മുട്ട പപ്സ്‌ തയ്യാറാക്കാം എളുപ്പവഴിയിൽ, ബേക്കറിയിൽ കിട്ടുന്ന അതെ സ്വാദിൽ

ബേക്കറിയിൽ കിട്ടുന്ന പലഹാരങ്ങളിൽ നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് മുട്ട പപ്സ്. എന്നാൽ പലപ്പോഴും നമ്മൾ ഇത് ബേക്കറിയിൽ നിന്നുമാകും കഴിച്ചിട്ടുണ്ടാകുക. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ബേക്കറിയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലുള്ള മുട്ട പഫ്സ് എങ്ങനെയാണ് വീട്ടിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ എടുക്കുക. ശേഷം മൈദയിലേക്ക് പാകത്തിനുള്ള ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ശേഷം കുറേശ്ശെയായി വെള്ളം ചേർത്ത് മാവിനെ നല്ല സ്മൂത്തായി കുഴച്ചെടുക്കുക. ബൗളിലിട്ട് നല്ലപോലെ കുഴച്ചെടുത്ത മാവിനെ കൗണ്ടർടോപ്പിലേക്ക് മാറ്റി നല്ലപോലെ കുഴച്ചെടുക്കുക. നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ റോള് പോലെ ഉരുട്ടി യെടുക്കുക. എന്നിട്ട് പൂരിക്ക് എടുക്കുന്ന മാവിൻറെ അളവിൽ ഈ മാവിനെ ഓരോ പീസുകളായി മുറിച്ചെടുക്കുക. കുഴച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം ഒരു വലിയ സ്റ്റീൽ പ്ലേറ്റ് എടുക്കുക. എന്നിട്ട് അതിലേക്ക് നാല് ടേബിൾ സ്പൂൺ സൺഫ്ളവർ ഓയിൽ ചേർത്ത് കൊടുക്കുക.

ശേഷം ഓരോ പീസ് മാവും നല്ലപോലെ ഉരുട്ടിയെടുക്കുക. എന്നിട്ട് ചെറുതായൊന്ന് കയ്യിൽ വച്ച് പരത്തുക. എന്നിട്ട് പ്ലേറ്റിൽ ഒഴിച്ചിരിക്കുന്ന ഓയിലിലേക്ക് പരത്തി എടുത്ത മാവിനെ രണ്ട് സൈഡും തിരിച്ചും മറിച്ചും മുക്കിയെടുക്കുക. എല്ലാ ബോൾ മാവിനെയും ഇതുപോലെതന്നെ കയ്യിൽ വെച്ച് പരത്തിയ ശേഷം ഓയിൽ മുക്കി ആ പ്ലേറ്റിലേക്ക് തന്നെ വച്ചു കൊടുക്കുക. എല്ലാ മാവിനേയും ഇതുപോലെതന്നെ ചെയ്തശേഷം അടച്ച് 20 മിനിട്ടോളം റസ്റ്റ് ചെയ്യാനായി വയ്ക്കുക.

ശേഷം ഇതിനുവേണ്ടിയുള്ള ഫില്ലിംഗ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഓയിൽ ചൂടായി വരുമ്പോൾ രണ്ടു സവാള വളരെ ചെറുതായി അരിഞ്ഞത് എണ്ണയിലേക്ക് ചേർക്കുക. എന്നിട്ട് നല്ലപോലെ ഒന്ന് ഇളക്കുക. സവാള നല്ലപോലെ ഇളക്കിയ ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു ടീസ്പൂൺ പച്ചമുളക് പേസ്റ്റ്, കുറച്ചു കറിവേപ്പിലയും, പാകത്തിന് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റുക.

സവാള വാടി വരുമ്പോൾ അര ടീസ്പൂൺ മുളകുപൊടിയും, കാൽ ടീസ്പൂൺ മല്ലിപ്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽ ടീസ്പൂൺ ഗരം മസാല പൊടിയും, ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കൊടുക്കുക. ശേഷം നല്ലപോലെ ഇളക്കിയ ശേഷം അടച്ചുവെച്ച് വേവിക്കുക. രണ്ടു മിനിട്ടായപ്പോൾ സവാള നല്ല സോഫ്റ്റായി വന്നിട്ടുണ്ട്. ശേഷം കുറച്ച് മല്ലിയിലയും ചേർത്ത് ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക. 20 മിനിറ്റ് ആയപ്പോൾ എണ്ണയിൽ മുക്കി വെച്ച മാവ് നല്ല സോഫ്റ്റായി വന്നിട്ടുണ്ട്.

ശേഷം ഓരോ പരത്തിയ മാവിനെയും കൗണ്ടർ ടോപ്പിൽ വച്ച് നല്ലപോലെ ഒന്ന് പരത്തുക. കൈകൊണ്ടു പരത്തി എടുത്താൽ മതിയാകും. നല്ല പോലെ പരത്തിയെടുത്ത ശേഷം നാലായി മടക്കി എടുക്കുക. ശേഷം ഒരു തവണ കൂടി മടക്കിയെടുത്ത ശേഷം ഒന്നുകൂടി പരത്തിയ ശേഷം വീണ്ടും നാല് ഭാഗമാക്കി മടക്കി എടുക്കുക. ശേഷം ഒരു സ്ക്വയർ ഷേപ്പിൽ പരത്തി എടുത്തശേഷം നടുവിലായി ഒരു ടേബിൾസ്പൂൺ ഫില്ലിംഗ് വച്ച് കൊടുക്കുക. എന്നിട്ട് പുഴുങ്ങി വച്ചിട്ടുള്ള മുട്ടയുടെ പകുതി അതിൻറെ മുകളിലേക്ക് വച്ചു കൊടുക്കുക.

ശേഷം സാധാരണ പപ്സ് ഒട്ടിക്കുന്നത് പോലെതന്നെ രണ്ട് സൈഡും കൂട്ടി ഒട്ടിക്കുക. മുഴുവൻ പപ്സും ഇതു പോലെതന്നെ ഒട്ടിച്ചെടുത്ത ശേഷം ഒരു സ്റ്റീൽ പ്ലേറ്റിലേക്ക് മാറ്റുക. ഇനി ഒരു മുട്ട പൊട്ടിച്ച് നല്ലപോലെ അടിച്ചെടുക്കുക. എന്നിട്ട് തയ്യാറാക്കി വെച്ചിട്ടുള്ള ഓരോ പപ്‌സിന്റെയും മുകളിലായി ബ്രഷ് ചെയ്തു കൊടുക്കുക. ശേഷം ഒരു വലിയ പാത്രം അഞ്ച് മിനിട്ടോളം പ്രീഹീറ്റ് ചെയ്ത ശേഷം അടിയിലായി കുറച്ച് ഉപ്പിടുക.

ശേഷം അതിൻറെ മുകളിലായി ഒരു സ്റ്റീൽ പാത്രം വെച്ച് കൊടുത്തിട്ടുണ്ട്. എന്നിട്ട് അതിൻറെ മുകളിളായി പപ്സ്‌ വച്ചിട്ടുള്ള പാത്രം ഇറക്കി വച്ചു കൊടുക്കുക. എന്നിട്ട് അടച്ചുവെച്ച് മീഡിയം ഫ്ളൈമിൽ വച്ച് ബേക്ക് ചെയ്തെടുക്കുക. 55 മിനിറ്റ് കൊണ്ട് തന്നെ പഫ്സ് നല്ലപോലെ വെന്തു കിട്ടുന്നതായിരിക്കും. അപ്പോൾ വളരെ ടേസ്റ്റിയാ യിട്ടുള്ള പപ്സ്‌ തയ്യാറായിട്ടുണ്ട്. ബേക്കറിയിൽ നിന്ന് കിട്ടുന്ന അതേ ടേസ്റ്റിലുള്ള ഒരു പലഹാരമാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയ വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page