ഇന്ന് നമുക്ക് ഒരു അടിപൊളി മീൻകറി പരിചയപ്പെട്ടാലോ. എന്നും മീൻകറി തയ്യാറാക്കുന്നതിൽ നിന്നും കുറച്ചു വ്യത്യസ്തമായാണ് ഈ കറി തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാനിലേക്ക് 3 ടേബിൾ സ്പൂൺ കുരുമുളക് ചേർക്കുക. എന്നിട്ട് അതിനൊപ്പം ഒരു കപ്പ് വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് 5 മിനിറ്റോളം കുരുമുളക് അടുപ്പിൽ വെച്ച് വേവിക്കുക. ശേഷം വെന്തുവന്ന കുരുമുളകിനെ ഒരു മിക്സിയുടെ ചെറിയ ജാറിലിട്ട് അരച്ചെടുക്കുക.
ഇനിയൊരു മൺചട്ടി അടുപ്പിലേക്ക് വെക്കുക. ശേഷം ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് കാൽ ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ശേഷം അതിനൊപ്പം കുറച്ചു കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ശേഷം അതിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. എന്നിട്ട് വാടിവന്ന ഉള്ളിയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക.
ശേഷം അതിനൊപ്പം രണ്ട് പച്ചമുളകും, ഒന്നേകാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടേബിൾ സ്പൂൺ മുളക്പൊടിയും,ചേർത്ത് ഇളക്കിയ ശേഷം അരച്ച് വെച്ചിട്ടുള്ള കുരുമുളക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഈ മസാലകളെല്ലാം നല്ല പോലെ മൂത്തുവന്നാൽ ഒരു തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി പിഴിഞ്ഞെടുക്കുക.
എന്നിട്ട് അത് ഈ മസാലക്കൊപ്പം ചേർത്തിളക്കുക. എന്നിട്ട് പാകത്തിനുള്ള ഉപ്പും, പാകത്തിനുള്ള വെള്ളവും ചേർത്തിളക്കി കറി നല്ല പോലെ തിളപ്പിക്കുക. ശേഷം തിളച്ചുവന്ന കറിയിലേക്ക് അര കിലോ അയല മീൻ കഴുകി വൃത്തിയാക്കി വരഞ്ഞെടുക്കുക. ശേഷം മീനിനെ കറിയിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം അടച്ചു വെച്ച് കറി നല്ലപോലെ വേവിച്ചെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ മീൻകറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മീൻകറി തയ്യാറാക്കി നോക്കണേ. ചൂട് ചോറിന്റെ കൂടെ ഈ കറി കൂടെ ഉണ്ടെങ്കിൽ രുചി ഇരട്ടിയാകും. എല്ലാവരും മുളക്പൊടി ചേർക്കാതെയുള്ള ഈ മീൻകറി ട്രൈ ചെയ്തു നോക്കണേ. ഏത് മീനും ഈ രീതിയിൽ കറി വെക്കാവുന്നതാണ്.
