ഇടയ്ക്കിടെ നല്ല കറുമുറെ കഴിക്കാൻ ടേസ്റ്റിയായ സ്നാക്കുകൾ കടയിൽ നിന്നും വാങ്ങുന്നവരായിരിക്കും നമ്മൾ. എന്നാൽ ഇന്ന് നമുക്ക് നല്ല ക്രിസ്പിയായ ടേസ്റ്റിയായ സ്നാക്ക് വീട്ടിൽ തയ്യാറാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു സ്നാക്ക് റെസിപ്പിയാണിത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് മുക്കാൽ കപ്പ് നല്ല തിളച്ച പാൽ എടുക്കുക. ശേഷം പാലിലേക്ക് 4 ടേബിൾ സ്പൂൺ പഞ്ചസാരയും, ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൊടുക്കുക.
ശേഷം അതിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടിയും,ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം രണ്ടു കപ്പ് മൈദ അരിച്ചെടുക്കുക. ഇനി അരിച്ചെടുത്ത മൈദയെ പാലിലേക്ക് കുറെച്ചെയായി ചേർത്ത് ഇളക്കിയെടുക്കുക. എന്നിട്ട് മാവിനെ നല്ല കട്ടിയായി കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ രണ്ടു ഭാഗമാക്കിയ ശേഷം പരത്തുക. മാവിനെ കാൽ ഇഞ്ച് കനത്തിലാകുന്നത് വരെ പരത്തുക. ശേഷം നല്ല കനം കുറച്ചു പരത്തിയെടുത്ത മാവിനെ ചെറിയ പീസുകളായി ചതുരാകൃതിയിൽ മുറിക്കുക.
ശേഷം മുറിച്ചെടുത്ത ഓരോ പീസിന്റെ മുകളിലും വരയിട്ട് ഡിസൈൻ ചെയ്യുക. പൊരിച്ചെടുക്കുമ്പോൾ കാണാനൊരു ഭംഗിക്കാന്ന് ഇങ്ങനെ ചെയ്യുന്നത്. എല്ലാ മാവിനേയും ഇതുപോലെ തന്നെ പരത്തി മുറിച്ചെടുത്ത ശേഷം ഒരു കടായിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം നല്ല ചൂടായി വന്ന എണ്ണയെ മീഡിയം ഫ്ളൈമിലേക്ക് മാറ്റിയ ശേഷം പരത്തിയെടുത്ത സ്‌നാക്കിനെ എണ്ണയിലേക്ക് ഇട്ട് കൊടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ചെയ്തെടുക്കുക.
ഒരു ബ്രൗൺ കളറാകുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. ഒടിച്ചു നോക്കുമ്പോൾ നല്ലപോലെ പൊടിഞ്ഞു കിട്ടുന്നുണ്ട് എങ്കിൽ നല്ല പോലെ ഫ്രൈ ആയി എന്നാണ്. ഇനി ചൂട് കട്ടനൊപ്പം ഈ സ്നാക്കും കൂട്ടി കഴിക്കാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. ചൂടോടെ കഴിക്കാനാണ് ഏറെ നല്ലത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.
