ഇന്ന് നമുക്ക് മുട്ട കൊണ്ടുള്ള ഒരു അടിപൊളി റെസിപ്പി പരിചയപ്പെട്ടാലോ. താറാമുട്ട കൊണ്ടാണ് ഈ എഗ്ഗ് മസാല ഫ്രൈ തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇന്ന് ഈ റെസിപ്പി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം പത്തു താറാമുട്ട പുഴുങ്ങി എടുക്കുക. ശേഷം തൊലി കളഞ്ഞു ഒരു പാത്രത്തിലേക്ക് മാറ്റുക. ഏത് മുട്ടയിലും ഈ റെസിപ്പി തയ്യാറാക്കാവുന്നതാണ്. ശേഷം മുട്ടയെ ഒന്ന് വരഞ്ഞെടുക്കുക. ഇനി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ മുളക്പൊടി, മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടി എന്നിവ ചേർക്കുക.
ശേഷം അതിന്റെ കൂടെ മുക്കാൽ ടീസ്പൂൺ ഗരം മസാല, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ എന്നിവ ചേർത്ത് മസാല മിക്‌സാക്കുക. ശേഷം മസാലയിലേക്ക് മുട്ട ചേർത്ത് ഇളക്കി യോജിപ്പിക്കുക. മുട്ടയുടെ എല്ലാ ഭാഗത്തും മസാല എത്തുന്ന രീതിയിൽ വേണം മസാല മുട്ടയുമായി മിക്‌സാക്കാൻ. ശേഷം മുട്ടയെ പതിനഞ്ച് മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.
ശേഷം എണ്ണയിലേക്ക് മുട്ട ചേർത്ത് കൊടുക്കുക. ഇനി ലോ ഫ്ളൈമിൽ മുട്ട തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കുക. ഇനി കുറച്ചു കറിവേപ്പിലയും ചേർത്ത് മുട്ട ഇളക്കുക. ശേഷം മസാല മുട്ടയിൽ ഡ്രൈ ആയി വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ എഗ്ഗ് മസാല ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് മുട്ട മസാല ഫ്രൈ തയ്യാറാക്കി നോക്കണേ. ഹോട്ട് ഫുഡ് ബൈ സജു എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
