*ചെകുത്താന്റെ പ്രണയം 27*
ഹോസ്പിറ്റലിൽ നിന്ന് സണ്ണി ഡിസ്ചാർജ് ആയി…
ജയൻ അവരുടെ കൂടെ നിന്ന് എല്ലാത്തിനും സഹായിച്ചു…
വീട്ടിൽ അവനെ മുറിയിൽ കിടത്തുമ്പോൾ ജയൻ പതുക്കെ പറഞ്ഞു” ഇനി കുറച്ച് കാലം… പെണ്ണുമ്പിള്ള പറയുന്ന കേട്ട് അടങ്ങി ഒതുങ്ങി കട്ടിലിൽ കിടക്ക്”
“പോടാ ഒരാഴ്ച മാത്രമേ …പറഞ്ഞിട്ടുള്ളൂ…എൻ്റെ കാല് പൊന്തുവെ…അപ്പോ ഇതേ ഡയലോഗ് മോൻ പറയണം” സണ്ണി ദേഷ്യത്തിൽ പറഞ്ഞു…
ജയൻ അവിടെ നിന്ന് പോവാൻ തയാർ ആയി…
“അമ്മുവെ നോക്കികോണേ…ചെറുക്കൻ മൂത്രം ഒഴിക്കണം എങ്കിൽ പോലും ഇപ്പൊ ആൾ സഹായം വേണം” ജയൻ കളി ആകി പറഞ്ഞു
“ഡാ….”ഒരു അലർച്ച കേട്ടതും..ജയൻ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു പോയി…..
ഉച്ചക്ക് ഉള്ള ഭക്ഷണവും മരുന്നും എല്ലാം കൃത്യമായി തന്നെ അമ്മു കൊടുത്തു…
അവനും കൂടുതൽ സംസാരിച്ചു തർക്കിക്കാനും പോയില്ല…
അലീന റാണിയെ കൂട്ടി അവനെ കാണാൻ വന്നു…
“എന്നാലും എൻ്റെ ചെറുക്കനെ ആരു കണ്ണ് വെച്ചത് ആണോ ആവോ….എല്ലാർക്കും അസൂയ ആണ് അമ്മച്ചി… ഇവനു നല്ല ഒരു പെൺകുട്ടിയെ കിട്ടിയതിനു….എല്ലാവരുടെയും പ്രാക് ആവും “റാണി പറഞ്ഞു..
അലീന അത് കേട്ട് ഉറക്കെ ചിരിച്ചു…അമ്മു അവളെ നോക്കി പേടിപ്പിച്ചു…
“ഓ പിന്നേ എനിക് ഐശ്വര്യ റായ് അല്ലേ കിട്ടിയിരിക്കുന്ന….എൻ്റെ ശ്രദ്ധ കുറവ് ആണ് കാരണം..ഇതിന് നീ കുറെ അന്ധ വിശ്വാസം പറഞ്ഞു വരേണ്ട…പിന്നെ പൊടി മോളെ..നിൻ്റെ കൂട്ടുകാരിയെ കൂടി ക്ലാസ്സിനു കൊണ്ട് പോ…ഓരോന്ന് ഇവിടെ മടി പിടിച്ചു ഇരിക്കുക ആണ്”
“എൻ്റെ കാര്യം ഞാൻ പറഞ്ഞല്ലോ…എനിക് തോന്നുമ്പോൾ ഞാൻ പോവും.. എന്തായാലും രണ്ട് മൂന്ന് ദിവസം പോകുന്നില്ല”
അമ്മു വാശിയിൽ പറഞ്ഞു..
സണ്ണി പിന്നെ ഒന്നും മിണ്ടിയില്ല..മുഖം വീർപ്പിച്ചു പുറത്തേക്ക് നോക്കി ഇരുന്നു…
എല്ലാവരും പോയ ശേഷം…അമ്മു അവൻ്റെ അടുത്ത് വന്നു ചോദിച്ചു
“സന്ധ്യ കഴിഞ്ഞ്… hospital നിന്നു വന്നു കഴിഞ്ഞ ശേഷം ഇതുവരെ കുളിച്ചിട്ട് ഇല്ല…വാ..ഞാൻ കുളിപ്പിക്കം”
“ആര് നീയോ… പോടി…അതിന് വേറെ ആളെ നോക്ക് “അവൻ ദേഷ്യത്തിൽ പറഞ്ഞു
“അയ്യേ നാണം ആണോ..ഭർത്താവിനെ കുളിപ്പിക്കുനതിൻ എന്താ ഇത്ര നാണിക്കാൻ…നാളെ എനിക് വയ്യാതെ ആയാൽ നിങൾ അല്ലേ ഇതുപോലെ എന്നെയും ചെയ്യണ്ടത്??അമ്മു ചോദിച്ചു
“അയ്യടി…ഞാൻ കുളിപ്പിക്കും പ്രതീക്ഷിച്ചു ഇരിക്കുന്ന ആണോ….കുളിപ്പിക്കാൻ പറ്റിയ മുതൽ….സ്കൂളിൽ പഠിക്കേണ്ട പിള്ളേരുടെ ഓരോ മനസ്സിൽ ഇരുപ്പ്??!! സണ്ണി. കളി ആകി പറഞ്ഞു…
അമ്മുവിന് ദേഷ്യം വിറഞ്ഞ് കയറി…
അവൻ്റെ മുഖം…കയ്യ് കൊണ്ട് തൻ്റെ മുഖത്തിലേക് അടുപ്പിച്ചു..സണ്ണി പെട്ടന്ന് ഒന്ന് ഞെട്ടി പോയി…..
“ഒരു നൂറ് പ്രാവശ്യം ഞാൻ പറഞ്ഞിട്ടുണ്ട്…ഞാൻ സ്കൂൾ അല്ല..കോളജ് ആണ് എന്ന്… ഏതു സൈഡില് നോക്കുമ്പോൾ ആണ് എന്നെ കാണുമ്പോൾ കുട്ടി ആയി തോന്നുന്നത്…എല്ലാ രീതിയിലും വളർച്ച ഉള്ള ഒരു പെണ്ണ് ആണ് ഞാൻ….എന്താ നിങ്ങള്ക് കണ്ണ് കണ്ടൂടെ” അമ്മു ഒന്നുകൂടെ അവൻ്റെ കവിളിൽ അമർത്തി പിടിച്ചു കൊണ്ട് ദേഷ്യത്തിൽ പറഞ്ഞു
സണ്ണി അറിയാതെ തല ആട്ടി കൊടുത്തു..
“മര്യാദക്ക് ആണെങ്കിൽ നമുക്ക് ഒരു കുട്ടി ആവേണ്ട സമയം കഴിഞ്ഞു…ഇനി എന്നെ കേറി കുട്ടി..ചട്ടി പറഞാൽ….” വിരൽ ചൂണ്ടി അമ്മു. പറഞ്ഞപ്പോൾ …
സണ്ണി വീണ്ടും പഴയ ഫോമിൽ ആയി…
അവൻ അവളുടെ വിരൽ പിടിച്ചു വളച്ചു
“ഡീ കൊപ്പേ….ഞാൻ മിണ്ടാതെ ഇരുന്നു കണ്ട് എൻ്റെ തലയിൽ കയറാൻ നോക്കിയാൽ ഉണ്ടല്ലോ…സണ്ണിക്ക് വേറെ ഒരു മുഖം ഉണ്ട്….കാൽ ഒന്ന് കുത്തട്ടെ…നീ ഇപ്പൊ കാട്ടി കൂട്ടുന്നതിന് ഇരട്ടി തരാം ഞാൻ”
“അയ്യോ വേദനിക്കുന്നു…വിട്” കണ്ണ് നിറച്ചു അമ്മു പറഞ്ഞു…
അവൻ അവളെ വിട്ടു…
“എഴുന്നേക്ക് കൂടുതൽ വാശി പിടിക്കാതെ…എൻ്റെ തോളിൽ പിടിച്ച് നടന്ന മതി”അമ്മു പറഞ്ഞു…
സണ്ണി മനസ്സില്ലാ മനസോടെ അവളുടെ തോളിൽ പിടിച്ചു ബാത്റൂമിൽ കേറി…
അവിടെ ഉള്ള സ്റൂളിൽ അവനെ ഇരുത്തി.. കാലിൽ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടി….
അവനോട് ഡ്രസ്സ് ഊരാൻ ആംഗ്യം കാണിച്ചു..
അവൻ അവളെ നോക്കി കൊണ്ട് ഒരു ഷോർട്സ് മാത്രം ഇട്ടു…ബാകി എല്ലാം ഊരി…
“ഇതെന്താ കാട് ആണോ…ഇവിടെ സിംഹം മുയലും ഓക്കേ ഉണ്ടോ” അവൻ്റെ നെഞ്ചില് ഉള്ള കാട്ടി രോമത്തിൽ തൊട്ട് കൊണ്ട് അമ്മു ചോദിച്ചു…
“ചിലപ്പോ ദിനോസർ കാണും…നീ നിൻ്റെ പണി ചെയ്തു പോ”സണ്ണി ദേഷ്യത്തിൽ പറഞ്ഞു
അമ്മു ചിരിച്ചു കൊണ്ട് അവൻ്റെ മേൽ വെള്ളം ഒഴിച്ച്…പതുക്കെ എല്ലാം ഒപ്പി എടുത്തു്…
തലയിലും വളരെ ശ്രദ്ധയോടെ ആണ് വെള്ളം ഒഴിക്കുന്നത് …
പെട്ടന്ന് ആണ് അവൻ്റെ ശ്രദ്ധ അവളുടെ പൊങ്ങി നിക്കുന്ന ടോപ്പിൻ്റെ താഴെ കൂടെ ഉള്ള വയറിൽ പോയത്….
അറിയാതെ സണ്ണി ഉമിനീര് ഇറക്കി…
വീണ്ടും വീണ്ടും നോക്കി പോവുന്നു…
സണ്ണി ഒന്നും മിണ്ടാതെ നോക്കി നിക്കുന്ന കണ്ട് അമ്മു സ്വയം ഒന്ന് നോക്കി…
കേറി കിടക്കുന്ന crop top വേഗം താഴ്ത്തി…
“ഓ…ഞാൻ കാണാതെ ഇരിക്കാൻ പൊതിഞ്ഞു വെച്ചത് ആവും” സണ്ണി ദേഷ്യത്തിൽ ചോദിച്ചു
“എന്നാല് കണ്ടോ” അമ്മു വേഗം ടോപ് പൊക്കിയത് ..സണ്ണി വേഗം അവളുടെ കൈ പിടിച്ചു താഴ്ത്തി…
“നിനക്കു ഈ പാവടക്ക് ഇടാൻ കുറച്ച് വലുപ്പം ഉള്ള tshirt ഒന്നും ഇല്ലെ…ഈ കയ്യ് പോക്കിയാൽ കാണുന്ന കുട്ടി കുപ്പായം എന്തിനാ ഇടുന്നത്… വല്ല ചുരിദാർ ഇടു….അല്ലെങ്കിൽ അലീന ഇടുന്ന പോലെ ഉടുപ്പ് ഇടു..അല്ലെങ്കിൽ ജീൻസ് ഷർട്ട് ഇടു…അതിന് നീ പണ്ടെ വയർ കാണിച്ച് മയക്കാൻ മുന്നിൽ അല്ലേ… അന്ന് വീട്ടിലും എന്തോ ദാവണി ചുറ്റി വയറും കാണിച്ചു അല്ലെ നീ ആ മുകുന്ദനെ വശീകരിച്ച് എടുത്തത്….പഴയ നോവൽ നായികമാരെ പോലെ ഓരോ സാധനം ചുറ്റി വരും”
“അന്ന് ഞാൻ സാരീ ആണ് ഉടുത്ത് ..അത് അച്ഛമ്മ യുടെ പിറന്നാൽ ആയത് കൊണ്ട് ആണ്…പിന്നെ അമ്പലത്തിലും പോകുമ്പോൾ മാത്രമേ ഞാനും ദാവണി ഇടാർ ഉള്ളൂ…കോളജിൽ ഞാൻ ചുരിദാർ തന്നെ അല്ലേ….പിന്നെ ഇപ്പൊ ഇട്ടത് ക്രോപ് ടോപ് ആണ്…അത് ഇങ്ങനെ ഉള്ള മോഡൽ ആണ്..നീളം കുറഞ്ഞ t shirt pole… എനിക് ഇഷ്ട ഇത് ഇടാൻ”അമ്മു. പറഞ്ഞു
“നീളം ഉള്ള tshirt ഇടാൻ പറ്റും എങ്കിൽ നീ എൻ്റെ വീട്ടിൽ നിന്നാ മതി…നേരത്തെ ജയൻ വന്നപ്പോ ഈ കോലത്തിൽ ആണ് എന്ന് ഞാൻ ഇപ്പോഴാ ഓർത്തത്…ഇവിടെ വലിയ ഫാഷൻ പറ്റില്ല…”സണ്ണി ഗൗരവത്തിൽ പറഞ്ഞു…
“താൻ ഏത് കാലത്തിലാ ജീവിക്കുന്ന.. ജയിലിൽ കിടന്നത് കൊണ്ട് ലോകം മാറിയത് അറിഞ്ഞു കാണില്ല….ഞാൻ ഇതേ ഇടു…എനിക് ഉണ്ട് വസ്ത്ര സ്വന്തന്ത്യം “അമ്മു അവൻ്റെ തല കുറച്ച് കനത്തിൽ തുവർത്തി കൊണ്ടിരുന്നു…
സണ്ണി അവളുടെ ടോപിൻ്റെ ഇടയിലൂടെ കയ്യിട്ട്
അവളെ മുന്നിലേക്ക് വലിച്ച്…
പെട്ടന്ന് അവളുടെ മാ…ടം സണ്ണിയുടെ മുഖത്തേക്ക് അമർന്നു പോയി..
അമ്മു പേടിച്ച് പിടഞ്ഞു പിന്നിലേക്ക് പോയതും..സണ്ണി അവളുടെ നെഞ്ചില് മുഖം അമർത്തി കൊണ്ട് തന്നെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.
“എനിക്കും ഉണ്ടായിരുന്നു സ്വാതന്ത്ര്യം…എൻ്റെ സ്വാതന്ത്യം കളഞ്ഞു..സ്വയം തീരുമാനിച്ച് ഉറപ്പിച്ചു എടുത്തത് അല്ലേ ഈ ജീവിതം…ഞാൻ നിന്നെക്കാൾ 20 വർഷം പുറകോട്ട് ചിന്തിക്കുന്ന ആൾ ആണ്…..നീ പറഞ്ഞ പോലെ ജയിലിൽ കിടന്നത് കൊണ്ട് അല്ല…നമ്മുടെ ഇടയിൽ ഉള്ള പ്രായ വ്യത്യാസം ആണ് എന്നെയും നിൻ്റെയും ചിന്ത വേറെ ആവുന്നത്…എൻ്റെ ഭാര്യ ആയി ജീവിക്കാൻ ആണ് ആഗ്രഹം എങ്കിൽ വല്ല മാക്സി എടുത്ത് ഇടെണ്ടി വരും…അല്ലെങ്കിൽ മാന്യമായി എന്തെങ്കിലും ഇടണം..നീ ഇനി സാരീ ഉടുത്ത് നടന്നാലും കുഴപ്പം ഇല്ല…പക്ഷേ മാന്യത എനിക് നിർബന്ധം ആണ്…മനസ്സിലായോ ഡീ…” സണ്ണി ചോദിച്ചു…
അവൻ്റെ നിൽപ്പിൽ കിളി പോയി നിൽക്കുക ആണ് അമ്മു…പറഞ്ഞത് മുഴുവൻ കേട്ടു എങ്കിലും..അവൻ്റെ മുഖം തൻ്റെ നെഞ്ചില് അമർന്നതിൻ്റെ ഒരു ബുദ്ധിമുട്ട് അവൾക് തോന്നി…
“പുറത്ത് പോ…മതി നിൻ്റെ കുളി…ഞാൻ ഡ്രസ്സ് ഇടട്ടെ…”
അമ്മു പെട്ടന്ന് അത് കേട്ടതും ..വേഗം അവനിൽ നിന്ന് മാറി…
“ഞാൻ പുറത്ത്..നില്ക്ക….ഇത് കഴിഞ്ഞിട്ട് വിളിച്ചാൽ മതി” പരുങ്ങി പറയുന്ന പെണ്ണിനെ കണ്ട് അവനു ശെരിക്കും ചിരി വന്നിരുന്നു…
“വിട്ടോ….ഞാൻ വിളിക്കാം”സണ്ണി പറഞ്ഞു…
അമ്മു വേഗം പുറത്ത് ഇറങ്ങി..
നെഞ്ചില് കയ്യ് വെച്ച് നിന്നു…
തുടരും
