അവധിക്കാലം ആയതുകൊണ്ട് തന്നെ കുട്ടികളൊക്കെ വീട്ടിലുണ്ടാക്കുന്ന സമയമാണല്ലോ ഇപ്പോൾ, അതുകൊണ്ട് തന്നെ കുട്ടികൾക്ക് ഇടയ്ക്കിടെ എന്തെങ്കിലുമൊക്കെ കൊറിച്ചു നടക്കാൻ ഇഷ്ടമുണ്ടാകുമല്ലോ. അപ്പോൾ ഇന്ന് നമുക്ക് കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള കുണുക്ക് മുറുക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് പാനിലേക്ക് രണ്ട് കപ്പ് വെള്ളം ചേർക്കുക. ശേഷം വെള്ളത്തിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ബട്ടർ, ആവശ്യത്തിന് ഉപ്പ്, ഒരു ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ കായപ്പൊടി, നാലു വെളുത്തുള്ളി അല്ലി ഒരു ടേബിൾ സ്പൂൺ വെള്ളം ചേർത്ത് അരച്ചെടുക്കുക. ശേഷം അത് പിഴിഞ്ഞ് ചാർ ഈ വെള്ളത്തിലേക്ക് ചേർക്കുക.
ശേഷം ഒരു ടീസ്പൂൺ ചെറിയ ജീരകവും, ചേർത്ത് വെള്ളം നല്ല പോലെ തിളപ്പിക്കുക. ശേഷം തിളച്ചു വന്നാൽ ലോ ഫ്ളൈമിലേക്ക് ആക്കിയ ശേഷം വെള്ളം അളന്നെടുത്ത അതെ കപ്പിൽ രണ്ട് കപ്പ് അരിപ്പൊടി കൂടി ചേർക്കുക. ശേഷം ഒരു തവി കൊണ്ട് ഇളക്കി മാവും വെള്ളവും നല്ല പോലെ യോജിപ്പിക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി ഒരു ടീസ്പൂൺ വെളുത്ത എള്ളും ചേർത്ത് നന്നായി ഇളക്കുക. മാവ് നല്ലപോലെ വെന്തു വന്നാൽ കുറെച്ചെയായി മാവിനെ എടുത്തു കൈ കൊണ്ട് ഉരുട്ടി കുഴച്ചെടുക്കുക.
ശേഷം അഞ്ചു മിനിറ്റോളം മാവിനെ അടച്ചു റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒന്നും കൂടി മാവിനെ കുഴച്ച ശേഷം കൗണ്ടർ ടോപ്പിലിട്ട് മാവിനെ ഒരേ അളവിൽ നീളത്തിൽ ഉരുട്ടി എടുക്കുക. ശേഷം ചൂണ്ടുവിരലിലേക്ക് മാവിനെ വെച്ച ശേഷം റോളാക്കി എടുക്കുക. എന്നിട്ട് തുമ്പ് ഭാഗം മറ്റേ അറ്റവുമായി യോജിപ്പിക്കുക. അങ്ങനെ എല്ലാ മാവും ഇതുപോലെ ചെയ്തെടുക്കുക. എല്ലാ മാവും റിങ് ആക്കി എടുക്കുക.
എന്നിട്ട് ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിലേക്ക് ഷെയ്‌പ്പാക്കി എടുത്ത മുറുക്ക് കുറെച്ചെയായി ഇട്ട് ഫ്രൈ ചെയ്തു എടുക്കുക. എണ്ണ നല്ല പോലെ ചൂടായ ശേഷം മാത്രം മുറുക്ക് ഇട്ട് കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് മുറുക്ക് ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അരി മുറുക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മുറുക്ക് തയ്യാറാക്കി നോക്കണേ. മീഡിയം ഫ്ളൈമിലിട്ടു വേണം മുറുക്ക് തയ്യാറാക്കി എടുക്കാൻ. നാലുമണി ചായക്ക് ഒപ്പം കഴിക്കാനും കുട്ടികൾക്കും ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
