കടലയും അരിപ്പൊടിയും വീട്ടിലുണ്ടോ ? എങ്കിൽ ഇതൊരെണ്ണം തയ്യാറാക്കി നോക്കൂ.

ഇന്ന് നമുക്ക് ബ്രേക്ക്ഫാസ്റ്റായും, ഡിന്നറായും കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി പലഹാരം പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഈ പലഹാരം വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് തയാറാക്കി എടുക്കാൻ കഴിയും. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി മുക്കാൽകപ്പ് കറികടല നല്ലപോലെ കഴുകി എട്ടു മണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം കടലയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് വെള്ളത്തിലേക്ക് മുക്കാൽ ടീസ്പൂൺ മുളക് ക്രഷ് ചെയ്തതും, ആവശ്യമായിട്ടുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. എന്നിട്ട് ഒരു ചെറിയ സവാള പൊടിയായി അരിഞ്ഞതും, ഒരു തണ്ട് കറിവേപ്പില ചെറിയ ചെറിയ പീസുകളായി മുറിച്ചതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം വെള്ളം നല്ലപോലെ തിളപ്പിക്കുക. ഇനി വെള്ളം നല്ലപോലെ തിളച്ചുവരുമ്പോൾ രണ്ട് കപ്പ് അരിപ്പൊടി ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം നേരത്തെ അരച്ചു വെച്ചിട്ടുള്ള കടലയുടെ മിക്സ് കൂടി ഈ മാവിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ച് മല്ലിയിലയും ചേർത്ത് ഇളക്കിയ ശേഷം നല്ലപോലെ കുഴച്ചെടുക്കുക. നല്ലപോലെ കുഴച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടി എടുക്കുക. കൗണ്ടർ ടോപ്പിൽ കുറച്ച് എണ്ണ തടവിയ ശേഷം ഓരോ ബോളും നല്ലപോലെ പരത്തുക. ചെറിയ കട്ടിയിൽ വേണം ഈ പലഹാരം പരത്തിയെടുക്കാൻ. എന്നിട്ട് പരത്തി എടുത്ത പലഹാരത്തെ ഒരു അടപ്പുകൊണ്ട് റൗണ്ട് ഷെയ്പ്പിൽ മുറിച്ചെടുക്കുക.

എല്ലാം ഇതുപോലെ പരത്തി മുറിച്ചെടുത്ത ശേഷം ഒരു ചട്ടിയിൽ എണ്ണ വച്ച് ചൂടാക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് ഓരോ പലഹാരമായിട്ട് ഫ്രൈ ചെയ്തെടുക്കുക. മീഡിയം ഫ്ളൈമിലിട്ട് വേണം ഇത് ഫ്രൈ ചെയ്ത് എടുക്കാൻ. തിരിച്ചും മറിച്ചുമിട്ട് നല്ല ഗോൾഡൻ കളർ ആയി വരുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരമാണിത്. പുറമേ ക്രിസ്പിയും ഉള്ളിൽ നല്ല സോഫ്റ്റുമായിട്ടാണ് ഈ പലഹാരമുള്ളത്. എല്ലാവരും ട്രൈ ചെയ്തു നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply