അന്നൊരു ഞായറാഴ്ച രാവിലെ ആയിരുന്നു…കുർബാന കൂടാൻ വന്ന പെണ്ണുങ്ങൾ എല്ലാവരും ഒരുപോലെ മറിയ അമ്മച്ചിയുടെ കൂടെ വട്ടം കൂടി…
ഇന്നാണ് സണ്ണി വരുന്ന ദിവസം…എല്ലാവരും കൂട്ടം കൂടി ബന്ധം പുതുക്കാനും…ഓരോ വർത്തമ്മനങ്ങൾ പറയാനും തുടങ്ങി….
തൻ്റെ മകനെ കർത്താവ് കാത്തോളണേ…ഇനി ഒരു പാപം അവൻ്റെ കയ്യിൽ നിന്നും സംഭവിക്കല്ലെ എന്ന് അവർ മുട്ടി പായി പ്രാർത്ഥിച്ചു ..
തേലെക്കാട് ഗ്രാമത്തിലെ പതിവ് കാഴ്ചകളിൽ ഒന്നായിരുന്നു… സേതു ഏട്ടൻ്റെ ചായ കടയിൽ കൂട്ടം കൂടി സൊറ പറഞ്ഞു ഇരിക്കുന്ന വയസ്സന്മാരുടെ കൂട്ടം….തൊട്ട് മുന്നിൽ സ്ഥിരം ബസ് കാത്തു നിൽക്കുന്നവരും..ചെറിയ പെട്ടി കച്ചവടക്കാർ എല്ലാം ഉണ്ടായിരുന്നു….
പെട്ടന്ന് ആണ് മഹീന്ദ്രയുടെ കറുത്ത പടകുതിര പോലെ തോന്നുന്ന പാലക്കൽ എന്ന് എഴുതിയ ജീപ്പ് ആ ഗ്രാമത്തിൽ വന്ന് ഇറങ്ങിയത്….
വർഷങ്ങൾക്കു മുൻപ് സ്ഥിരം യാത്ര ചെയ്തിരുന്ന ആ ജീപ് ഇന്ന് ഇതാ വീണ്ടും….
അന്തരീക്ഷത്തിൽ മുഴുവനും ശാന്തത പരത്തി കൊണ്ട്….അവൻ തൻ്റെ വലത് കാൽ കുത്തി… കറുത്ത ഷർട്ടും…വെള്ള മുണ്ടും ധരിച്ച ഒരു മദ്ധ്യ വയസ്സ് എത്തി നില്കുന്ന ഒരു ഉത്തമം പുരുഷ ഭാവം…..6 അടി ഉയരവും…അതിനൊത്ത അല്ലെങ്കിൽ അതിൽ കൂടുതൽ വണ്ണവും ഉള്ള ഒരുത്തൻ… അവൻ്റെ കറുത്ത തലമുടി ഇഴകളിൽ വെള്ള നിറത്തിലുള്ള നാരുകൾ അങ്ങ് ഇങ്ങായി പ്രത്യക്ഷപെട്ടു….
അവൻ ചുറ്റും ഉള്ള എല്ലാവരെയും നോക്കി….
ചായ കടയിൽ ഇരുന്ന കൂട്ടത്തിൽ ഒരാള് വിളിച്ചു പറഞ്ഞു”സണ്ണി…. പാലക്കൽ സണ്ണി”

സണ്ണിയുടെ കൂടെ ജീപ്പിൽ നിന്നും അവൻ്റെ ഉറ്റ കൂട്ടുകാരൻ ജയനും..ഒപ്പം മത്തായി യും ഇറങ്ങിയിരുന്നു….
അവർ ചായ കട ലക്ഷ്യമാക്കി നടന്നു…
“എന്നതാ സേതു ഏട്ടാ വിശേഷം….കച്ചവടം ഓക്കേ നന്നായിട്ട് തന്നെ അല്ലേ നടക്കുന്ന???? സണ്ണി ചോദിച്ചു..
“അതേ കുഞ്ഞേ….കുഞ്ഞു വരും എന്ന് അറിഞ്ഞിരുന്നു…പിന്നെ സുകം അല്ലേ….” സേതു ചോദിച്ചു
“പിന്നെ സെൻട്രൽ ജയിലിൽ കിടക്കുമ്പോൾ നല്ല സുഖമാ……3 നേരം ഭക്ഷണം സുഖ നിദ്ര അവൻ കളി ആകുന്ന സ്വരത്തിൽ പറഞ്ഞു ഉറക്കെ ചിരിച്ചു…
ചായ കടയിൽ ഉളളവർ എല്ലാം കുറച്ച് പേടിയോടെ അവനെ നോക്കി കഷ്ടപ്പെട്ട് ചിരിക്കുന്നുണ്ട്…..
“എന്നതായാലും ഞങൾ കുറച്ച് യാത്ര കഴിഞു വരുവല്ലെ…3 സ്ട്രോങ്ങ് ചായ എടുക്കു”. സണ്ണി പറഞ്ഞു…
അപ്പോഴേക്കും സേതു അവിടെ ചായ ഇടാൻ തുടങ്ങിയിരുന്നു….
അവർ 3 പേരും ചായ ആസ്വദിച്ചു കുടിച്ചു കൊണ്ടിരിക്കുന്ന നേരത്ത് ആണ്…
ചീറി പാഞ്ഞു കൊണ്ട് ഒരു ബെൻസ് അവിടെ മുന്നിൽ വന്നു നിന്നത്….
കാർ നിന്നും ഇറങ്ങിയ പൂച്ച കണ്ണുള്ള …..ഒരുത്തൻ.. അവൻ്റെ കണ്ണിൽ പക ആയിരുന്നു…30 വയസ്സ് പ്രായം തോന്നിക്കുന്ന അവൻ നേരെ കടയുടെ ഉള്ളിൽ കയറി….
“ഇത് …നമ്മുടെ പാലക്കൽ ജോൺ കുഞ്ഞാ ” സേതു പതുക്കെ സണ്ണിയുടെ ചെവിയിൽ പറഞ്ഞു….
സണ്ണി തിരിഞ്ഞു നോക്കി….
തന്നെ വെറുപ്പോടെ നോക്കി നിൽക്കുന്നു ഒരുത്തൻ…
മത്തായി അവൻ്റെ കൈ പിടിച്ചു പറഞ്ഞു..
“മോനെ സണ്ണി….ഇവിടെ പലതും നടക്കും ഒന്നിലും ഇനി നി ഇടപെടരുത്…നിനക്ക് ഒന്നും പറ്റാതെ തിരിച്ച് ഏൽപ്പിക്കും എന്ന് ഞാൻ എൻ്റെ പെങ്ങൾക്ക് വാക് കൊടുത്തിട്ട് ആണ് വന്നത്”
സണ്ണി അപ്പൊൾ അയാൾക്ക് മൂളി കൊടുത്തു….ഗൗരവത്തോടെ ചായ കുടിച്ചു കൊണ്ടിരുന്നു…
പെട്ടന്ന് ആയിരുന്നു അവൻ്റെ മുന്നിലെ ഡെസ്ക് ലേക്ക് ജോൺ ആഞ്ഞു ഇടിച്ചത്
“എന്താടാ പുല്ലേ…..” സണ്ണി വേഗം ബെഞ്ചിൽ നിന്നും ഉയർന്നു…
“അയ്യോ…. ഇച്ചായൻ ഒച്ച വേക്കല്ലെ…. അപ്പോ എന്നെ അറിയാം എന്നിട്ടും അറിയാത്ത പോലെ നിന്നതാണ്….എൻ്റെ അപ്പനെ നീ വെട്ടി കൊല്ലുമ്പോ….. പേടിച്ചു ഓടി പോയ ജോൺ അല്ല ഞാൻ ഇപ്പൊ……
ഒരുപാട് വളർന്നു…..പണം കൊണ്ടും പദവി കൊണ്ടും എല്ലാം….ഇന്ന് ഈ തേലേക്കാട് ഗ്രാമം ജോണിൻ്റെ കാലിലാ….” അവൻ ഉറക്കെ വിളിച്ചു പറഞ്ഞു…
“ഒരുപാട് അങ്ങ് നെഗളിക്കല്ലേ നി…..നി വളർന്നു എനിക് അറിയാം…..സകല കള്ള പണവും പെൺവാണിഭവും എല്ലാം ചെയ്ത് നി നിൻ്റെ ഗജനാവ് പെരുപ്പിച്ചു …..പിന്നെ നിൻ്റെ പിഴച്ച തള്ളയുടെ വളർപ്പിന് നിനക്ക് അതേ കഴിയൂ…നിൻ്റെ പണത്തിനും പദവിക്കും ഈ സണ്ണിയെ ഒന്നും ചെയ്യാൻ കഴിയില്ല ചെറുക്കാ….. നീ ആദ്യം ഒന്ന് വളരട്ടെ…എന്നിട്ട് ഇചായൻ്റെ നെഞ്ചില് കേറി ചവിട്ട്….”
“ബലേ ബേഷ്” ജയൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു…. എല്ലാവരും ജോണിനെ കളി ആകി ചിരിച്ചു തുടങ്ങി….
ജോണിന് ദേഷ്യം വന്നു തുടങ്ങി…
“ഈ നാട്ടിൽ …നി സമാധാനത്തോടെ ജീവിക്കുന്നത് കാണാം ” ജോൺ പറഞ്ഞു….
“കാണാം ” അവനും വാശിയോടെ പറഞ്ഞു….
മുന്നിൽ ഉള്ള കസേര തട്ടി തെറിപ്പിച്ചു കൊണ്ട് അവൻ കാറിൽ കയറി ….
ചായ കുടി കഴിഞു…..ജയൻ അവനോട് യാത്ര പറഞ്ഞു…
ജീപ്പിൽ ചാച്ചനു സണ്ണിയും മാത്രം ആയി…
“ചാച്ചാ….. സണ്ണി ഉറക്കെ വിളിച്ചു….
“മനസ്സിൽ ആയി …നിൻ്റെ അമ്മച്ചിയോട് ഞാൻ ഒന്നും പറയുകേല…. പോരേ” മത്തായി ചോദിച്ചു….
സണ്ണി ഒരു ചെറു പുഞ്ചിരിയോടെ വണ്ടി എടുത്തു…
വണ്ടി പിന്നെ ഒരു ചെറിയ ഓടിട്ട വീടിൻ്റെ മുന്നിൽ ആണ്….
റാണിയും അലീന യും മറിയ അമ്മച്ചിയും കാത്ത് നിൽക്കുക ആയിരുന്നു….
വണ്ടിയിൽ നിന്ന് ഇറങ്ങിയ അവൻ…
ഒന്ന് മൂരി നിവർന്നു…ഉറക്കെ വിളിച്ചു” അമ്മച്ചിയെ”…….
അപ്പോഴേക്കും അമ്മച്ചിയും റാണിയും അലീനയും ഓടി മുറ്റത്തേക്ക് വന്നു….
“എൻ്റെ കുഞ്ഞേ …” ഓടി വന്നു അവർ അവനെ കെട്ടപ്പിടിച്ചു കരഞ്ഞു…ഒപ്പം അവൻ്റെ കണ്ണുകളും നിറഞ്ഞു…
കരയല്ലേ അമ്മച്ചി..ഞാൻ വന്നില്ലേ….അവൻ അവരെ ആസ്വസപെടുതി….
റാണിയും അവൻ്റെ അടുത്തേക്ക് വന്നു..ഒപ്പം അലീനയം…റാണിയെ അവൻ കെട്ടി പിടിചു
“സുഖം അല്ലേ ഡീ” അവൻ ചോദിച്ചു…
“അതേ ഡാ….ഇവളെ മനസ്സിൽ ആയോ നിനക്ക്” റാണി അലീനയെ ചൂണ്ടി ചോദിച്ചു
കുറച്ച് നേരം അവൻ നോക്കി…അവളും തിരിച്ചു അവനെ നോക്കി…..അമ്മുവിനെ ഒരു നിമിഷം മനസ്സിൽ ഓർത്ത് പോയി….
“പൊടി മോളെ…ചാച്ചൻ നിന്നെ പെട്ടന്ന് അറിഞ്ഞില്ലല്ലോ കുഞ്ഞാ….” അവൻ അവളെയും വാത്സല്യത്തോടെ ഇറുകെ പുണർന്നു…നെറ്റിയിൽ ഒരു ഉമ്മ വെച്ചു
“ഓ മൈ ഗോഡ് …പൊടി മോളോ….എന്നെ പൊടി മോൾ എന്ന് വിളിക്കുന്ന ചാച്ചൻ അപ്പോ അവൾക് വളയുമോ….കർത്താവേ” മനസ്സിൽ അലീനയുടെ ചിന്തകളിൽ അതിൽ ആയി….
“മതി സ്നേഹിച്ചത് ….എല്ലാവരും ഊൺ കഴിക്കാൻ വാ” മറിയ വിളിച്ചു…
ചോറും മോര് കാച്ചിയതും… ക്യാബേജ് തോരൻ, പോർക് വരട്ടിയത്, ചിക്കേൻ ഫ്രൈ,, പപ്പടം, ചെമ്മീൻ റോസ്റ്റ് അങ്ങനെ പലവിധ ഐറ്റംസ് ഉണ്ടാകി വെച്ചിരുന്നു…
ഒരു ചെമ്പ് ചോർ തൻ്റെ പ്ലേറ്റ്ലേക് ഇടുന്ന സണ്ണി യേ അലീന അൽഭുതതോടെ നോക്കി…
“എൻ്റെ കുഞ്ഞു ക്ഷീണിച്ചു പോയി” മരിയ പറഞ്ഞ വാക്ക് കേട്ട് അലീനയുടെ കിളികൾ പറന്നു പോയി…
“മമ്മി…. മദയാന പോലെ ഇരിക്കുന്ന ചാച്ചന് എവിടെ ആണ് ക്ഷീണം” അലീന പതുക്കെ റാണിയുടെ ചെവിയിൽ പറഞ്ഞു…
“മിണ്ടാതെ ഇരുന്നു തിന്നോണം…കൂടുതൽ സംസാരിക്കാൻ വരണ്ട” റാണി കണ്ണ് ഉരുട്ടി പേടിപ്പിച്ചു….
അലീന പിന്നെ മിണ്ടാതെ ഇരുന്നു…
വൈകുന്നേരം വരെ അവർ എല്ലാവരും കൂട്ടം കൂടി സംസാരിച്ചു….
അലീന പതുക്കെ അവൻ്റെ ഒരു ഫോട്ടോ …പകർത്തി വെച്ചു….
എന്നിട്ട് ഒന്നും അറിയാത്ത നിഷ്ളങ്കതയോടെ അവരുടെ കൂട്ടത്തിൽ ഇരുന്നു…
വൈകുന്നേരം എല്ലാവരും പിരിഞ്ഞു…..
രാത്രി മറിയയുടെ മടിയിൽ കിടക്കുക ആണ് സണ്ണി …
“അപ്പനെ കൊന്നവൻ എന്നാ അമ്മച്ചി എല്ലാവരും എന്നെ കാണുന്ന….ഞാൻ അന്ന് അങ്ങനെ ചെയ്തില്ലെങ്കിൽ…എനിക് എൻ്റെ അമ്മച്ചിയെ കിട്ടുവോ…..ഞാൻ …ഞാൻ അപ്പോ അത് തന്നെ അല്ലേ ചെയ്യേണ്ടത്” ഇടറിയ ശബ്ദത്തിൽ അവൻ ചോദിച്ചു…
“നിൻ്റെ അപ്പൻ ഒരിക്കലും നിനക്കോ എനിക്കോ ഒരു നല്ല കെട്ടിയിനോ അപ്പനോ ആയിരുന്നില്ല….. അയാള് ഇന്ന് ഉണ്ടെങ്കിൽ ഒരിക്കലും നമുക്ക് ജീവിക്കാൻ പറ്റില്ല…മോൻ അതൊന്നും ഇനി ആലോചിക്കാൻ പോവേണ്ട….”
അവർ അവൻ്റെ മുടി ഇഴകൾ കോതി വിട്ടു…അന്നാദ്യമായി സണ്ണി പ്രസന്നതോയോടെ ഉറങ്ങി…..
########
അലീന ഫോണി എടുത്ത് ഉടനെ വിളിച്ചു…
“അമ്മു…മോളെ നിൻ്റെ കാമുകനെ കണ്ട് ഡീ…സോറി എൻ്റെ ചാച്ചനെ” അലീന ഉത്സഹത്തിൽ പറഞ്ഞു…
“ആന്നോ… എങ്ങനെ ഉണ്ട് …. പണ്ട് കണ്ട ചെറിയ ഒരു ഓർമയെ ഉള്ളൂ…..നല്ല ഉയരവും വണ്ണവും ഇല്ലെ…..” അമ്മു ചോദിച്ചു…
“ഉണ്ടോ എന്നോ…അതിൽ കൂടുതൽ …വല്ല സിക്സ് പാക് ഹീറോ വേണോ…അതോ ഫാമിലി പാക് ആയിട്ട് ഇരിക്കുന്ന എൻ്റെ ചാച്ചൻ വേണോ..ഇപ്പൊ തീരുമാനിച്ചാൽ നീ രക്ഷപ്പെടും” അലീന കള്ള ചിരി ചിരിച്ചു പറഞ്ഞു..
“പോടീ…ഇനി ഏത് രൂപത്തിൽ ആയാലും എനിക് പാലക്കൽ സണ്ണി മതി” അമ്മു ദേഷ്യത്തോടെ പറഞ്ഞു…
“ഞാൻ ചുമ്മാ പറഞ്ഞതാ പെണ്ണേ….എൻ്റെ ചാച്ചൻ സുന്ദരൻ തന്നെയാ… മൂപർടെ ഗ്ലമോർന് നീ പോരാ…..നല്ല ഒരു അടാർ ബാഹുബലി സൈസ് ആണ് മോളെ…ഫോട്ടോ അയച്ചിട്ട് ഉണ്ട് വാട്ട്സ്ആപ്പിൽ…നി നോക്കി നോക്ക്” അലീന പറഞ്ഞതും ഉടനെ ഫോൺ വാട്സ്ആപ് തുറന്നു…
അകാരണമായി ഹൃദയം ഇടിക്കുന്ന പോലെ….
ഫോട്ടോ ഡൗൺലോഡ് ആയി വന്നു…ഗൗരവത്തോടെ മീശ പിരിച്ചു വെക്കുന്ന സണ്ണി….കുറച്ച് നേരം അമ്മു മിണ്ടാതെ നോക്കി നിന്ന്…ആദ്യ കാഴ്ചയിൽ തന്നെ അവനിലേക്ക് അടിമ പെട്ട പോലെ…
“ഹലോ…ഹലോ.. എടി കേൾക്കുന്നുണ്ടോ” അലീന ചോദിച്ച്..
ഹും…അമ്മു മൂളി
“ഇഷ്ടയോ എൻ്റെ ചാചനെ” അലീന ചോദിച്ചു
“ഹും….ഒരുപാട്” അമ്മു നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് പറഞ്ഞു….
“എങ്കിൽ നീ റൊമാൻസ് സ്വപ്നം കണ്ടോ…ഞാൻ ഉറങ്ങട്ടെ…ഗുഡ് നൈറ്റ്” അലീന ഫോൺ കട്ട് ചെയ്തു
അമ്മു അവൻ്റെ ഫോട്ടോ കുറെ നേരം zoom ചെയ്ത് നോക്കി….അവൻ്റെ കുഞ്ഞി ബ്രൗൺ കണ്ണുകൾ …അവൻ്റെ വിടർന്ന കാപ്പി ചുണ്ടുകൾ എല്ലാം കൊതിയോടെ നോക്കി…അവളുടെ ഉറക്കം തന്നെ നഷ്ടപെട്ടു പോയി…
സണ്ണിയെ ഉടനെ കാണണം ….എന്ന് മനസ്സിൽ ഉറപ്പിച്ചു…
ഒന്നും അറിയാതെ സണ്ണി സുഖ നിദ്രയിൽ ആയിരുന്നു…
തുടരും
