ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒരു പുളിയാണ് പെണംപുളി അല്ലെങ്കിൽ കുടംപുളി. എന്നാൽ ഈപുളി എല്ലാവർക്കും ഒരുപോലെ ഇഷ്ടമാകണമെന്നില്ല. ഈ പുളിയെ പല ഇടങ്ങളിലും പല പേരിലാണ് അറിയപ്പെടുന്നത്. കുടം പുളിയിട്ട മീൻകറി ഇന്ന് പലർക്കും ഹരമാണ്. ആയുർവേദത്തിൽ പോലും കുടംപുളി കഴിക്കാനാണ് നിർദ്ദേശിക്കുന്നത്. ഇതിനെ പെണംപുളി, മീൻപുളി, പിണാർ, പെരുമ്പുളി, മരപ്പുളി, തോട്ടു പുളി, എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതളുകൾ പോലെ കാണപ്പെടുന്ന ഈ പുളി പഴുത്തുവന്നാൽ മഞ്ഞനിറത്തിലാണ് കാണപ്പെടുന്നത്.
ഇതളുകളായി കാണപ്പെടുന്ന ഈ പുളിയുടെ ഉള്ളിലായി മാംസളമായ ആവരണത്തിനുള്ളിൽ ആറോ ഏഴോ വിത്തുകളും കാണപ്പെടുന്നു. കുടംപുളി ചുട്ട് ചമ്മന്തി ഉണ്ടാക്കാനും, കറികളുണ്ടാക്കാനും ഏറെ നല്ലതാണ്. ഈ പുളിയുടെ ഗുണം ഏറ്റവും കൂടുതൽ മനസിലാക്കിയത് യൂറോപ്പിയൻസാണ്. ഇപ്പോൾ മരുന്ന് കമ്പനികൾ ഈ പുലിയുടെ വിപണന സാധ്യത മനസ്സിലാക്കി കാപ്സൂൾ രൂപത്തിലും ഇപ്പോൾ വിൽപ്പനക്കായി എത്തിക്കുന്നുണ്ട്. കുടംപുളിയുടെ തോട് ഭാഗമാണ് പുളിയായി ഉപയോഗിക്കുന്നത്.
കുടംപുളിയുടെ തോടിൽ ധാതു ലവണങ്ങൾ, അമ്ലങ്ങൾ, മാംസ്യം, കൊഴുപ്പ്,അന്നജം എന്നിവ അടങ്ങിയിട്ടുണ്ട്. കറികൾക്ക് മാത്രമല്ല ആയുർവേദത്തിൽ കഫത്തിനും, അതിസാരത്തിനും, ജാതിക്കായും ചേർത്ത് സേവിക്കാറുണ്ട്. വാദ അസുഖത്തിന് മറ്റ് മരുന്നുകൾക്കൊപ്പം ഈ പുളിയും മരുന്നായും ചേർത്ത് ഉപയോഗിക്കുന്നുണ്ട്. ശരീരത്തിലുണ്ടാകുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനുപയോഗിക്കുന്ന
ഔഷധങ്ങളിൽ ഈ പുളിയും ചേർക്കാറുണ്ട്.
കൈകാലുകൾ വിണ്ടുകീറുന്നതിനും, ചുണ്ട് പൊട്ടിപോകുന്നതിനും പുളിയുടെ വിത്തിനെ തൈലമാക്കി ഉപയോഗിക്കാറുണ്ട്. മോണയിൽ നിന്നും രക്തം വരുന്ന രോഗത്തിനും ഈ തൈലം ഏറെ നല്ലതാണ്. കുടം പുളി കഷായം വെച്ച് കുടംപുളിയും ചേർത്ത് സേവിക്കുകയാണെങ്കിൽ വയറു വീർപ്പ് മാറി കിട്ടുന്നതാണ്. പ്രമേഘ രോഗികൾ എല്ലാ ദിവസവും കുടംപുളി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറക്കുന്നതിന് സഹായിക്കുന്നു. ഇനിയും ഈ പുളിയെ കുറിച്ചുള്ള കൂടുതൽ അറിവിലേക്കായി മുകളിലായി കൊടുത്തിട്ടുള്ള വീഡിയോ കണ്ടു നോക്കൂ.
