കുറഞ്ഞ ചിലവിൽ വെളുത്തുള്ളി വീട്ടിൽ കൃഷി ചെയ്യാം….

ഒരു അല്ലി വെളുത്തുള്ളി കൊണ്ട് കാട് പോലെ വെളുത്തുള്ളി വീട്ടിൽ വളർത്താം ഒരാഴ്ച കൊണ്ട്.വെളുത്തുള്ളി നമ്മുടെ നിത്യ ജീവിതത്തിൽ എന്നും ഉപയോഗിക്കേണ്ടി വരുന്ന ഒരു വസ്തു ആണ്.ഒരുപാട് ഗുണങ്ങളാണ് വെളുത്തുള്ളിക്ക്‌ ഉള്ളത്.വീട്ടിൽ എന്നും ഉണ്ടായിരിക്കേണ്ട ഒരു ഐറ്റ്റം ആണ് ഇത്.ഈ വെളുത്തുള്ളി എന്നും കടകളിൽ പോയ് വാങ്ങാതെ ഇത് വീട്ടിൽ തന്നെ നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നത് ആണ്.അതിനായി ഒരു കൂട് വെളുത്തുള്ളിയും ഒരു ഗ്ലാസ്സ് വെള്ളവും മാത്രം മതിയാകും. ഒരു കൂട് വെളുത്തുള്ളി എടുത്ത് അത് ഒരു ഗ്ലാസ്സിൽ വെള്ളം എടുത്ത്,വെളുത്തുള്ളിയുടെ മൂഡ് ജസ്റ്റ് വെള്ളത്തിൽ തൊടുന്ന രീതിയിൽ വെക്കുക.

രണ്ടാമത്തെ ദിവസം മുകൾ വശത്തെ തൊലി ജസ്റ്റ് കൈ കൊണ്ട് ഒന്നു ഇളക്കിക്കൊടുക്കുക.പെട്ടെന്ന് തടസങ്ങൾ ഇല്ലാതെ വളരാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.മൂന്നാമത്തെ ദിവസം താഴ്ഭാഗത്ത് വേര് വന്ന് തുടങ്ങുന്നത് കാണാം.മുകൾ ഭാഗത്ത് ചെറിയ ഇളം പച്ച നിറത്തിൽ കിളിർപ്പും വരും.ഇതിന് സൂര്യപ്രകാശം നിർബന്ധമില്ല.സൂര്യപ്രകാശം കിട്ടുമെങ്കിൽ വളരെ നല്ലത്. ഇൻഡോർ ആയി വെച്ചാലും മതി.ഇനി ഗ്ലാസിലെ വെള്ളം കുറഞ്ഞു വരികയാണെങ്കിൽ മാത്രം കുറച്ച് വെള്ളം ഗ്ലാസ്സിൽ ഒഴിച്ചു കൊടുക്കുക.ഇങ്ങനെ ഒൻപത് ദിവസം ആകുമ്പോഴേക്കും വേരുകൾ ഒക്കെ നന്നായി വളർന്ന് ഗ്ലാസ്സിൽ നിറഞ്ഞു വരും.

ഇനി ഇതിനെ അതിൽ തന്നെ വെക്കാൻ പറ്റുകയില്ല.നമുക്ക് അതിനെ ഒരു ചെടിച്ചട്ടിയിലോ അല്ലേൽ പ്ലാസ്റ്റിക് കുപ്പിയുടെ മുകൾ ഭാഗം പകുതിക്ക് വെച്ച് കട്ട് ചെയ്തിട്ടുള്ളത് ചെടിച്ചട്ടിയായി ഉപയോഗിക്കാം.ഇനി അതിലേക്ക് കുറച്ച് മണ്ണ് നിറച്ച് ഈർപ്പം വരുത്തി നമ്മുടെ മുളച്ച വെളുത്തുള്ളി നടാവുന്നതാണ്.മുഴുവനായോ ഓരോ അല്ലിയും വേറെ വേറെ ലെയർ ആയോ നടാവുന്നതാണ് .ഇനി ആ വേരുകളിൽ നിന്നും വെളുത്തുള്ളി വളർന്ന് വരു ഇനി ആ വേരുകളിൽ നിന്നും വെളുത്തുള്ളി വളർന്ന് വരുന്നതാണ്.ഇത് വളരെ എളുപ്പമാണ്.പ്രത്യേകിച്ചൊരു ചിലവും ഇതിനായി വരുന്നില്ല.കാണാൻ നല്ല ഭംഗിയുള്ള ചെടിയായും ഇതിനെ വളർത്താവുന്നതണ്.

വീട്ടിൽ പച്ചക്കറികൾ ഒക്കെ കൃഷി ചെയ്യാൻ താല്പര്യമുള്ളവർ ഒരുപാട് പേരുണ്ട്.ഇത് തന്നെയാണ് നല്ലതും.കാരണം പുറത്തുന്ന വരുന്ന പച്ചക്കറികളിൽ അധികവും വിഷമിഷങ്ങൾ അടങ്ങിയിട്ടുണ്ടാകും.അത് കൊണ്ട് വീട്ടിലെ കൃഷിക്കാരെ പ്രോത്സാഹിപ്പിക്കുക.ഈ വിഡിയോയും കണ്ടതിന് ശേഷം ഷെയർ ചെയ്യുക,അത്തരക്കാരിൽ ആർക്കെങ്കിലും ഈ അറിവ് ഒരു ഉപകാരമായിരിക്കും.

You cannot copy content of this page