ഈ ഓണത്തിന് അടിപൊളി ഒരു സ്വീറ്റ് ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ഈ സ്വീറ്റ് എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ്. അപ്പോൾ നമുക്ക് നോക്കിയാലോ ഈ ഓണം സ്പെഷ്യൽ കുനാഫ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു കപ്പ് പാൽ ഒരു പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ കോൺഫ്ലോർ മാറ്റി വെച്ച കാൽ കപ്പ് പാലുമായി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ചൂടായി വന്ന പാലിലേക്ക് മൂന്നു ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക.
ഇനി നന്നായിട്ട് മിക്‌സാക്കിയ ശേഷം നേരത്തെ പാലുമായി ചേർത്ത് ഇളക്കിയ കോൺഫ്ലോർ മിക്സ് തിളക്കറായി വന്ന പാലിലേക്ക് ചേർത്ത് നന്നായിട്ട് ഇളക്കി വേവിക്കുക. ഇനി കാൽ ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് ഇളക്കുക. ഇനി നൂറ്റി അൻപത് ഗ്രാം ക്രീം ചീസ് ഈ പാലിലേക്ക് ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് ഫ്ളൈമിൽ നിന്നും മാറ്റാം. ഇനി അര കപ്പ് വെള്ളവും അര കപ്പ് പഞ്ചസാരയും ചേർത്ത് ഷുഗർ സിറപ്പ് തയ്യാറാക്കുക. ഷുഗർ സിറപ്പിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീര് ചേർക്കാൻ മറക്കല്ലേ. ഇനി ഒരു ടീസ്പൂൺ റോസ്‌വാട്ടറും കൂടി ചേർത്ത് നന്നായി മിക്‌സാക്കുക.
ഇനി മുന്നൂറ്റി അന്പത് ഗ്രാം സേമിയ എടുക്കുക. ശേഷം മെൽറ്റാക്കിയ അര കപ്പ് ബട്ടറും കൂടി ചേർത്ത് കൈ കണ്ട് നന്നായി മിക്‌സാക്കുക. ഇനി ഒരു പാനിലേക്ക് കുറച്ചു ബട്ടർ സ്പ്രെഡ്ടാക്കി കൊടുക്കുക. ശേഷം ബട്ടർ മിക്‌സാക്കി വെച്ചിട്ടുള്ള സേമിയ ഒരു ലെയർ ഇട്ട ശേഷം റെഡിയാക്കി വെച്ചിട്ടുള്ള ക്രീം ചീസിൻറെ മിക്സ് മുകളിലായി സ്പ്രെഡ്ടാക്കി കൊടുക്കുക. ഇനി റെഡിയാക്കി വെച്ചിട്ടുള്ള സേമിയ മുകളിലായി സ്പ്രെഡ്ടാക്കി കൊടുക്കുക. ഇനി പത്തു മിനിറ്റോളം കുനാഫ
ഒരു സ്റ്റീൽ പത്രത്തിന്റെ മുകളിലായി ഈ പാൻ വെച്ച് വേവിച്ചെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ കുനാഫ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഡൈലി ഡിഷസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
