അപാര രുചിയിലുള്ള മുട്ട റോസ്റ്റ് ഒരിക്കലെങ്കിലും കഴിച്ചു നോക്കണേ.

രാവിലത്തെ പലഹാരത്തിന്റെ കൂടെ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് മുട്ട റോസ്റ്റ്. പല തരത്തിലുള്ള മുട്ട റോസ്റ്റ് നമ്മൾ കഴിച്ചിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് വളരെ വ്യത്യസ്തമായ രീതിയിൽ തയ്യാറാക്കുന്ന രുചിയേറിയ ഒരു മുട്ട റോസ്റ്റ് തയ്യാറാക്കിയാലോ. വളരെ സിമ്പിളായി തയ്യാറാക്കാവുന്ന ഈ മുട്ട റോസ്റ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചട്ടി ചൂടാക്കാനായി അടുപ്പിലേക്ക് വെക്കുക. ശേഷം ചൂടായി വന്ന ഓയിലിലേക്ക് അര റ്റീസ്പൂണോളം മുളക്പൊടി ചേർത്ത് മിക്‌സാക്കുക.

അതിനു ശേഷം കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി,ചേർത്ത് മിക്സക്കിയ ശേഷം പുഴുങ്ങി വെച്ചിട്ടുള്ള മുട്ട എണ്ണയിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഫ്രൈ ആക്കി എടുത്ത മുട്ടയെ എണ്ണയിൽ നിന്നും കോരി മാറ്റുക. ശേഷം മറ്റൊരു പാൻ അടുപ്പിലേക്ക് വെക്കുക. കുറച്ചു ഓയിലും ഒരു വയണ ഇലയും മൂന്നു വറ്റൽമുളകും,അര ടീസ്പൂൺ ചെറിയ ജീരകവും,ചേർത്ത് നന്നായിട്ട് മൂപ്പിക്കുക.

ഇനി രണ്ട് സവാള ഒന്ന് അരച്ചെടുക്കുക. ശേഷം അതും കൂടി ഈ പാനിലേക്ക് ചേർത്ത് ഇളക്കുക. ഇനി കുറച്ചു ഉപ്പും,ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഒന്നും കൂടി മിക്‌സാക്കി മൂപ്പിച്ചെടുക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, രണ്ട് ടീസ്പൂൺ കാശ്മീരി മുളക്പൊടി, ചേർത്ത് നന്നായിട്ട് വഴറ്റിയ ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് മസാല വേവിച്ചെടുക്കുക. ഇനി ഒന്നര തക്കാളി അരച്ചതും കൂടി ഈ മസാലയിലേക്ക് ചേർത്ത് മിക്‌സാക്കി വേവിച്ചെടുക്കുക.

ഇനി അര ടീസ്പൂൺ ഷുഗറും ചേർത്ത് മിക്‌സാക്കുക. ഇനി ഫ്രൈ ആക്കി വെച്ചിട്ടുള്ള മുട്ടയും അര കപ്പ് വെള്ളവും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ മുട്ട റോസ്റ്റ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. അപ്പത്തിന്റെ കൂടെയും ചപ്പാത്തീടെ കൂടെയും കഴിക്കാൻ പറ്റിയ നല്ലൊരു റെസിപ്പിയാണ് ഇത്. ഡിയൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page