രാവിലെ പതിവ് പോലെ അമ്മു കോളജിൽ പോകാൻ തയ്യാർ ആയി…
കണ്ണാടിയുടെ മുന്നിൽ ഒരുങ്ങി കളിക്കുന്ന പെണ്ണിനെ സണ്ണി പിന്നിലൂടെ പുണർന്നു
“എന്താണ്….”അമ്മു ചിരിച്ചു കൊണ്ട് ഒരു താളത്തിൽ ചോദിച്ച്
“നല്ല രസം ഉണ്ട് ഇങ്ങനെ താലി ഇട്ടും, സിന്ദൂരം ഇട്ടും കോളജിൽ പോകുന്ന കാണാൻ…”അവൻ തോളിൽ തല ചേർത്ത് കൊണ്ട് പറഞ്ഞു…
“എനിക്കും ഇഷ്ട സിന്ദൂരം ഇടുന്നത്….”അമ്മു പറഞ്ഞു..
“അമൃത സണ്ണി ….പേര് വലിയ മാച്ച് ഇല്ല…അല്ലേ”അവൻ താടി ചൊറിഞ്ഞു പറഞ്ഞു
“അമൃത മുകുന്ദൻ ആണ് മാച്ച്…”അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു
“എന്നാ പിന്നെ അവൻ്റെ കൂടെ പോയാൽ പോരെ…അച്ചായൻമാരുടെ കൂടെ ചാടി പോകാൻ ആരെങ്കിലും പറഞ്ഞോ???
അവൻ ദേഷ്യത്തിൽ പറഞ്ഞു
“തീരെ കുശുമ്പ് ഇല്ലാ..അല്ലേ???അമ്മു പറഞ്ഞു
“പോടീ..നിനക്ക് എന്നെ കുശുമ്പ് കേറ്റാതെ ഇരുന്നോടെ..”സണ്ണി പറഞ്ഞു
“മതി..മതി വാ കഴിക്കാം..കോളജിൽ കൊണ്ടാക്കി വിട് എന്നെ…തിരിച്ചു ഞാൻ ഒറ്റക്ക് വന്നോളും…”
അമ്മു അവനെ വലിച്ച് കൊണ്ട് പുറത്തേക് ഇറങ്ങി
#####
കോളജിൽ ഡേവിഡ് ക്ലാസ്സ് എടുക്കുന്ന സമയം..ഇടക്കിടക്ക് അലീനയ
നോക്കി നോക്കി പോകുന്നുണ്ട്
“ഡീ അങ്ങേർ നിന്നെ നോക്കുന്നുണ്ട്”അമ്മു പറഞ്ഞു
“നോക്കട്ടെ..ഇനി എന്തായാലും നോക്കിയിട്ട് കാര്യം ഇല്ല..മാസ് ഡയലോഗ് അടിച്ചു പോയി…”അലീന പറഞ്ഞു
“അമ്മു…ഇന്നലെ നീ എന്താ..എന്നെ തിരിച്ചു വിളിക്കാത്ത…”
“അത്..ഓരോ തിരക്ക് ആയി പോയി ഡീ..ആകെ ക്ഷീണം “അമ്മു പറഞ്ഞു
“എന്ത് ക്ഷീണം”അലീന ചോദിച്ചു
“ഇന്നലെ ഇച്ഛാ…എന്നെ ഇഷ്ട പറഞ്ഞു..പിന്നെ …പിന്നെ…ഞങൾ”അമ്മു നാണിച്ചു
“ഡീ ഫസ്റ്റ് നൈറ്റ് കഴിഞ്ഞോ”അലീന ഉറക്കെ ഞെട്ടലോടെ ചോദിച്ചു
“അലീന”ഡേവിഡ് ഉറക്കെ വിളിച്ചു
“സോറി”അലീന നിന്നുകൊണ്ട് പറഞ്ഞു
“ഇനി ഇത് പോലെ സംസാരിച്ചാൽ പുറത്ത് ആകും”അവൻ ഗൗരവത്തിൽ പറഞ്ഞു..
അലീന തല ആട്ടി ഇരുന്നു…
ബ്രേക്ക് ആയപ്പോൾ …
അലീന അമ്മുവിനെ കൂട്ടി വാക മരത്തിൻ്റെ ചുവട്ടിൽ പോയി
“ചാച്ചൻ വീണോ…ഇതൊക്കെ സത്യം ആണോ”
“ശെരിക്കും….എന്നെ ഇന്നലെ കുറെ ഉമ്മ വെച്ചു…എനിക് മിട്ടായി വാങ്ങി തന്നു”അമ്മു ആവേശത്തിൽ പറഞ്ഞു
“ഉമ്മ മാത്രം അല്ല “അലീന കളി ആയി പറഞ്ഞു
“പോടീ…സ്വന്തം അമ്മാവൻ്റെ റൊമാൻസ് കേൾക്കാൻ വന്നിരിക്കുന്നു”അമ്മു പറഞ്ഞൂ
“അമ്മാവന് ചെയ്യാം..നമ്മൾ പറഞാൽ കുറ്റം”അലീന ചിരിച്ചു കൊണ്ട് പറഞ്ഞു
“ഹായ് അമ്മു”വിനീത് അങ്ങോട്ടേക്ക് വന്നു
“ഓ വന്നു നിൻ്റെ ബാല്യകാല സഖൻ”ദേഷ്യം കൊണ്ട് അലീന പറഞ്ഞു
അമ്മു നോക്കി പേടിപ്പിച്ചു
“ഇന്നലെ കണ്ടില്ലാ..തൻ്റെ വാൽ ഇവിടെ ഒറ്റക്ക് നടക്കുന്ന കണ്ടു്”വിനീത് ചിരിച്ചു കൊണ്ട് പറഞ്ഞു
“വാലോ….എൻ്റെ പേര് അലീന..സാർ അത് പറഞ്ഞാ മതി”അലീന ദേഷ്യത്തിൽ ഉറഞ്ഞു തുള്ളി
“തനിക്ക് ഇപ്പോഴും ഡേവിഡ് സാർ സമതിക്കാത്ത സ്ട്രെസ്സ് ഉണ്ട് അല്ലേ”വിനീത് ചിരിച്ചു കൊണ്ട് പറഞ്ഞു
“ഞാൻ പോയി”അലീന അവനെ നോക്കി പേടിപ്പിച്ചു അവിടെ നിന്നും പോയി
“വേണ്ടാ ട്ടോ…വിനീത് ഏട്ടാ…പാവം ആണ്….’ അമ്മു പറഞ്ഞു
“അറിയാം…അവളെ കാണുമ്പോൾ എന്താ അറിയില്ല..എനിക് കേറി ചൊറിയാൻ തോന്നും”വിനീത് ചിരിച്ചു കൊണ്ട് പറഞ്ഞു
“ങ്ങേ…അതെന്താ… സാറേ.. സ്റ്റുഡൻ്റ് ആണുട്ടോ???അമ്മു കളി ആയി പറഞ്ഞു
“സ്റ്റുഡൻ്റ് ഇനി കുറച്ച് മാസം അല്ലേ ഉള്ളൂ…കഴിഞ്ഞില്ലേ ഡിഗ്രീ….കണ്ടപ്പോ എന്തോ ഒരു intrest തോന്നി…ഡേവിഡ് അടുത്ത് പറഞ്ഞ ഡയലോഗ് കേട്ടപ്പോ ഒരു കൗതുകം….അത്രേ ഉള്ളൂ…”വിനീത് പറഞ്ഞു
“പക്ഷേ വീഴും തോന്നുന്നില്ല….ഡേവിഡ് സാർ കൊടുത്ത റിജക്ഷൻ നന്നായി ബാധിച്ചിട്ടുണ്ട്…ഇനി പെട്ടന്ന് ഒരു ഇത് ഉണ്ടാവും തോന്നുന്നില്ല”അമ്മു പറഞ്ഞു
“അവളെ വരച്ച വരയിൽ നിർത്താൻ..എന്നെ കൊണ്ട് പറ്റും അമ്മു….കുറച്ച് കാലം ടോം ആൻഡ് ജെറി കളിക്കട്ടെ”അവൻ കണ്ണ് ചിമ്മി കൊണ്ട് അവിടെ നിന്നും പോയി…
അലീന ദേഷ്യത്തിൽ നടന്നു പോകുന്ന സമയത്ത് ആണ് മുന്നിൽ ഡേവിഡ്…
“ഡോ…താൻ ഇപ്പോഴും എന്നോട് ദേഷ്യം വെച്ച് ഇരിക്കുക ആണോ…പെട്ടന്ന് അപ്പോ ഉള്ള ദേഷ്യത്തിൽ അങ്ങനെ പറഞ്ഞത് ആണ്…നന്നായി പഠിച്ചു …ഡിഗ്രീ കമ്പ്ലീറ്റ് ചെയ്യണം…ഉഴപ്പരുത്”ഡേവിഡ് മയത്തിൽ പറഞ്ഞു
“ഞാൻ അത് ഓർത്താൽ അല്ലേ…ദേഷ്യം ഉണ്ടാവു”അലീന ചിരിച്ചു കൊണ്ട് പറഞ്ഞു
“അപ്പോ എന്നെ അത്ര പെട്ടന്ന് മറന്നോ….”ഡേവിഡ് തൻ്റെ കണ്ണട മുക്കിൽ ഒന്ന് കൂടി ഉറപ്പിച്ചു കൊണ്ട് ചോദിച്ചു…
“പിന്നെ…പ്രണയം ഒന്ന് ഒരിക്കൽ കൂടുതൽ ഒരാളോട് ചോദിക്കാൻ പാടില്ല…സാർ നോ പറഞ്ഞു….അത് നിങ്ങളുടെ choice… ഇനി വേറെ ആളെ നോക്കണം ..അതാണ് എൻ്റെ ഒരു പ്ലാൻ..അല്ലാതെ ഇത് ഓർത്ത് കരഞ്ഞു മെഴുകി ഇരിക്കാൻ അലീനയെ കിട്ടില്ല”
അവള് പറഞ്ഞു തീരുന്ന മുൻപ് അവൻ അവളെ ഇടുപ്പിൽ കയ്യ് ഇട്ടു തൻ്റെ നെഞ്ചിലേക്ക് ചേർത്ത് …തൂണിൻ്റെ മറവിൽ ആയി നിന്നിരുന്നു…
അലീന വാ പൊളിച്ചു അവനെ നോക്കി നിന്നു…
“താൻ ആദ്യം മര്യാദക്ക് ഡിഗ്രീ കമ്പ്ലീറ്റ് ചെയ്ത് certificate എനിക് കാണിച്ച് താ….എന്നിട്ട് നമുക്ക് ആലോചിക്കാം…വേറെ ആരെങ്കിലും പുതിയത് പ്രേമിക്കാൻ പോകണോ..വേണ്ടയോ എന്നൊക്കെ…ഇതിൻ്റെ ഇടയിൽ പുതിയ ചുറ്റി കളി ഞാൻ അറിഞ്ഞാൽ..മോളെ അലീന… ഡേവിക്ക് വേറെ ഒരു സ്വഭാവം കൂടി ഉണ്ട്..അത് നിനക്ക് ചിലപ്പോ താങ്ങുകെലാ!!!
അവളുടെ കവിളിൽ പതുക്കെ തലോടി…
ചിരിച്ചു കൊണ്ട് അവൻ അവിടെ നിന്നും പോയി
ഡേവിഡ്
അലീന പറന്നു പോയ കിളികൾ അന്വേഷിച്ചു അവിടെ തന്നേ നിന്നു
