടപ്പാണ്…
അവളെ നോക്കുമ്പോൾ..ഉള്ളിൽ എന്തോ ഒരു സമാധാനം പോലെ
തുടരും
