ഇപ്പോഴത്തെ കുട്ടികളക്ക് ന്യൂഡിൽസ് പോലെ ഏറ്റവും പ്രിയപ്പെട്ട ഒരു ആഹാരമാണ് മക്രോണി അല്ലെങ്കിൽ പാസ്ത. എന്നാൽ ഈ പാസ്ത എങ്ങനെ ഒരു സ്പെഷ്യൽ ടേസ്റ്റിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിൽ മക്രോണിയേക്കാൾ ഇരട്ടി വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർത്ത് കൊടുക്കുക. ഇനി ഒന്നര കപ്പ് മക്രോണി ചേർത്ത് കൊടുക്കുക. ശേഷം മക്രോണി വേവിച്ചടുക്കുക. എന്നിട്ട് മക്രോണി വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക.
ശേഷം വേവിച്ചെടുത്ത മക്രോണിയിലേക്ക് രണ്ട് മുട്ട പൊട്ടിച്ചു ചേർക്കുക. ഇനി അര ടീസ്പൂൺ കുരുമുളക് പൊടിയും, ഒരു ടീസ്പൂൺ കാശ്‌മീരി മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ആവശ്യമായ ഉപ്പും, രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോർ പൗഡറും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി മറ്റൊരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം ഈ മസാല ചേർത്ത് വെച്ച മക്രോണി ഈ എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒന്ന് ഫ്രൈ ആക്കി എടുക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്യാം. ഇനി മറ്റൊരു പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.
ഇനി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. ശേഷം ഒരു സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. ഇനി നല്ല പോലെ വഴറ്റിയ ശേഷം കുറച്ചു ഉപ്പും, ഒരു ടീസ്പൂൺ വറ്റൽമുളക് ചതച്ചതും, ഒരു ചെറിയ ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞതും, ഇനി ഒരു മീഡിയം വലിപ്പത്തിലുള്ള തക്കാളി ചെറുതായി അരിഞ്ഞതും, ചേർത്ത് ഇളക്കുക. ശേഷം ഒരു ടീസ്പൂൺ ചിക്കൻ മസാലയും, ഒരു ടീസ്പൂൺ മുളക്പൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടി, ഇനി കുറച്ചു ഉപ്പും ചേർത്ത് ഇളക്കിയ ശേഷം ഒരു ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് ഇളക്കുക. ശേഷം മക്രോണി ചേർത്ത് മിക്‌സാക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ സ്പെഷ്യൽ മക്രോണി മസാല റെഡിയായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കണേ. ഈ രീതിയിൽ ഉണ്ടാക്കിയാൽ കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമാകും. ഫാത്തിമാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
