ഇന്നത്ത തലമുറക്ക് ഒരുപാട് ഇഷ്ടമുള്ള ആഹാരങ്ങളിൽ ഒന്നാണ് പാസ്ത. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി പാസ്ത റെസിപ്പി പരിചയപ്പെട്ടാലോ. വൈറ്റ് സോസിലാണ് ഈ പാസ്ത തയ്യറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം ഈ പാസ്ത എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഇരുന്നൂറു ഗ്രാം പാസ്ത എടുക്കുക. ശേഷം ഒരു പാത്രം അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാത്രത്തിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളവും ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് പാസ്ത വേവിച്ചെടുക്കുക.
ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് പാസ്ത ചേർത്ത ശേഷം ഇളക്കി അടച്ചു വെച്ച് പാസ്ത വെന്തു വരുമ്പോൾ ഒരു സ്ട്രെയ്നറിൽ ഇട്ടു വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർക്കുക. ഇനി ബട്ടറിലേക്ക് കുറച്ചു വെളുത്തുള്ളി ചെറുതായി അരിഞ്ഞതും, ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു ക്യാപ്സിക്കത്തിന്റെ പകുതി ചെറുതായി അരിഞ്ഞതും, ഒരു ക്യാരറ്റിന്റെ പകുതി ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് പച്ചക്കറികളെല്ലാം വേവിച്ചെടുക്കുക. ഇനി മുക്കാൽ ഭാഗത്തോളം വെന്തു വന്ന പച്ചക്കറിയിലേക്ക് ഒരു ടീസ്പൂൺ കുരുമുളക്പൊടിയും, ഒരു ടീസ്പൂൺ ചില്ലി ഫ്ളേക്സും ചേർത്ത് ഇളക്കുക. എന്നിട്ട് മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.
ശേഷം ആ പാനിലേക്ക് തന്നെ രണ്ട് ടേബിൾ സ്പൂൺ ബട്ടറും, മൂന്നു ടേബിൾ സ്പൂൺ മൈദയും, ചേർത്ത് നന്നായി മിക്സാക്കുക. ശേഷം രണ്ടും കൂടി നന്നായി മിക്സായി വന്നാൽ ഒരു കപ്പ് പാൽ ചേർത്ത് നന്നായി ഇളക്കി കുറുകി വരുമ്പോൾ ഒരു കപ്പ് പാലും കൂടി ചേർത്ത് ഇളക്കുക. ശേഷം എല്ലാം നല്ല പോലെ ഇളക്കി യോജിപ്പിച്ച ശേഷം കാൽ കപ്പ് ചീസ് ഗ്രേറ്റാക്കിയതും ചേർത്ത് ഇളക്കുക. ഇനി നേരത്തെ വേവിച്ചു മാറ്റി വെച്ച പച്ചക്കറി ഈ സമയം വൈറ്റ് സോസിലേക്ക് ചേർത്ത് ഇളക്കുക.
ശേഷം വേവിച്ചു മാറ്റി വെച്ച പാസ്തയും കൂടി ഈ സമയം ചേർത്ത് ഇളക്കുക. ഇനി ഒരു ടീസ്പൂൺ കുരുമുളക്പൊടിയും ചേർത്ത് ഇളക്കി ഫ്ളൈയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ക്രീമി വൈറ്റ് സോസ് പാസ്ത തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പാസ്ത തയ്യാറാക്കി നോക്കണേ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാകുന്ന ഒരു റെസിപ്പി ആയിരിക്കും ഇത്.
