ഇളനീർ ഐസ് ക്രീം ഇതൊരു ഒന്നൊന്നര ഐസ്ക്രീം തന്നെ. ഇനി കടയിൽ നിന്നും വാങ്ങേണ്ടതില്ല.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ളതാണ് ഇളനീർ. ക്ഷീണത്തിനും ദാഹത്തിനും ഏറെ നല്ലതാണു ഇത്. അതുപോലെ തന്നെയാണ് ഇളനീർ വെച്ച് തയ്യാറാക്കുന്ന ഐസ് ക്രീമും. അപ്പോൾ ഇനി മുതൽ ഇളനീർ ഐസ്‌ക്രീം കടയിൽ നിന്നും വാങ്ങേണ്ടതില്ല. കടയിൽ നിന്നും വാങ്ങുന്ന ഇതേ ഇളനീരിന്റെ ടെസ്റ്റിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ ഐസ്‌ക്രീം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം അര കപ്പ് ഇളനീരിന്റെ കാമ്പ് എടുക്കുക. ശേഷം അര കപ്പ് ഇളനീർ വെള്ളവും കൂടി എടുക്കുക. ഇനി ഈ ഇളനീരിന്റെ കാമ്പും വെള്ളവും കൂടി മിക്സിയുടെ ജാറിലേക്കിട്ട് നല്ല പോലെ അരച്ചെടുക്കുക.

ശേഷം പേസ്റ്റ് പോലെ അരച്ചെടുത്ത മിക്സ് മാറ്റി വെക്കുക. ഇനി അൻപത് ഗ്രാം വിപ്പിംഗ് പൗഡറും കൂടി എടുക്കുക. ഇനി ഈ പൗഡറിലേക്ക് കാൽ കപ്പ് തേങ്ങാ പാൽ ചേർത്ത് നല്ല പോലെ ബീറ്റാക്കി എടുക്കുക. ഇനി ബീറ്റാക്കി എടുത്ത ക്രീമിലേക്ക് നാല് ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാര കുറെച്ചെയായി ചേർത്ത് വേണം ബീറ്റാക്കി എടുക്കാൻ. ഇനി രണ്ട് ടേബിൾ സ്പൂൺ മിൽക്ക് മെയ്ഡും കൂടി ചേർത്ത് നല്ല പോലെ ബീറ്റാക്കി എടുക്കുക. ഇനി നേരത്തെ പേസ്റ്റാക്കി അരച്ചെടുത്ത ഇളനീർ മിക്‌സും കൂടി ക്രീമിലേക്ക് ചേർത്ത് കൊടുക്കുക.

ഇനി എല്ലാം കൂടി നന്നായിട്ട് മിക്‌സാക്കി എടുത്ത ശേഷം ഇളനീരിന്റെ കുറച്ചു പീസ് ചെറുതായി കട്ട് ചെയ്തു എടുത്തതും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി എല്ലാം കൂടി മിക്‌സാക്കി എടുത്ത ശേഷം ഒരു ഐസ്ക്രീമിന്റെ ട്രേയിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി ഈ ട്രേയുടെ മുകൾഭാഗം ഒരു പ്ലാസ്റ്റിക് ഷീറ്റ് വെച്ച് കവറാക്കി എടുത്ത ശേഷം അടപ്പു വെച്ച് അടച്ചു കൊടുക്കുക. ഇനി ഒരു എട്ട് മണിക്കൂറോളം ഫ്രീസറിൽ വെച്ച് കൊടുക്കുക.

എട്ടു മണിക്കൂറായപ്പോൾ ഐസ് ക്രീം നന്നായിട്ട് സെറ്റായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. അവധിക്കാലങ്ങളിൽ കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാൻ പറ്റിയ നല്ലൊരു ഐസ്‌ക്രീമാണ് ഇത്. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page