ഇനി മുട്ട മിക്സർ ഉണ്ടാക്കാൻ അറിയില്ല എന്ന് പറയരുതേ.

ഇന്ന് നമുക്ക് വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്ക് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ മുട്ട മിക്സർ എങ്ങനെയാണ് വീട്ടിൽ സിമ്പിളായി ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഓറഞ്ച് കളറിലുള്ള തൊലിയോട് കൂടിയുള്ള മസൂർ ധാലാണ് വേണ്ടത്. അത് ഒരു അഞ്ചു ടേബിൾ സ്പൂൺ എടുക്കുക. ശേഷം ഇത് നല്ല പോലെ കഴുകി രണ്ട് മണിക്കൂറോളം കുതിരാനായി ഇട്ടു വെക്കുക.

ഇനി കുതിർന്നു കിട്ടിയ ദാലിനെ വെള്ളത്തിൽ നിന്നും ഊറ്റി ഒരു അരിപ്പയിൽ ഇട്ടു വെക്കുക. ഇനി ഒരു ബൗളിലേക്ക് ഒന്നര കപ്പ് കടലമാവും, അര കപ്പ് അരിപ്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ബ്ലാക്ക് ഉപ്പും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം അര കപ്പ് വെള്ളത്തിൽ മാവിനെ കുഴച്ചെടുക്കുക. ശേഷം മാവിലേക്കും സേവാ നാഴിയിലേക്കും ഓയിൽ ബ്രെഷ് ചെയ്ത ശേഷം ഏറ്റവും ചെറിയ ഹോളുകളുള്ള ചില്ലിട്ട് കൊടുക്കുക.

ശേഷം പാകത്തിനുള്ള മാവിനെ സേവനാഴിയിലേക്ക് ഇട്ടു വെക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിലേക്ക് മാവിനെ ചുറ്റിച്ചു വീഴ്ത്തുക. ശേഷം ഫ്രൈ ആക്കി കോരി മാറ്റുക. ശേഷം കുറച്ചു കറിവേപ്പില കൂടി എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. ഇനി നേരത്തെ കുതിർത്തി മാറ്റി വെച്ച മസൂർ ദാൽ എണ്ണയിലേക്ക് ഇട്ടു ഫ്രൈ ആക്കി എടുക്കുക.

ഇനി എല്ലാം കൂടി പൊടിച്ചു മിക്‌സാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട മിച്ചർ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന നല്ലൊരു സ്നാക്കാണ് ഇത്. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply