പുതുമയുള്ള റെസിപ്പികൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മളെല്ലാവരും. എന്നും ഒരേ പലഹാരം കഴിക്കുന്നതിനേക്കാൾ നല്ലത് ഇടയ്ക്കിടെ പുതുരുചിയിൽ ഉള്ള പലഹാരങ്ങൾ കഴിക്കുന്നതാണ്. അപ്പോൾ ഇന്നു നമുക്ക് ഗോതമ്പുമാവ് കൊണ്ട് വളരെ ടേസ്റ്റിയായ ഒരു പലഹാരം പരിചയപ്പെട്ടാലോ. ഈ പലഹാരം തയ്യാറാക്കാനായി രണ്ട് കപ്പ് ഗോതമ്പുമാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം മാവിനൊപ്പം രണ്ട് ടേബിൾസ്പൂൺ മല്ലിയില ചെറുതായി അരിഞ്ഞതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, കാൽടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, അര ടീസ്പൂൺ മുളകുപൊടിയും, കാൽ ടീ സ്പൂൺ ഗരംമസാലപ്പൊടിയും, പാകത്തിനുള്ള ഉപ്പും ചേർത്ത് മിക്സ് ആക്കുക. ശേഷം അതിനൊപ്പം രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ഒന്നുകൂടി മിക്‌സാക്കിയ ശേഷം ഒരു കപ്പ് തൈര് ചേർത്ത് മാവിനെ നല്ലപോലെ ഇളക്കി എടുക്കുക.
ഇനി മാവിനെ നല്ലപോലെ കുഴച്ചെടുക്കുക. വെള്ളം വേണമെന്നുണ്ടെങ്കിൽ കുറെച്ചെയായി വെള്ളം കൂടി ചേർത്ത ശേഷം മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം കൗണ്ടർ ടോപ്പിലേക്ക് കുറച്ച് മൈദ വിതറിയശേഷം ചെറിയ ബോളുകളായി ഉരുട്ടിയെടുത്ത മാവിനെ പരത്തിയെടുക്കുക. ശേഷം പരത്തിയെടുത്ത മാവിൻറെ മുകളിലായി കുറച്ച് നെയ്യ് പുരട്ടുക. ശേഷം മുകളിലായി കുറച്ച് ഗോതമ്പുമാവ് വിതറിയശേഷം മടക്കി രണ്ടുഭാഗവും ചേർത്തുവയ്ക്കുക. ശേഷം അതിൻറെ മുകളിലും കുറച്ച് എണ്ണ തടവുക. എന്നിട്ട് കുറച്ചുകൂടി മുകളിലായി മൈദ വിതറിയശേഷം വീണ്ടും രണ്ടു ഭാഗമായി മടക്കുക. ത്രികോണ ഷെയ്പ്പിൽ മടക്കിയെടുത്ത പലഹാരത്തെ ഒന്നുകൂടി പരത്തിയെടുക്കുക.
ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ വെച്ച് സ്പ്രെഡ് ആക്കുക. എന്നിട്ട് അതിലേക്ക് പരത്തിയെടുത്ത ഓരോ പലഹാരമായി ഇട്ട് കൊടുക്കുക. ശേഷം ചപ്പാത്തി ചുട്ടെടുക്കുന്ന അതുപോലെതന്നെ ഈ പലഹാരത്തെ ചുട്ടെടുക്കാം. ശേഷം രണ്ട് സൈഡും ഒന്നു മൂത്തുവന്നാൽ ഫ്ളയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഗോതമ്പുമാവ് കൊണ്ട് തയ്യാറാക്കിയ പലഹാരം തയ്യാറായിട്ടുണ്ട്. നല്ല ടേസ്റ്റിയായ ഒരു വിഭവമാണിത്. എന്നും ചപ്പാത്തി കഴിക്കുന്നതിനേക്കാൾ ഇടയ്ക്കിടെ ഇങ്ങനെയുള്ള പലഹാരങ്ങൾ തയ്യാറാക്കാൻ ശ്രമിക്കണേ. ചപ്പാത്തിക്ക് ഉപയോഗിക്കുന്ന ഏത് കറിയും ഈ പലഹാരത്തിന് ഒപ്പം കഴിക്കാൻ ഏറെ നല്ലതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
