മുട്ടക്കറി ഇനി പുതിയ രുചിയിൽ, ഒരുതവണ ഈ രീതിയിൽ മുട്ടക്കറി തയ്യാറാക്കിയാൽ പിന്നെ എന്നും ഇങ്ങനേ തയ്യാറാക്കൂ.

മിക്കവാറും പലഹാരത്തിനൊപ്പം തയ്യാറാക്കാറുള്ള ഒരു കറിയാണ് മുട്ടക്കറി. എന്നാൽ പലയിടങ്ങളിലും പല രീതിയിലാണ് മുട്ടക്കറി തയ്യാറാക്കുന്നത്. എന്നാൽ എന്ന് നമുക്ക് നല്ല രുചികരമായ രീതിയിൽ മുട്ട കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണയിലേക്ക് ഒരു ടേബിൾ സ്പൂൺ മല്ലിയും, ഒരു ടീസ്പൂൺ ചെറിയ ജീരകവും, ചേർത്ത് ഒന്ന് ചൂടാക്കുക.

ശേഷം ഇവ രണ്ടും കൂടി ചൂടായി വരുമ്പോൾ ഒരു ടീസ്പൂൺ കുരുമുളക് കൂടി ചേർത്ത് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു സ്പൂൺ പെരുംജീരകവും, 7 പീസ് വറ്റൽമുളകും, രണ്ടു പീസ് ഗ്രാമ്പുവും ചേർത്ത് ഒന്ന് വറുക്കുക. ശേഷം ഇവയെല്ലാം ഒന്നു ചൂടായി വരുമ്പോൾ കാൽക്കപ്പ് തേങ്ങ ചിരകിയതും ചേർത്തിളക്കുക. എന്നിട്ട് ഇവയെല്ലാം കൂടി നല്ലപോലെ ഒരു ബ്രൗൺ കളർ ആകുന്നതുവരെ ഒന്ന് റോസ്റ്റാക്കി എടുക്കുക. ശേഷം വറുത്തെടുത്ത മിക്സിനെ തണുക്കാനായി വയ്ക്കുക.

ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി അഞ്ചു കോഴിമുട്ട പുഴുങ്ങിയെടുക്കുക. ശേഷം പുഴുങ്ങിയെടുത്ത മുട്ടയെ ഒന്ന് വരഞ്ഞെടുക്കുക. ശേഷം മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എന്നിട്ട് അതിലേക്ക് അര ടീസ്പൂൺ കാശ്മീരി മുളക് പൊടിയും, രണ്ടു നുള്ള് മഞ്ഞൾപ്പൊടിയും, മൂന്നു നുള്ള് ഉപ്പും ചേർത്ത് ഒന്ന് ഇളക്കുക. ലോ ഫ്ളൈമിലിട്ട് വേണം ഇത് ചെയ്യാൻ.

ശേഷം വരഞ്ഞു വെച്ചിട്ടുള്ള മുട്ടയെ മസാലയിലേക്ക് ചേർത്ത് റോസ്റ്റാക്കുക. ശേഷം റോസ്റ്റാക്കിയെടുത്ത മുട്ടയെ എണ്ണയിൽ നിന്നും കോരി മാറ്റുക. ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് 2 സവാള പൊടിയായി അരിഞ്ഞതും, രണ്ട് പച്ചമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് റോസ്റ്റാക്കുക. നല്ലപോലെ വഴറ്റിയെടുത്ത സവാളയിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക. ശേഷം മുക്കാൽ ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്തിളക്കുക.

ശേഷം രണ്ട് ടേബിൾ സ്പൂൺ മല്ലിയില പൊടിയായി അരിഞ്ഞതും, ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, അര ടീസ്പൂൺ കശ്മീരി മുളകുപൊടിയും, ചേർത്ത് ഇളക്കി എടുക്കുക. ശേഷം അതിലേക്ക് ഒരു തക്കാളി പേസ്റ്റാക്കിയതും ചേർത്ത് നന്നായി ഇളക്കി എടുക്കുക. ശേഷം മസാല എണ്ണ തെളിഞ്ഞു വരുന്നതു വരെ വഴറ്റുക. ഇനി നേരത്തെ അരച്ച് മാറ്റി വച്ചിട്ടുള്ള മസാല
വഴറ്റിയെടുത്ത മിക്സിലേക്ക് ചേർത്തിളക്കുക.

ശേഷം ഒരു കപ്പ് വെള്ളം കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് പാകത്തിന് ഉപ്പും ചേർത്ത് ഒന്നു തിളപ്പിക്കുക. ശേഷം കറി നല്ലപോലെ തിളച്ചു വരുമ്പോൾ റോസ്റ്റാക്കി മാറ്റി വച്ചിട്ടുള്ള മുട്ട ചേർത്ത് കൊടുക്കുക. ഇനി ലോ ഫ്ളൈമിലിട്ട് അഞ്ച് മിനിട്ടോളം അടച്ചുവെച്ച് വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മുട്ടറോസ്റ്റ് ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ രുചികരമായിട്ടുള്ള ഒരു മുട്ടക്കറിയാണിത്. എല്ലാവരും ഈ രീതിയിൽ ഒരുവട്ടമെങ്കിലും മുട്ടകറി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page