ചിക്കൻ ടിക്ക മസാല ട്രൈ ചെയ്യാൻ മറക്കല്ലേ.

ഇന്ന് നമുക്ക് ഒരു അടിപൊളി ചിക്കൻ ടിക്ക മസാല ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ചോറിനും പലഹാരങ്ങൾക്ക് ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു ചിക്കൻ കറിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ചിക്കനിലേക്ക് ആവശ്യത്തിന് ഉപ്പും, കാൽ കപ്പ് തൈരും, കാൽ ടീസ്പൂൺ ഗരം മസാലയും, രണ്ട് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ ജീരകം, ഒന്നര ടീസ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്, ചേർത്ത് എല്ലാം കൂടി നന്നായി മിക്‌സാക്കുക.

ശേഷം ചിക്കൺ അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് അരപ്പ് ചേർത്ത് റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ചിക്കൻ ചേർത്ത് ഫ്രൈ ചെയ്യുക. ശേഷം അടച്ചു വെച്ച് ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ഇനി ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. രണ്ട് സൈഡും മൂത്തു വന്ന ചിക്കൻ എണ്ണയിൽ നിന്നും കോരി എടുക്കുക. ഇനി മറ്റൊരു പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിൽ രണ്ട് സവാള കൊത്തിയരിഞ്ഞത് ചേർത്ത് ഫ്രൈ ആക്കി എടുക്കുക.

ഇനി സവാള നല്ല പോലെ വാടി വന്നാൽ ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ശേഷം നാല് തക്കാളി മിക്സിയിൽ അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത പേസ്റ്റിനെ സവാളയിലേക്ക് ചേർത്ത് നന്നായി വഴറ്റുക. ശേഷം വറ്റി വന്ന മസാലയിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ മുളക്പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, കാൽ ടീസ്പൂൺ ചെറിയ ജീരകപ്പൊടി, ചേർത്ത് മൂപ്പിക്കുക. ഇനി ഒരു കപ്പ് ചൂടുവെള്ളം ഈ മസാലയിലേക്ക് ചേർത്ത് വഴറ്റുക.

ഇനി വെള്ളം ചേർത്ത് മസാലയെ നല്ല പോലെ തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും, ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കനും ചേർത്ത് ഇളക്കി അടച്ചു വെച്ച് പത്തു മിനിറ്റോളം മീഡിയം ഫ്ളൈമിൽ വേവിക്കുക. പത്തു മിനിറ്റായപ്പോൾ ചിക്കൻ നല്ല പോലെ വെന്തു പാകമായി വന്നിട്ടുണ്ട്. ശേഷം പതിനഞ്ച് നട്ട് വെള്ളത്തിൽ ചേർത്ത ശേഷം കുതിർത്തുക. ശേഷം കുതിർന്നു കിട്ടിയ നാറ്റ്സിനെ ഒന്ന് അരച്ചെടുക്കുക. ശേഷം അതു ചിക്കനിലേക്ക് ചേർക്കുക.

ശേഷം നാറ്റ്സിന്റെ പച്ചമണം മാറുന്നത് വരെ ഇളക്കുക., ഇനി അടച്ചു വെച്ച് ചിക്കൻ അഞ്ചു മിനിറ്റും കൂടി വെയ്ക്കുക. ഇനി മുകളിലായി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ ടിക്ക മസാല തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിൽ ചിക്കൻ ടിക്ക മസാല ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page