ഇനി ബാക്കി വന്ന ചോറ് കളയല്ലേ.

നമ്മുടെ വീടുകളിൽ മുടങ്ങാതെ പാകം ചെയ്യുന്ന ഒരു സാധനമാണ് ചോറ്. എല്ലാ ദിവസവും പാകം ചെയ്യുന്നത് കൊണ്ട് തന്നെ കുറച്ചു ചോറെങ്കിലും ബാക്കി ആവാറുണ്ട് അല്ലെ. എന്നാൽ ഇന്ന് നമുക്ക് ചോറ് കൊണ്ട് ചെയ്യാൻ പറ്റുന്ന ഒരു അടിപൊളി സ്നാക്ക് പരിചയപ്പെട്ടാലോ. ആദ്യം കുറച്ചു ചോറ് എടുക്കുക. ശേഷം ചോറിനെ നല്ല പോലെ ഉടച്ചെടുക്കുക. ശേഷം ഉടച്ചെടുത്ത ചോറിലേക്ക് ഒരു കോഴി മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ഒരു സവാളയും, ഒരു പച്ചമുളകും, ചേർക്കുക.

ശേഷം അതിലേക്ക് അര ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മൂന്നു ടേബിൾ സ്പൂൺ ആട്ടയും, ചേർത്ത് നന്നായി കുഴച്ചെടുക്കുക. കുഴച്ചെടുക്കുമ്പോൾ ആവശ്യത്തിന് ഉപ്പും കൂടി ചേർത്തി ഇളക്കുക. ശേഷം വെള്ളം നനവ് കൂടുതലായി തോന്നുന്നു വെങ്കിൽ കുറച്ചും കൂടി പൊടി ഇതിലേക്ക് ചേർക്കുക. എന്നിട്ട് നല്ല സ്മൂത്തായി മാവിനെ കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിനെ ഇഷ്ടമുള്ള ഷെയ്പ്പിൽ ആക്കി എടുക്കുക.

ഇവിടെ നീളത്തിൽ ഷെയ്പ്പാക്കിയാണ് എടുത്തിട്ടുള്ളത്. ശേഷം ഷെയ്‌പ്പാക്കി എടുത്ത സ്‌നാക്കിനെ ഒരു ചട്ടിയിൽ ഇത് മുങ്ങികിടക്കാൻ പാകത്തിന് എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന ഓയിലിൽ ഓരോ സ്നാക്കായി ഇട്ട് കൊടുക്കുക. ഇനി തിരിച്ചും മറിച്ചുമിട്ട് ലോ ഫ്ളൈമിൽ സ്നാക്ക് ഫ്രൈ ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ചോറ് കൊണ്ട് തയ്യാറാക്കിയ സ്നാക്ക് റെഡിയായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. ഇനി ചോറ് ബാക്കി വന്നാൽ ഇതുപോലെ സ്നാക്ക് ഉണ്ടാക്കിയാൽ മതിയാകും.

Leave a Reply

You cannot copy content of this page