കാട്ടു നെല്ലിക്കയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻസ് പറഞ്ഞറീക്കാൻ പറ്റാത്തതാണ്. കുറച്ചു കയ്പ്പ് അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ കുട്ടികൾക്കൊക്കെ പച്ചക്ക് കഴിക്കാൻ മടിയാണ്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് കാട്ടു നെല്ലിക്ക വെച്ച് കുറച്ചു തേൻ നെല്ലിക്ക ഉണ്ടാക്കിയാലോ. അതെ തേനൂറും തേൻ നെല്ലിക്ക എങ്ങനെ തയ്യാറാകാം എന്ന് നോക്കാം. ഇതിനായിട്ട് അഞ്ഞൂറ് ഗ്രാം നെല്ലിക്കയാണ് എടുത്തിട്ടുള്ളത്. നല്ല നെല്ലിക്ക വേണം തേൻ നെല്ലിക്ക തയ്യാറാക്കാനായി എടുക്കേണ്ടത്. ആദ്യം നല്ല പോലെ കഴുകി വൃത്തിയാക്കി എടുത്ത നെല്ലിക്കയിൽ ഫോർക്ക് കൊണ്ട് നെല്ലിക്കയുടെ എല്ലാ ഭാഗത്തും ഹോൾ ഇട്ടു കൊടുക്കുക.
ഇനി ഒരു പാനിലേക്ക് കുറച്ചു വെള്ളം തിളപ്പിക്കാനായി വെക്കുക. ശേഷം എല്ലാ നെല്ലിക്കയും ഈ വെള്ളത്തിലേക്ക് ഇട്ടു കൊടുക്കുക. എന്നിട്ട് ഒരു രണ്ടു മിനിറ്റോളം വെള്ളത്തിൽ ഇട്ടു വേവിച്ചെടുക്കുക. ഇനി രണ്ടു മിനിട്ടിനു ശേഷം നെല്ലിക്കയെ ഒരു അരിപ്പയിലേക്ക് ഇട്ടു കൊടുക്കുക. ഇനി വേറൊരു പാനിലേക്ക് രണ്ടു അച് ശർക്കരയും അര കപ്പ് വെള്ളവും ചേർത്ത് നല്ല പോലെ ഉരുക്കിയെടുക്കാം. ഇനി മേൽറ്റായി വന്ന ശർക്കര അരിച്ചു വേറൊരു പാത്രത്തിലേക്ക് മാറ്റാം. ഇനി ഒരു പാനിലേക്ക് ഒരു കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി പാനിൽ നല്ല പോലെ പരത്തിയെടുത്ത പഞ്ചസാരയുടെ മുകളിലേക്ക് വേവിച്ചെടുത്ത നെല്ലിക്ക കൂടി ചേർത്ത് കൊടുക്കുക.
ഇനി ഒരു കപ്പ് പഞ്ചസാര നെല്ലിക്കയുടെ മുകളിലേക്ക് കൂടി ചേർത്ത് കൊടുക്കുക. ഇനി മേൽറ്റാക്കി അരിച്ചെടുത്ത ശർക്കര കൂടി ഈ പഞ്ചസാരയുടെ മുകളിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം രണ്ടു ഗ്രാമ്പൂ, മൂന്നു ഏലക്ക,അഞ്ചു കുരുമുളക്,ചെറിയ കഷ്ണം പട്ട ഇത്രയും കൂടി ഈ മിക്സിൽ ചേർത്ത് കൊടുക്കുക. ഇനി അടച്ചു വെച്ച് ആദ്യം ഹൈ ഫ്ളൈമിലിട്ട് പത്തു മിനിറ്റോളം വേവിച്ചെടുക്കുക. ഇനി ലോ ഫ്ളൈമിലിട്ട് അമ്പതു മിനിറ്റോളം വേവിച്ചെടുക്കുക. ഇടയ്ക്കു ഇളക്കി കൊടുക്കുവാൻ മറക്കരുത്. ഇതിലെ വെള്ളം ഒരു നൂൽ പരുവമാകുന്നത് വരെയാണ് വേവിച്ചെടുക്കേണ്ടത്.
അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള തേനൂറും തേൻ നെല്ലിക്ക ഇവിടെ റെഡിയായി വന്നിട്ടുണ്ട്. തണുത്തു വന്നാൽ ഉടനെ തന്നെ നമുക്ക് കഴിക്കാവുന്നതാണ്. ഈ റെസിപ്പി എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
