നാല് മണിയാകുമ്പോൾ ചായ കടി കഴിക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്ക്സ്..

നാല് മണിയാകുമ്പോൾ ചായ കടി കഴിക്കാൻ കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല അല്ലെ. എന്നാൽ പലരും മൈദ വെച്ച് തയ്യാറാക്കാവുന്ന ഏറെ പലഹാരങ്ങളും ഒഴിവാക്കാറാണ് പതിവ്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് ശരീരത്തിന് ദോഷമാകാത്ത ഗോതമ്പു പൊടി വെച്ചിട്ട് തയ്യാറാക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്കാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് അട്ട മാവ് ഒരു ബൗളിലേക്ക് എടുക്കുക. ഇനി മാവിന് ആവശ്യമായ ഉപ്പ് ചേർക്കാം. ഇനി കുറച്ചു ജീരകം പൊടിച്ചതും കൂടി ചേർത്ത് കൊടുക്കുക.

ഇനി കുറച്ചു സാദാരണ വെള്ളം ആട്ട മാവിലേക്ക് ചേർത്ത് കൊടുത്ത ശേഷം ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. ഇനി നല്ല പോലെ കുഴച്ചെടുത്ത മാവിലേക്ക് കുറച്ചു ഓയിൽ തടവി കൊടുത്തു പത്തു മിനിറ്റ് റസ്റ്റ് ചെയ്യാനായി വെക്കാം. ഇനി വേറൊരു ബൗളിലേക്ക് അഞ്ചു ടേബിൾ സ്പൂൺ കടലമാവ്,ഈ മാവിന് ആവശ്യമായ ഉപ്പു,കുറച്ചു ചോപ് ചെയ്ത മല്ലിയില,എന്നിട്ട് ഇത്രയും ചേർത്ത മാവിലേക്ക് കുറച്ചു വെള്ളം ചേർത്ത് ദോശ മാവിന്റെ ബാറ്റർ ന്റെ പരുവത്തിൽ കുഴച്ചെടുക്കുക. നല്ല പോലെ സ്മൂത്തായി വേണം ബാറ്റർ തയ്യാറാക്കി എടുക്കാൻ. ഇനി ഇതിനെ മാറ്റി വെക്കുക. ശേഷം വേവിച്ചെടുത്ത മൂന്നു ഉരുളകിഴങ്ങ് തൊലി കളഞ്ഞു എടുക്കുക, ഇനി ഒരു പട്ടാണി ചതച്ചെടുത്തത്,ഇനി കുറച്ചു ഇഞ്ചി ചതച്ചതും എടുക്കുക.

ശേഷം ഇതെല്ലാം കൂടി കൈ വെച്ച് നല്ല പോലെ ഉടച്ചെടുക്കുക. ഇനി കുറച്ചു ചില്ലി ഫ്‌ളെക്‌സ് കൂടി ചേർത്ത് നല്ല പോലെ പൊട്ടറ്റോയെ ഉടച്ചെടുക്കുക. ഇനി കുറച്ചു ചില്ലി ഫ്ലെക്സ് നേരത്തെ തയ്യാറാക്കിയ ബാറ്ററിലേക്ക് കൂടി ചേർക്കുക. ഇനി ഉടച്ചെടുത്ത പൊട്ടറ്റോയിൽ കുറച്ചു മല്ലിയില,ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ യോജിപ്പിക്കുക. ഇനി നേരത്തെ കുഴച്ചെടുത്ത മാവിനെ ചപ്പാത്തിക്ക് പരത്തുന്നപോലെ പരത്തുക. ഇനി പരത്തിയ മാവിന്റെ നടുവിൽ ഒരു സ്പൂൺ ഫില്ലിംഗ് വെച്ച് നല്ല പോലെ പരത്തിയ ശേഷം ത്രികോണ ആകൃതിയിൽ മുറിച്ചെടുക്കുക.

ശേഷം നേരത്തെ തയ്യാറാക്കിയ ബാറ്റെറിൽ കോട്ട് ചെയ്തു എണ്ണയിൽ ഫ്രൈ ആക്കാം. എല്ലാം ഇതുപോലെ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ഈ പലഹാരം എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ റെസിപ്പി ഇഷ്ടമായി എങ്കിൽ സ്നാക് വേൾഡ് എന്ന യൂട്യൂബ് ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യണേ. ഇനിയും ടേസ്റ്റി റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്‌താൽ മതിയാകും.

Leave a Reply