വളരെ ടേസ്റ്റിയായ വെളുത്തുള്ളി അച്ചാർ ഈസിയായി ഉണ്ടാക്കൂ.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു അച്ചാർ പരിചയപ്പെട്ടാലോ. നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് വെളുത്തുള്ളി. അപ്പോൾ ഇന്ന് നമുക് ടേസ്റ്റിയായ വെളുത്തുള്ളി അച്ചാർ ഉണ്ടാക്കിയാലോ. അതിനായി ഒരു പാനിലേക്ക് അഞ്ചു ടേബിൾ സ്പൂണോളം നല്ലെണ്ണ ചേർത്ത് കൊടുക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് മുക്കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.

എന്നിട്ട് ഒന്നര റ്റീസ്പൂണോളം ഇഞ്ചി ചെറുതായി അരിഞ്ഞതും, മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും, ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് ഒന്ന് മൂപ്പിച്ച ശേഷം തൊലി കളഞ്ഞു വൃത്തിയാക്കി വെച്ചിട്ടുള്ള ഒന്നര കപ്പ് വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് വെളുത്തുള്ളി ഒന്ന് വഴറ്റി എടുക്കുക. ഇനി വാടി വന്ന വെളുത്തുള്ളിയിലേക്ക് അര റ്റീസ്പൂണിനടുത് മഞ്ഞൾപ്പൊടി, രണ്ടര ടേബിൾ സ്പൂണോളം കാശ്മീരി മുളക്പൊടി, അര റ്റീസ്പൂണിനടുത് ഉലുവ പൊടിച്ചതും ചേർത്ത് മിക്‌സാക്കുക.

ഇനി അര റ്റീസ്പൂണോളം കായപ്പൊടി കൂടി ചേർത്ത് ഒന്നും കൂടി മൂപ്പിക്കുക. ഇനി കാൽ കപ്പ് വിനാഗിരി കൂടി ചേർത്ത് ഇളക്കി മിക്‌സാക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്തു തണുത്തതിന് ശേഷം ഒരു ഗ്ലാസ് ഭരണിയിൽ ഇട്ടു വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വെളുത്തുള്ളി അച്ചാർ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page